മുംബൈ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് ബോളിവുഡ് താരവും മോഡലുമായ ആർഷി ഖാൻ. താരത്തിന്റെ വിവാദ വെളിപ്പെടുത്തൽ പുറത്തുവന്നത് ട്വിറ്ററിലൂടെയാണ്.

'ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. ഞാനത് ഇഷ്ടപ്പെടുന്നു. മറ്റൊരാൾക്കൊപ്പം കിടപ്പറ പങ്കിടാൻ ഇന്ത്യൻ മീഡിയയുടെ അനുമതി ആവശ്യമുണേ്ടാ?' എന്നും ആർഷി ചോദിക്കുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ താരമാണ് ആർഷി.

തനിക്കെതിരേ അഫ്രീദി ആരാധകർ വധഭീഷണി മുഴക്കുന്നുവെന്നു കാട്ടി അവർ കഴിഞ്ഞദിവസം പൊലീസിൽ പരാതി നല്കിയിരുന്നു. വിവാദ ആൾദൈവം രാധേ മാ സെക്‌സ് റാക്കറ്റ് നടത്തുന്നുണെ്ടന്നും അവരുടെ സംഘത്തിൽ ചേരാൻ തന്നെ ക്ഷണിച്ചിരുന്നെന്നും നേരത്തെ ആർഷിയുടെ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യാ ന്യൂസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ താരം ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ, അന്ന് ആർഷി ഖാൻ അക്കാര്യം നിഷേധിച്ചിരുന്നു. ദുബായിലെ ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ ഇവരൊന്നിച്ചൊരു ദിവസം ഉണ്ടായിരുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. അഫ്രിദിയും താനും നല്ല സുഹൃത്തുക്കളാണെന്നും അർഷി ഖാൻ വ്യക്തമാക്കി.

ബിഗ്‌ബോസ് 9ലെ മത്സരാർഥി കൂടിയായ ആർഷി പ്രശസ്തിക്കുവേണ്ടി പറയുന്നതാണെന്നും ഇതിനെക്കുറിച്ച് ആരോപണം ഉണ്ട്. ദ ലാസ്റ്റ് എംപറർ എന്ന 4ഡി ചിത്രത്തിൽ നായികയാണ് ആർഷി ഖാൻ.