- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായ രണ്ടു ജയങ്ങൾക്ക് ശേഷം ഗോകുലത്തിന് സമനില; സമനിലപിടിച്ചത് അർജുൻ ജയരാജിന്റെ തീപ്പൊരി ഗോളിൽ; ഐ ലീഗിൽ മിന്നും പ്രകടനം കാഴ്ചവച്ചിട്ടും സ്വന്തം തട്ടകത്തിലും ആരാധക പിന്തുണയില്ലാതെ ഗോകുലം കേരള; ശരാശരിക്ക് താഴെ കളിക്കുന്ന ഗ്ലാമർ ടീമുകൾ ആർപ്പു വിളിക്കുന്ന ആരാധകർ ഒന്ന് മനസു വച്ചാൽ ഗോകുലത്തിനെ ഐ ലീഗ് ചാമ്പ്യന്മാരാക്കാം; കേരളത്തിന്റെ മികച്ച പ്രതിഭകളെ കാണണമെങ്കിൽ ഗോകുലത്തിന്റെ മാച്ച് കാണാൻ വരുവെന്ന് സോഷ്യൽ മീഡിയ
കോഴിക്കോട്: ഹാട്രിക്ക് ജയം ലക്ഷ്യമിട്ടിറങ്ങിയ ഗോകുലത്തിന് സ്വന്തം തട്ടകത്തിൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഐ ലീഗിൽ തുടർച്ചയായ രണ്ട് ജയങ്ങൾക്കുശേഷം ഗോകുലം ചർച്ചിൽ ബ്രദേഴ്‌സിനോട് സമനില വങ്ങി. ആറ് കളികളിൽ നിന്ന് ഒൻപത് പോയിന്റുള്ള ഗോകുലം ചർച്ചിലിന് പിറകിൽ മൂന്നാമതാണ്. ചർച്ചിൽ പത്ത് പോയിന്റുമായാണ് ചെന്നൈ സിറ്റി എഫ്.സിക്ക് പിറകിൽ രണ്ടാം സ്ഥാനത്ത് തുടരുന്നത്. ഐലീഗിൽ നന്നായി കളി പുറത്തെടുത്തിട്ടും ആരാധക പിന്തുണ ഏറെ കുറവുള്ള ടീമാണ് ഗോകുലം കേരള. ഒരു പിടി മികച്ച് മലയാളി താരങ്ങൾ പന്ത് തട്ടുന്ന ഗോഗുലത്തിന് ഇനിയും ആവശ്യമുള്ളതും ആരാധകരുടെ പിന്തുണയാണ്. ഫുട്‌ബോൾ ആരാധകർ ഏറെയുള്ള ഗോകുലത്തിന്റെ സ്വന്തം തട്ടകമായ കോഴിക്കോടും വലിയ പിന്തുണ ലഭിക്കുന്നില്ലെന്നത് നിരാശജനകമായ കാര്യമാണ്. ശരാശരിക്ക് താഴെ കളി കാഴ്ചവയ്ക്കുന്ന പല ടീമുകൾക്കും തൊണ്ട പൊട്ടി ആർപ്പു വിളിച്ചും പിന്തുണയ്ക്കുന്ന നല്ല ആരാധകർ മികച്ച കളി കാഴ്ച വയ്ക്കുന്ന ഗോകുലത്തെ പാടെതള്ളരുത്. ഐ ലീഗിൽ നാളിതുവരെയുള്ള ഗോകുലത്തിന്റെ പ്രകടനം വിലയിരുത്തിയാൽ തന്
കോഴിക്കോട്: ഹാട്രിക്ക് ജയം ലക്ഷ്യമിട്ടിറങ്ങിയ ഗോകുലത്തിന് സ്വന്തം തട്ടകത്തിൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഐ ലീഗിൽ തുടർച്ചയായ രണ്ട് ജയങ്ങൾക്കുശേഷം ഗോകുലം ചർച്ചിൽ ബ്രദേഴ്‌സിനോട് സമനില വങ്ങി. ആറ് കളികളിൽ നിന്ന് ഒൻപത് പോയിന്റുള്ള ഗോകുലം ചർച്ചിലിന് പിറകിൽ മൂന്നാമതാണ്. ചർച്ചിൽ പത്ത് പോയിന്റുമായാണ് ചെന്നൈ സിറ്റി എഫ്.സിക്ക് പിറകിൽ രണ്ടാം സ്ഥാനത്ത് തുടരുന്നത്.
ഐലീഗിൽ നന്നായി കളി പുറത്തെടുത്തിട്ടും ആരാധക പിന്തുണ ഏറെ കുറവുള്ള ടീമാണ് ഗോകുലം കേരള. ഒരു പിടി മികച്ച് മലയാളി താരങ്ങൾ പന്ത് തട്ടുന്ന ഗോഗുലത്തിന് ഇനിയും ആവശ്യമുള്ളതും ആരാധകരുടെ പിന്തുണയാണ്. ഫുട്‌ബോൾ ആരാധകർ ഏറെയുള്ള ഗോകുലത്തിന്റെ സ്വന്തം തട്ടകമായ കോഴിക്കോടും വലിയ പിന്തുണ ലഭിക്കുന്നില്ലെന്നത് നിരാശജനകമായ കാര്യമാണ്. ശരാശരിക്ക് താഴെ കളി കാഴ്ചവയ്ക്കുന്ന പല ടീമുകൾക്കും തൊണ്ട പൊട്ടി ആർപ്പു വിളിച്ചും പിന്തുണയ്ക്കുന്ന നല്ല ആരാധകർ മികച്ച കളി കാഴ്ച വയ്ക്കുന്ന ഗോകുലത്തെ പാടെതള്ളരുത്. ഐ ലീഗിൽ നാളിതുവരെയുള്ള ഗോകുലത്തിന്റെ പ്രകടനം വിലയിരുത്തിയാൽ തന്നെ മനസിലാകും ടീമിന്റെ ആഴവും പരപ്പും.
