- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയനോട്ടുകൾ നിക്ഷേപിക്കാൻ സമയമുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിശ്വസിച്ചുപോയി. അവർ വാക്കുമാറ്റി: നിക്ഷേപിക്കാൻ വൈകിയതിനു പ്രൊഫസർ നല്കിയ മറുപടി വൈറലാകുന്നു; ഷെയർ ചെയ്തത് തോമസ് ഐസക്
തിരുവനന്തപുരം: അയ്യായിരം രൂപയിൽക്കൂടുതൽ അസാധുനോട്ടുകൾ നിക്ഷേപിക്കാൻ താമസിച്ചതിനുള്ള കാരണം സ്വന്തം പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിശ്വസിച്ചുപോയതാണെന്ന പ്രൊഫസറുടെ വിശദീകരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും മുംബൈ സ്‌കൂൾ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ പ്രൊഫസറും ഡീനുമായ പ്രൊഫ ആർ. രാംകുമാറാണ് തനിക്ക് നേരിട്ട അവസ്ഥയ്ക്ക് കാരണം പ്രധാനമന്ത്രിയും ധനമന്ത്രിയുമാണെന്ന് വിശദമാക്കി ബാങ്കിൽ കുറിപ്പ് നൽകിയത്. 'ഞാൻ എന്റെ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്കുകൾ വിശ്വസിച്ചിരുന്നു. എനിക്ക് 30-12-2016 വരെ പഴയ നോട്ടുകൾ നിക്ഷേപിക്കാൻ സമയമുണ്ട് എന്നാണ് അവർ പറഞ്ഞത്. എന്നാൽ അവർ അവരുടെ അഭിപ്രായം മാറ്റി'യെന്നുമാണ് രാംകുമാർ ഇംഗ്ലീഷിൽ വിശദീകരണം എഴുതി നല്കിയത്. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിക്കുകയായിരുന്നു. രാംകുമാറിന്റെ പ്രതികരണം കലക്കിയെന്നും എല്ലാവരും ഇതുപോലെ എഴുതാൻ തയ്യാറായാൽ മോദി കുറച്ച് നാണംകെടുമെന്നും ഐസക്ക് ഫേസ്‌ബുക്കിൽ എഴുതി. അസാധുവാക്കിയ 500, 1
തിരുവനന്തപുരം: അയ്യായിരം രൂപയിൽക്കൂടുതൽ അസാധുനോട്ടുകൾ നിക്ഷേപിക്കാൻ താമസിച്ചതിനുള്ള കാരണം സ്വന്തം പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിശ്വസിച്ചുപോയതാണെന്ന പ്രൊഫസറുടെ വിശദീകരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും മുംബൈ സ്‌കൂൾ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ പ്രൊഫസറും ഡീനുമായ പ്രൊഫ ആർ. രാംകുമാറാണ് തനിക്ക് നേരിട്ട അവസ്ഥയ്ക്ക് കാരണം പ്രധാനമന്ത്രിയും ധനമന്ത്രിയുമാണെന്ന് വിശദമാക്കി ബാങ്കിൽ കുറിപ്പ് നൽകിയത്.
'ഞാൻ എന്റെ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്കുകൾ വിശ്വസിച്ചിരുന്നു. എനിക്ക് 30-12-2016 വരെ പഴയ നോട്ടുകൾ നിക്ഷേപിക്കാൻ സമയമുണ്ട് എന്നാണ് അവർ പറഞ്ഞത്. എന്നാൽ അവർ അവരുടെ അഭിപ്രായം മാറ്റി'യെന്നുമാണ് രാംകുമാർ ഇംഗ്ലീഷിൽ വിശദീകരണം എഴുതി നല്കിയത്. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിക്കുകയായിരുന്നു. രാംകുമാറിന്റെ പ്രതികരണം കലക്കിയെന്നും എല്ലാവരും ഇതുപോലെ എഴുതാൻ തയ്യാറായാൽ മോദി കുറച്ച് നാണംകെടുമെന്നും ഐസക്ക് ഫേസ്‌ബുക്കിൽ എഴുതി.
