- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വെറുതേ ഇരിക്കുന്നതാണ് എനിക്ക് അസുഖം'; വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ച് സുഖാന്വേഷണം നടത്തിയവരോട് ട്വിറ്ററിലൂടെ സുഷമ സ്വരാജിന്റെ മറുപടി ഇങ്ങനെ; പ്രവാസികളുടെ പ്രിയ മന്ത്രി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസാ പ്രവാഹം
ന്യൂഡൽഹി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞിരിക്കയാണെങ്കിലും പ്രവാസികളുടെ പ്രിയപ്പെട്ട മന്ത്രിയായ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇപ്പോഴും കർമ്മനിരതയാണ്. വീട്ടിലിരുന്നു ഫയലുകൾ നോക്കുന്ന തിരക്കിലാണ് മന്ത്രി. സോഷ്യൽ മീഡിയ വഴി തന്നാൽ ആവുന്ന സഹായമെല്ലാം ചെയ്തു കൊടുക്കുകയും ചെയ്യുന്നു അവർ. അതുകൊണ്ട് തന്നെയാണ് സുഷമ ഏവർക്കും പ്രിയപ്പെട്ടവളാകുന്നത്. സുഷമ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകൾ നേരുകയാണ് എല്ലാവരും. എന്തായാലും ജോലി തന്നെയാണ് തനിക്ക് സന്തോഷം പകരുന്നതെന്ന് വ്യക്തമാക്കുകയാണ് സുഷമ. ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് തനിക്ക് അസുഖമെന്നാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സുഖാന്വേഷണം നടത്തിയ ആളാട് വ്യക്തമാക്കിയത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ വിശ്രമത്തിൽ കഴിയുന്ന സുഷമാ സ്വരാജ്, ട്വിറ്ററിലൂടെ സുഖാന്വേഷണം നടത്തിയ ആൾക്കാണ് ഇങ്ങനെ മറുപടി നൽകിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും നാളുകളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സുഷമ. എന്നാൽ ആശുപത്രിയിൽ കിടന്
ന്യൂഡൽഹി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞിരിക്കയാണെങ്കിലും പ്രവാസികളുടെ പ്രിയപ്പെട്ട മന്ത്രിയായ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇപ്പോഴും കർമ്മനിരതയാണ്. വീട്ടിലിരുന്നു ഫയലുകൾ നോക്കുന്ന തിരക്കിലാണ് മന്ത്രി. സോഷ്യൽ മീഡിയ വഴി തന്നാൽ ആവുന്ന സഹായമെല്ലാം ചെയ്തു കൊടുക്കുകയും ചെയ്യുന്നു അവർ. അതുകൊണ്ട് തന്നെയാണ് സുഷമ ഏവർക്കും പ്രിയപ്പെട്ടവളാകുന്നത്. സുഷമ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകൾ നേരുകയാണ് എല്ലാവരും. എന്തായാലും ജോലി തന്നെയാണ് തനിക്ക് സന്തോഷം പകരുന്നതെന്ന് വ്യക്തമാക്കുകയാണ് സുഷമ.
ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് തനിക്ക് അസുഖമെന്നാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സുഖാന്വേഷണം നടത്തിയ ആളാട് വ്യക്തമാക്കിയത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ വിശ്രമത്തിൽ കഴിയുന്ന സുഷമാ സ്വരാജ്, ട്വിറ്ററിലൂടെ സുഖാന്വേഷണം നടത്തിയ ആൾക്കാണ് ഇങ്ങനെ മറുപടി നൽകിയത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും നാളുകളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സുഷമ. എന്നാൽ ആശുപത്രിയിൽ കിടന്നുകൊണ്ടുതന്നെ തന്റെ ജോലിയിൽ മുഴുകുന്ന മന്ത്രിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരാൾ ട്വിറ്ററിലൂടെ സുഷമയുടെ ആരോഗ്യം സംബന്ധിച്ച് അന്വേഷണം നടത്തിയത്.
I am still under treatment. But if I take rest, I will not be well. https://t.co/QtoH4E3Q0c
- Sushma Swaraj (@SushmaSwaraj) January 1, 2017
കഴിഞ്ഞ മാസമാണ് സുഷമാ ശസ്ത്രക്രിയയ്ക്ക് വിധേയായത്. എന്നാൽ ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവും വിദേശകാര്യ മന്ത്രി എന്ന നിലയിൽ ആവശ്യമുള്ളവർക്ക് സഹായങ്ങൾ നൽകുന്നതിൽ അവർ വ്യാപൃതയായിരുന്നു. ട്വിറ്ററിലൂടെയും അല്ലാതെയും തനിക്കു ലഭിക്കുന്ന പരാതികളിൽ, സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സുഷമാ സ്വരാജ് കാട്ടുന്ന ശുഷ്‌കാന്തി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
തുർക്കിയിലെ ഇസ്താംബൂളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന്റെ തിരക്കിലായിരുന്നു ചൊവ്വാഴ്ചയും സുഷമാ സ്വരാജ്.