- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്ക് കോവിഡ് ബാധയെന്ന നിലയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് നടി ലെന; ബാംഗ്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുന്നത് നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി; ആരാധകരുടെ ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി പറഞ്ഞ് താരം
ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ തനിക്ക് കോവിഡ് പോസിറ്റീവാണെന്ന നിലയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് നടി ലെന. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയ വാർത്ത അടിസ്ഥാന രഹിതമാണെന്നും അത് പ്രചരിപ്പിക്കരുതെന്നും താരം അഭ്യർത്ഥിക്കുന്നു.
താരത്തിന്റെ പോസ്റ്റ് ഇങ്ങനെ..
ഞാൻ കോവിഡ് പോസിറ്റീവ് ആണെന്നും ബാംഗ്ലൂരിൽ ആശുപത്രിയിലാണെന്നും ഒരു വ്യാജ വാർത്ത ഓൺലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിക്കുന്നു. ഇത് തീർത്തും വ്യാജമാണ്. ഞാൻ യുകെയിൽ നിന്ന് വന്നത് ഒരു നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലവുമായാണ്. നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി, ബാംഗ്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ, യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റൈനിലാണ് ഞാൻ. ജീനോം സീക്വൻസിങ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. ഞാൻ കോവിഡ് പോസിറ്റീവ് ആണെന്ന് ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നു. ദയവായി ഈ വാർത്ത പങ്കിടരുത്. ഞാൻ ഇവിടെ സുരക്ഷിതയാണ്. നിങ്ങളുടെ ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി.
സ്നേഹത്തോടെ, ലെന.
ഓൺലൈൻ മാധ്യമങ്ങളിൽ ഇന്ന് ഉച്ചയോടെയാണ് താരത്തിന് കോവിഡ് ബാധയെന്ന നിലയിൽ വാർത്ത പ്രചരിച്ചത്. ബംഗളൂരു വിമാനത്താവളത്തിൽവച്ച് നടത്തിയ ആർടി പിസിആർ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്നും നടിക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്നുമായിരുന്നു വാർത്ത. പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ കൊവിഡിന്റെ വകഭേദം കണ്ടെത്താനാകൂ എന്നും വാർത്തയിൽ പറഞ്ഞിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് താൻ കോവിഡ് ബാധിതയല്ലെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയത്.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഫൂട്ട്‍പ്രിന്റ്സ് ഓൺ ദ വാട്ടർ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ലെന ബ്രിട്ടനിൽ എത്തിയത്. നടി നിമിഷ സജയനും ലെനക്കൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ വിമാനസർവീസുകൾ നിർത്തിയതോടെ ഇരുവരും ബ്രിട്ടനിൽ കുടങ്ങുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിൽ നിന്ന് തിരിച്ചത്. കേരളത്തിലേക്കുള്ള കണക്ടിങ് വിമാനത്തിനായാണ് ലെന ബാംഗളൂരിൽ ഇറങ്ങിയത്.
മറുനാടന് ഡെസ്ക്