അസാധുവാക്കിയ 500, 1000 നോട്ടുകൾ അയ്യായിരം രൂപയിൽ കൂടുതൽ നിക്ഷേപിക്കുമ്പോൾ ബാങ്കിൽ വിശദീകരണം നല്കണമെന്ന നിർദ്ദേശം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് പ്രഖ്യാപിച്ചത്. നേരത്തേ നോട്ടസാധുവാക്കൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദി, ഡിസംബർ 30 വരെ നോട്ടുകൾ നിക്ഷേപിക്കാൻ സൗകര്യം ഉണ്ടാകുമെന്നാണ് ഉറപ്പു നല്കിയിരുന്നത്. ധനമന്ത്രിയുടെ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഉറപ്പ് ലംഘിക്കുന്നതായി.
ബാങ്കിൽ അസാധു നോട്ടുകൾ നിക്ഷേപിക്കാനെത്തിയ പ്രൊഫ. രാംകുമാറിനോട് വിശദീകരണം എഴുതി നല്കാൻ ജോലിക്കാർ ആവശ്യപ്പെടുകയായിരുന്നു. രാംകുമാറിന്റെ മറുപടി കണ്ട കാഷ്യർ പരുങ്ങി. തുടർന്ന് മാനേജരെ കാണാൻ ആവശ്യപെട്ടു. മറ്റെന്തെങ്കിലും കാരണം എഴുതി നൽകണമെന്ന് മാനേജർ ആവശ്യപ്പെട്ടെങ്കിലും താൻ കള്ളം പറയില്ല എന്ന് രാംകുമാർ വ്യക്തമാക്കി. മാത്രമല്ല വിശദീകരണം തിരുത്തി സർക്കാരിനെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കാൻ താൻ തയ്യാറല്ല എന്നും രാംകുമാർ അറിയിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ നോട്ടുകൾ ബാങ്കിൽ സ്വീകരിച്ചു.
തോമസ് ഐസക്കിന്റെ സ്റ്റാറ്റസിന്റെ പൂർണരൂപം
പ്രൊഫ. രാംകുമാറിന്റെ പ്രതികരണം കലക്കി. ഇതുപോലെ എല്ലാവരും എഴുതാൻ തയ്യാറായാൽ മോദി കുറച്ച് നാണം കെടും. സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും മുംബൈ സ്‌കൂൾ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ പ്രൊഫസറും ഡീനുമായ ആർ. രാംകുമാർ അസാധുവാക്കിയ നോട്ട് തിരിച്ച് നല്കുന്നതിന് കൊടുത്ത വിശദീകരണമാണ് ബാങ്ക് അധികൃതരെ കുഴക്കിയത്.
'ഞാൻ എന്റെ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്കുകൾ വിശ്വസിച്ചിരുന്നു. എനിക്ക് 30-12-2016 വരെ പഴയ നോട്ടുകൾ നിക്ഷേപിക്കാൻ സമയമുണ്ട് എന്നാണ് അവർ പറഞ്ഞത്. എന്നാൽ അവർ അവരുടെ അഭിപ്രായം മാറ്റി'. എന്നായിരുന്ന രാംകുമാർ കാരണമായി ഇംഗ്ലീഷിൽ എഴുതി നൽകിയത്.
മറുപടി കണ്ട കാഷ്യർ പരുങ്ങി. മാനേജറോട് കാര്യം പറയുകയും അദ്ദേഹത്തെ കാണാൻ ആവശ്യപെട്ടു. മറ്റെന്തെങ്കിലും കാരണം എഴുതി നൽകണമെന്ന് മാനേജർ ആവശ്യപെട്ടെങ്കിലും താൻ കള്ളം പറയില്ല എന്ന് രാം കുമാർ പറഞ്ഞു. മാത്രമല്ല തന്റെ വിശദീകരണം തിരുത്തി സർക്കാരിനെ ഉത്തരവാദിത്തതിൽ നിന്ന് ഒഴിവാക്കാൻ താൻ തയ്യാറല്ല എന്നും രാംകുമാർ പറഞ്ഞു. ഒടുവിൽ ഗത്യന്തരമില്ലാതെ നോട്ടുകൾ ബാങ്കിൽ സ്വീകരിച്ചു. രാംകുമാർ തന്നെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അനുഭവം വിശദീകരിച്ചത്.
