- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുഷ്‌കാ ശർമ്മയ്ക്ക് കങ്കണ പണി നൽകുമോ? കോഹ്ലിയാണ് ഇഷ്ടതാരമെന്നു തുറന്നു പറഞ്ഞ് ബോളിവുഡ് നടി
ബോളിവുഡിൽ ഇന്ന് മറ്റൊരുടെയെങ്കിലും കാമുകനായി ഇരിക്കുന്നയാൾ നാളെ വേറെയാരുടെയെങ്കിലും കാമുകനായി മാറുന്നത് പുത്തരിയല്ല. പ്രണയിച്ച് നടന്ന പലരും ഇങ്ങനെ മറുകണ്ടം ചാടിയിട്ടുള്ളവരാണ്. ഒരു കാലത്ത് ദീപികാ പദുകോണും രൺബീർ കപൂറും ബോളിവുഡിലെ ഇണക്കുരുവികളായിരുന്നു. പിന്നെ കുറച്ചുനാൾ കഴിഞ്ഞ പ്രേക്ഷകർ കേട്ടത് രൺബീർ കത്രീനയുടെ മനം കവർന്നു എ
ബോളിവുഡിൽ ഇന്ന് മറ്റൊരുടെയെങ്കിലും കാമുകനായി ഇരിക്കുന്നയാൾ നാളെ വേറെയാരുടെയെങ്കിലും കാമുകനായി മാറുന്നത് പുത്തരിയല്ല. പ്രണയിച്ച് നടന്ന പലരും ഇങ്ങനെ മറുകണ്ടം ചാടിയിട്ടുള്ളവരാണ്.
ഒരു കാലത്ത് ദീപികാ പദുകോണും രൺബീർ കപൂറും ബോളിവുഡിലെ ഇണക്കുരുവികളായിരുന്നു. പിന്നെ കുറച്ചുനാൾ കഴിഞ്ഞ പ്രേക്ഷകർ കേട്ടത് രൺബീർ കത്രീനയുടെ മനം കവർന്നു എന്ന വാർത്തയാണ്. കത്രീനയാകട്ടെ സൽമാനൊടൊപ്പം ചുറ്റിക്കറങ്ങിയ ശേഷമാണ് ഇപ്പോൾ രൺബീറിന്റെ കാമുകിയായത്.
അനുഷ്‌കാ ശർമ്മയും ക്രിക്കറ്റ് താരമായ വിരാട് കോഹ്‌ലിയും കടുത്ത പ്രണയത്തിലാണെന്ന് ബോളിവുഡിൽ എല്ലാവർക്കും അറിയാം. എല്ലാ അറിഞ്ഞുവച്ചു കോഹ്‌ലിയെ തട്ടിയെടുക്കാൻ ഇപ്പോൾ നടി കങ്കണ റനൗട്ട് ശ്രമിക്കുകയാണെന്നാണ് ബോളിവുഡിലെ സംസാരം.
ഏറെ ഇഷ്ടമുള്ള ക്രിക്കറ്റ് താരം ആരാണെന്നുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തനിക്ക് ഏറ്റവും ഇഷ്ടം അനുഷ്‌കയുടെ കാമുകനെയാണെന്ന് കങ്കണ മറുപടി നൽകിയതാണ് ഇപ്പോൾ പാപ്പരാസികളുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. കങ്കണ കോഹ്‌ലിയെ കണ്ണുവച്ചിരിക്കുകയാണെന്നാണ് പാപ്പരാസികളുടെ കണ്ടുപിടുത്തം.
കങ്കണയാകട്ടെ ഇപ്പോൾ ബോളിവുഡിൽ തിളങ്ങിനിൽക്കുകയാണ്. അറുപതാം ഫിലിം ഫെയർ അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലുമാണ് ഇപ്പോൾ നടി. ബോളിവുഡ് ഹിറ്റ് ചിത്രങ്ങളായ ക്യൂൻ, ഹൈദർ എന്നിവയിലൂടെയാണ് കങ്കണ മികച്ച നടിക്കുള്ള അവാർഡ് നേടിയത്. വികാസ് ബല്ലിന്റെ ക്യൂനിന് 6 പുരസ്‌ക്കാരങ്ങളാണ് ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും വികാസ് ബല്ലിനാണ്. ഷാഹിദ് കപൂറാണ് മികച്ച നടൻ.
കരിയറിൽ മികച്ചുനിൽക്കുന്ന കങ്കണയോടു കോഹ്‌ലിക്കും സോഫ്റ്റ് കോർണർ ഉണ്ടാകാമെന്നാണ് പാപ്പരാസികൾ പറയുന്നത്. എന്നാൽ കങ്കണയുടെ പരാമർശത്തോട് കോഹ്‌ലിയുടെ കാമുകി അനുഷ്‌ക പ്രതികരിച്ചിട്ടില്ല.