- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എൽ കാണാൻ മുൻ ഇന്ത്യൻ ക്യാപ്റ്റനു ലഭിച്ചതു വെറും ജനറൽ ടിക്കറ്റ്; ഫുട്ബോളുമായി ഒരു ബന്ധവുമില്ലാത്തവർക്കു പോലും വിഐപി ടിക്കറ്റു നൽകിയപ്പോൾ മുൻ താരങ്ങളോടുള്ള അവഗണന ദൗർഭാഗ്യകരമെന്നും ഐ എം വിജയൻ
കൊച്ചി: ഐഎസ്എൽ പണക്കൊഴുപ്പിന്റെ മാത്രം മേളയായി മാറുന്നോ എന്ന സംശയമാണ് ഇന്നു നടന്ന സംഭവം ഉളവാക്കുന്നത്. ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും സ്റ്റാർ സ്‌ട്രൈക്കറുമായിരുന്ന ഐ എം വിജയനെ പോലും അവഹേളിക്കുന്ന തരത്തിലായിരുന്നു അധികൃതരുടെ പ്രതികരണമെന്ന വാർത്തയാണു പുറത്തുവരുന്നത്. ഐഎസ്എൽ ഫുട്ബോൾ ഫൈനൽ കാണാൻ വിജയനു ജനറൽ ടിക്കറ്റു മാത്രമാണ്. തന്നോടും മുൻ താരങ്ങളോടും കെ.എഫ്.എ കാട്ടിയത് കടുത്ത അവഹേളനമാണെന്നും കൊൽക്കത്തയിലായിരുന്നെങ്കിൽ തനിക്ക് ഇത്തരമൊരു അവഹേളനം നേടിടേണ്ടി വരില്ലായിരുന്നുവെന്നും ഐ.എം. വിജയൻ പ്രതികരിച്ചു. ടിക്കറ്റ് വാങ്ങാൻ കെ.എഫ്.എയിൽ എത്തിയപ്പോൾ തനിക്ക് നൽകിയത് രണ്ട് ജനറൽ ടിക്കറ്റുകളായിരുന്നു. ഫുട്ബോളുമായി ഒരു ബന്ധവും ഇല്ലാത്തവർക്ക് വിഐപി പാസ് നൽകുമ്പോൾ സാധാരണക്കാരായ ഫുട്ബോൾ പ്രേമികൾക്ക് ടിക്കറ്റ് ലഭിക്കാത്തത് ദൗർഭാഗ്യകരമാണ്. പന്തുകളി എന്താണെന്ന് പോലും അറിയാത്തവർക്കാണ് വിഐപി ടിക്കറ്റുകൾ വിതരണം ചെയ്തിരിക്കുന്നതെന്നും വിജയൻ തുറന്നടിച്ചു. അതേസമയം, ഐ.എം വിജയൻ അനാവശ്യ വിവാദമുണ്ടാക്കുകയ
കൊച്ചി: ഐഎസ്എൽ പണക്കൊഴുപ്പിന്റെ മാത്രം മേളയായി മാറുന്നോ എന്ന സംശയമാണ് ഇന്നു നടന്ന സംഭവം ഉളവാക്കുന്നത്. ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും സ്റ്റാർ സ്‌ട്രൈക്കറുമായിരുന്ന ഐ എം വിജയനെ പോലും അവഹേളിക്കുന്ന തരത്തിലായിരുന്നു അധികൃതരുടെ പ്രതികരണമെന്ന വാർത്തയാണു പുറത്തുവരുന്നത്.
ഐഎസ്എൽ ഫുട്ബോൾ ഫൈനൽ കാണാൻ വിജയനു ജനറൽ ടിക്കറ്റു മാത്രമാണ്. തന്നോടും മുൻ താരങ്ങളോടും കെ.എഫ്.എ കാട്ടിയത് കടുത്ത അവഹേളനമാണെന്നും കൊൽക്കത്തയിലായിരുന്നെങ്കിൽ തനിക്ക് ഇത്തരമൊരു അവഹേളനം നേടിടേണ്ടി വരില്ലായിരുന്നുവെന്നും ഐ.എം. വിജയൻ പ്രതികരിച്ചു.
ടിക്കറ്റ് വാങ്ങാൻ കെ.എഫ്.എയിൽ എത്തിയപ്പോൾ തനിക്ക് നൽകിയത് രണ്ട് ജനറൽ ടിക്കറ്റുകളായിരുന്നു. ഫുട്ബോളുമായി ഒരു ബന്ധവും ഇല്ലാത്തവർക്ക് വിഐപി പാസ് നൽകുമ്പോൾ സാധാരണക്കാരായ ഫുട്ബോൾ പ്രേമികൾക്ക് ടിക്കറ്റ് ലഭിക്കാത്തത് ദൗർഭാഗ്യകരമാണ്. പന്തുകളി എന്താണെന്ന് പോലും അറിയാത്തവർക്കാണ് വിഐപി ടിക്കറ്റുകൾ വിതരണം ചെയ്തിരിക്കുന്നതെന്നും വിജയൻ തുറന്നടിച്ചു.
അതേസമയം, ഐ.എം വിജയൻ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന വാദമാണ് കെഎഫ്എയുടേത്. തങ്ങൾക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്വമില്ലെന്നു കെ.എഫ്.എ സെക്രട്ടറി അനിൽ കുമാർ പറഞ്ഞു.
കലൂർ സ്റ്റേഡിയത്തിൽ ആരാധകരുടെ ടിക്കറ്റിനായുള്ള ഓട്ടം ഇതുവരെയും അവസാനിച്ചിട്ടില്ല. ഓൺലൈൻ ടിക്കറ്റ് വിൽപനയും സ്റ്റേഡിയത്തിലെ ബോക്സ് വഴിയുള്ള ടിക്കറ്റ് വിൽപനയും നേരത്തെ തന്നെ അവസാനിച്ചിരുന്നു. ഇതിനിടയിൽ വ്യാജസൈറ്റ് വഴി ടിക്കറ്റ് വിൽക്കാൻ ശ്രമിച്ച രണ്ട് പേരെ കൊച്ചി പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.