നാലാം മിനിറ്റിൽ ലീഡ് വഴങ്ങിയ ഗോകുലം. 36-ാം മിനിറ്റിൽ തിരിച്ചടിക്കുകയും ചെയ്തു. ലീഗിൽ ഗോകുലത്തിന്റെ മൂന്നാം സമനിലയാണിത്.വില്ലിസ് പ്ലാസയാണ് ചർച്ചിലിന് ലീഡ് നൽകിയ ഗോൾ നേടിയത്. ഗോകുലം പ്രതിരോധത്തിന്റെ വിള്ളലിലൂടെ ഹാൻഷിങ് തള്ളിക്കൊടുത്ത പന്ത് രണ്ട് ഡിഫൻഡർമാരോട് മത്സരിച്ച് പിടിച്ചെടുത്ത പ്ലാസ ഇടങ്കാൽ കൊണ്ട് തന്നെ വലയിലേയ്ക്ക് ചെത്തിയിടുകയായിരുന്നു.
എന്നാൽ, ഒന്നാം പകുതിയിൽ തന്നെ അർജുൻ ജയരാജ് മികച്ച ഫിനിഷിങ്ങിലൂടെ ഗോൾ മടക്കി. ഇടതു ബോക്‌സിൽ നിന്ന് സബാഹ് തള്ളിക്കൊടുത്ത പന്തുമായി മുന്നേറിയ അർജുൻ അഡ്വാൻസ് ചെയ്ത ഗോളിയെ കബളിപ്പിച്ച് വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു.ഏതാനും മാറ്റങ്ങളുമായാണ് ബിനോ ജോർജ് ചർച്ചിലിനെതിരേ ഗോകുലത്തെ ഇറക്കിയത്. പുതിയ സ്‌ട്രൈക്കർ ക്രിസ്റ്റ്യൻ സബ ഫസ്റ്റ് ഇലവനിൽ ഇറങ്ങി. മധ്യനിരയിൽ അർജുൻ ജയരാജും ഇടം കണ്ടു. ഇവരുടെ സഖ്യമാണ് ടീമിന് സമനില ഗോൾ സമ്മാനിച്ചത്.
നന്നായി തുടങ്ങിയത് ഗോകുലമായിരുന്നു. എന്നാൽ, ആദ്യം ലക്ഷ്യം കണ്ടത് ചർച്ചിലായി. ഗോകുലത്തിന്റെ ഡിഫൻഡർ മുഹമ്മദ് റാഷിദിന്റെ ഒരു പിഴച്ച ഹെഡ്ഡറാണ് ചർച്ചിലിന് ഗോൾ സമ്മാനിച്ചത്. പന്ത് പിടിച്ചെടുത്ത ഹാങ്ഷിങ് അത് വില്ലിസ് പ്ലാസയിലേയ്ക്ക് ഹെഡ്ഡ് ചെയ്തുകൊടുത്തു. പ്ലാസയ്ക്ക് പിഴച്ചതുമില്ല.ഗോൾ നേടിയതോടെ ചർച്ചിലിനായി മേൽക്കൈ. അവർ നല്ല ചില അവസരങ്ങൾ സൃഷ്ടിച്ചു. ഗോകുലത്തിന്റെ ആക്രമണവഴി അടയ്ക്കുകയും ചെയ്തു. പ്ലാസയ്ക്കും സെസ്സെയ്ക്കുമെല്ലാം നേരിയ വ്യത്യാസത്തിനാണ് പലപ്പോഴും ഗോൾ അവസരങ്ങൾ നഷ്ടമായത്.
ഏറെക്കഴിഞ്ഞാണ് ഗോകുലം താളം കണ്ടെത്തിയത്. ഗോളി ഷിബിൻരാജിൽ നിന്ന് ലഭിച്ച പന്ത് കിട്ടിയ സബ വെയ്ൻ വാസിനെ മറികടന്ന്, ചർച്ചിൽ പ്രതിരോധത്തിൽ വിള്ളൽ വീഴ്‌ത്തി ഇടതുപാർശ്വത്തിൽ അർജുന് നൽകുകയായിരുന്നു. മനോഹരമായിരുന്നു അർജുന്റെ ഫിനിഷ്. രണ്ടാം പകുതിയിൽ വലിയ റിസ്‌ക്കെടുക്കാൻ ഇരു ടീമുകളും തയ്യാറായില്ല. പന്തിന്റെ പൊസഷൻ കൂടുതലും ഗോകുലത്തിനായിരുന്നെങ്കിലും അപകടകരമായ ആക്രമണങ്ങൾ കൂടുതൽ നടത്തിയത് ചർച്ചിലായിരുന്നു. പ്ലാസയായിരുന്നു ഏറ്റവും അപകടം. പ്ലാസയെ തളയ്ക്കാൻ അഡോയ്ക്കും ഓർട്ടിസിനും ചിലപ്പോഴെങ്കിലും ഗോളി ഷിബിനും നന്നായി തന്നെ വിയർക്കേണ്ടിവന്നു.