- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ആരെയും കൊന്നിട്ടില്ല; എന്നെ പിടിച്ചു കൊണ്ടു വന്നതെന്ന് അമീർ ഉൾ ഇസ്ലാം; ശിക്ഷാവാദത്തിൽ പൊലീസിനെതിരെ നിലപാടെടുക്കാൻ ഉറച്ച് പ്രതിഭാഗം
കൊച്ചി: ജിഷാവധക്കേസിൽ പ്രതി അമിറൂൾ ഇസ്ലാം കുറ്റക്കാനാണെന്ന് വിധിച്ച എറണാകുളം സെഷൻസ് കോടതി പ്രതിക്കെതിരെ നാല് വകുപ്പുകൾ നിലനിൽക്കുമെന്ന് വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 449, 342, 376, 376(എ), 302 എന്നീ വകുപ്പുകളാണ് നിലനിൽക്കുമെന്ന് കണ്ടെത്തിയത്. എന്നാൽ പട്ടികജാതി പീഡന വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഏഴുവകുപ്പുകൾ കൊലപാതകം, മരണകാരണമായ, ബലാത്സംഗം, ഭവനഭേദനം, അന്യായമായി തടഞ്ഞുവയ്ക്കൽ എന്നിവയാണ് തെളിഞ്ഞത്. തെളിവുനശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജിഷ ദളിത് വിഭാഗത്തിൽപെട്ട ആളാണെന്ന് പ്രതി അറിഞ്ഞിരിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു. അതിനിടെ താൻ ആരെയും കൊന്നിട്ടില്ലെന്ന് ജിഷാ കൊലക്കേസിലെ പ്രതി അമീർ ഉൾ ഇസ്ലാം പ്രതികരിച്ചു. തന്നെ പൊലീസ് ബലമായി പീഡിപ്പിച്ചു കൊണ്ടു വന്നതാണെന്നും അമീർ മാധ്യമങ്ങളോട് പറഞ്ഞു. അമിറൂൾ ഇസ്ലാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതിവിധി നിരപരാധിക്കു കിട്ടുന്ന ഏറ്റവും വ
കൊച്ചി: ജിഷാവധക്കേസിൽ പ്രതി അമിറൂൾ ഇസ്ലാം കുറ്റക്കാനാണെന്ന് വിധിച്ച എറണാകുളം സെഷൻസ് കോടതി പ്രതിക്കെതിരെ നാല് വകുപ്പുകൾ നിലനിൽക്കുമെന്ന് വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 449, 342, 376, 376(എ), 302 എന്നീ വകുപ്പുകളാണ് നിലനിൽക്കുമെന്ന് കണ്ടെത്തിയത്. എന്നാൽ പട്ടികജാതി പീഡന വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഏഴുവകുപ്പുകൾ കൊലപാതകം, മരണകാരണമായ, ബലാത്സംഗം, ഭവനഭേദനം, അന്യായമായി തടഞ്ഞുവയ്ക്കൽ എന്നിവയാണ് തെളിഞ്ഞത്. തെളിവുനശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജിഷ ദളിത് വിഭാഗത്തിൽപെട്ട ആളാണെന്ന് പ്രതി അറിഞ്ഞിരിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു.
അതിനിടെ താൻ ആരെയും കൊന്നിട്ടില്ലെന്ന് ജിഷാ കൊലക്കേസിലെ പ്രതി അമീർ ഉൾ ഇസ്ലാം പ്രതികരിച്ചു. തന്നെ പൊലീസ് ബലമായി പീഡിപ്പിച്ചു കൊണ്ടു വന്നതാണെന്നും അമീർ മാധ്യമങ്ങളോട് പറഞ്ഞു. അമിറൂൾ ഇസ്ലാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതിവിധി നിരപരാധിക്കു കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി.എ ആളൂരും പ്രതികരിച്ചു. ജീവപര്യന്തമാണ് ഏറ്റവും കുറഞ്ഞ ശിക്ഷ. അതിനു വേണ്ടി വാദിക്കും. ജനാധിപത്യ രാജ്യത്ത് ഇന്ത്യൻ പൗരന് ലഭിക്കുന്ന ഏറ്റവും ഗൗരവമായ നീതി നിഷേധമാണിതെന്നും ആളൂർ പറഞ്ഞു.