അസാധു നോട്ടുകൾ ബാങ്കിൽ നൽകുന്നതിന് ഏർപെടുത്തിയ പുതിയ നിയന്ത്രണം അനുസരിച്ച് നോട്ടുകൾ കൈമാറാൻ വൈകിയതിന് കാരണം എഴുതി നൽകണം. 5000 രൂപയിൽ കൂടുതലുള്ള പഴയ നോട്ടുകൾ ഒറ്റത്തവണയേ അക്കൗണ്ടിൽ ഇടാനാകൂ. ഇങ്ങനെ നിക്ഷേപിക്കുന്നവരെ ചുരുങ്ങിയത് രണ്ടു ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിശദമായി ചോദ്യംചെയ്യണം എന്നും കേന്ദ്രസർക്കാർ നിർദ്ദേശം വന്നിരുന്നു. നേരത്തെ ഡിസംബർ 30 വരെ നോട്ടുകൾ മാറി നൽകുമെന്നമുള്ള പ്രഖ്യാപനത്തിന്റെ കടകവിരുദ്ധമായാണ് പുതിയ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ഈ പുതിയ നിബന്ധനയുടെ കാരണം വളരെ വ്യക്തമാണ്. റവന്യൂ സെക്രട്ടറി തുറന്നു സമ്മതിച്ചതുപോലെ അസാധുവാക്കിയ നോക്കുകൾ മുഴുവൻ ഡിസംബർ 30ന് മുമ്പ് ബാങ്കിൽ തിരിച്ചെത്തുമെന്ന വ്യക്തമായി. ഇതിൽപ്പരം ഒരു നാണക്കേട് കേന്ദ്രസർക്കാരിനുണ്ടാകാനുമിടയില്ല. എവിടെപ്പോയി കള്ളപ്പണം എന്ന ചോദ്യത്തിന് ഉത്തരം പറയാനവർക്ക് കഴിയില്ല. അതുകൊണ്ട് ഏകപക്ഷീയമായി ഡിസംബർ 30 വരെ പഴയ നോട്ടുകൾ ബാങ്കിൽ തിരിച്ചടയ്ക്കുന്നതിനുള്ള സാവകാശം ഇല്ലാതാക്കിയിരിക്കുകയാണ്. ഇനി നോട്ടുമായി വരുന്നവരെല്ലാ കള്ളപ്പണക്കാരായി സംശയിക്കണം എന്നാണ് മോദിയുടെ നിലപാട്.
കള്ളപ്പണക്കാർ അവരുടെ പണമെല്ലാം പണ്ടേ വെളുപ്പിച്ചു. തിരക്കൊഴിയാൻ വേണ്ടി കാത്തുനിന്ന സാധാരണക്കാരെ വലയ്ക്കരുത്. അവരെ ചോദ്യം ചെയ്ത് മാനഹാനി ക്കിടയാക്കരുത്. കഴിഞ്ഞ മാസം ശമ്പളവും പെൻഷനും നല്കിയപ്പോൾ തിരക്കൊഴിവാക്കാൻ ഗണ്യമായൊരു പങ്ക് ജീവനക്കാരും പെൻഷൻകാരും അവർ പണമെടുക്കുന്നത് അടുത്ത ആഴ്ചയിലേയ്ക്ക് മാറ്റിവച്ചു. ഇനിയും വാങ്ങാൻ 500 കോടി ബാക്കി കിടപ്പുണ്ട്. ഇവരൊന്നും പണക്കാരായതുകൊണ്ടോ പണത്തിന് ആവശ്യമില്ലാത്തതുകൊണ്ടോ അല്ല ട്രഷറിയിൽ വരാത്തത്. ഇതുപോലെതന്നെയാണ് പഴയ നോട്ടുകൾ മാറ്റിയെടുത്താൻ കാലതാമസം വരുത്തിയ മഹാഭൂരിപക്ഷവും. വന്നുവന്ന് എന്തും തോന്നുംപടി ചെയ്യാം എന്ന ധാർഷ്ട്യത്തിലാണ് മോദി.