ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയെയും സ്ഥാപകൻ ഫാഫിസ് സയീദിനെയും പിന്തുണച്ച് മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് രംഗത്ത്. ലഷ്‌കറിനെയും ഹാഫിസിനെയും ഇപ്പോഴും പിന്തുണക്കുന്നവരിൽ ഒരാളാണ് താൻ. കാശ്മീരിൽ ഇന്ത്യൻ പട്ടാളത്തെ കീഴ്പ്പെടുത്തുന്നതിന് ലഷ്‌കറിനെ പിന്തുണച്ചിരുന്നുവെന്നും പാക് ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിൽ മുഷറഫ് പറഞ്ഞു.

ലഷ്‌കർ ഇ തൊയ്ബ ലോകത്തെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയാണ്. മുംബൈ ആക്രമണത്തിനു പിന്നിൽ ഹാഫിസ് സയീദാണെന്ന് കരുതുന്നില്ല. ഹാഫിസ് സയീദിനെ ഒരിക്കൽ കണ്ടപ്പോൾ ആക്രമണത്തിനു പിന്നിൽ താനല്ലെന്ന് ആദ്ദേഹം പറഞ്ഞിരുന്നതായും മുഷറഫ് കൂട്ടിച്ചേർത്തു.

ലഷ്‌കറിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ഇന്ത്യയും യുഎസുമാണ്. തനിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നുവെന്നും മുഷറഫ് പറഞ്ഞു. 2002ൽ മുഷറഫ് പാക് പ്രസിഡന്റ് ആയിരിക്കെയാണ് ലഷ്‌കറിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്.