- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഞങ്ങൾ അങ്ങയുടെ ശത്രുവല്ല; അങ്ങയോട് വെറുപ്പുമില്ല; ഞങ്ങൾക്ക് തെറ്റു പറ്റും; ഞങ്ങൾക്കെല്ലാം അറിയാമെന്നും വാദിക്കുന്നില്ല; ഒന്നും അറിയാത്തവനെന്ന പേരുദോഷം മാറ്റി രാഹുൽ ഗാന്ധിയുടെ ഉശിരൻ പ്രസംഗം; കയ്യടിയുടെ ശക്തി കുറയ്ക്കാൻ ഒന്നുമറിയില്ലേ എന്ന് ചോദിച്ച് ജെയ്റ്റ്‌ലി
ന്യൂഡൽഹി: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ കുറിച്ചുള്ള തെറ്റുദ്ധാരണകൾ മാറ്റാം. ലോക്‌സഭയിൽ അദ്ദേഹം ഇന്നലെ നടത്തിയ പ്രസംഗം കുറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാരണകളെങ്കിലും തിരുത്തിയിട്ടുണ്ടാകും. എല്ലാമറിയുന്നവൻ എന്ന നിലപാടല്ല, എല്ലാവരെയും അറിയുന്നവനാകണം പ്രധാനമന്ത്രിയെന്ന് രാഹുൽ തന്റെ പ്രസംഗത്തിലൂടെ മോദിയെ ഓർമിപ
ന്യൂഡൽഹി: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ കുറിച്ചുള്ള തെറ്റുദ്ധാരണകൾ മാറ്റാം. ലോക്‌സഭയിൽ അദ്ദേഹം ഇന്നലെ നടത്തിയ പ്രസംഗം കുറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാരണകളെങ്കിലും തിരുത്തിയിട്ടുണ്ടാകും. എല്ലാമറിയുന്നവൻ എന്ന നിലപാടല്ല, എല്ലാവരെയും അറിയുന്നവനാകണം പ്രധാനമന്ത്രിയെന്ന് രാഹുൽ തന്റെ പ്രസംഗത്തിലൂടെ മോദിയെ ഓർമിപ്പിച്ചു.
'ഞങ്ങൾ അങ്ങയുടെ ശത്രുക്കളല്ല. അങ്ങയോട് വെറുപ്പുമില്ല. ഞങ്ങൾ പറയുന്നതുകൂടി അങ്ങ് കേൾക്കണം. ചിലപ്പോൾ ഞങ്ങൾക്ക് തെറ്റുപറ്റാം.എല്ലാം അറിയുന്നവരാണെന്ന് ഞങ്ങൾ വാദിക്കുന്നില്ല. ഞാൻ ആർഎസ്എസ്സിൽനിന്ന് വന്നയാളല്ല'-രാഹുൽ പറഞ്ഞു. ജെ.എൻ.യു, രോഹിത് വെമുല, കള്ളപ്പണം, വിദേശ നയം തുടങ്ങി സമസ്ത വിഷങ്ങളെയും സ്പർശിച്ച രാഹുലിന്റെ പ്രസംഗം കൈയടിയോടെയാണ് ലോക്‌സഭ സ്വീകരിച്ചത്. ഈ രാജ്യം എന്നു പറഞ്ഞാൽ അത് പ്രധാനമന്ത്രി മാത്രമല്ലെന്ന് ഓർക്കണമെന്ന് രാഹുൽ ഓർമിപ്പിച്ചു. പ്രധാനമന്ത്രി എന്നുപറഞ്ഞാൽ രാജ്യവുമല്ല. രാജ്യത്തെ ജനങ്ങളെ ഭീതിയുടെ മുനയിൽനിർത്തി നിശബ്ദരാക്കി നിങ്ങൾക്ക് ദേശീയ പതാക ഉയർത്തിപ്പിടിക്കാനാവില്ലെന്നും രാഹുൽ പറഞ്ഞു.
കനയ്യ കുമാർ നടത്തിയ 20 മിനിറ്റ് പ്രസംഗം ഞാനും കേട്ടു. അതിൽ ഇന്ത്യയ്‌ക്കെതിരെ ഒരു വാക്കുപോലും ഉണ്ടായിരുന്നില്ല. എന്നിട്ടും നിങ്ങൾ അയാള അറസ്റ്റ് ചെയ്തു. ആരെങ്കിലും തെറ്റു ചെയ്താൽ നിങ്ങൾക്ക അറസ്റ്റ് ചെയ്യാം. നടപടിയെടുക്കാം. പക്ഷേ, കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തപ്പോൾ അത്തരക്കാരെ വെറുതെവിട്ടു. ജെ.എൻ.വിൽ പഠിക്കുന്ന അറുപതുശതമാനത്തോളം വിദ്യാർത്ഥികൾ പിന്നോക്ക സമുദായങ്ങളിൽന്നും ന്യൂനപക്ഷങ്ങളിൽനിന്നും ദളിത് വിഭാഗങ്ങളിൽനിന്നും വരുന്നവരാണ്. കോടതിവളപ്പിൽ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും മാദ്ധ്യമപ്രവർത്തകരെയും തല്ലിച്ചതയ്ക്കാൻ ഏതു മതമാണ് പഠിപ്പിക്കുന്നത്? എന്തുകൊണ്ടാണ് പ്രധാനമന്ത്രീ, ഇതേക്കുറിച്ചൊന്നും താങ്ങൾ മിണ്ടാതിരക്കുന്നത്?
രോഹിത് വെമുലയെ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചത് അയാളൊരു ദളിത് ആയതുകൊണ്ടാണ്. ഒരു ദളിതനോ പാവപ്പെട്ടവനോ ഈ രാജ്യത്ത് ഒരു ഭാവിയുമില്ലേ? വെമുലയെ നിങ്ങൾ പീഡിപ്പിച്ചതുകൊണ്ടാണ് അയാൾ ജീവനൊടുക്കിയത്. എന്നിട്ടും നിങ്ങളുടെ മന്ത്രിമാർ ചോദിച്ചത് അയാളൊരു ദളിതനാണോ എന്നാണ്-രാഹുൽ പറഞ്ഞു.
ദേശീയ പതാകയെ വന്ദിക്കുകയെന്നാൽ അതിനർഥം രാജ്യത്തെ ഓരോ പൗരന്റെയു അഭിപ്രായത്തെ മാനിക്കുക എന്നുകൂടിയാണ്. ജെ.എൻ.യുവിൽ ഞാൻ ചെന്നപ്പോൾ നിങ്ങളുടെ എ.ബി.വി.പി പ്രവർത്തകർ എനിക്കുനേരെ കരിങ്കൊടി വീശി. അവരെന്നെ കളിയാക്കി, അധിക്ഷേപിച്ചു. എനിക്കതിൽ ദേഷ്യം വന്നില്ല. യഥാർഥത്തിൽ എനിക്ക് അഭിമാനം തോന്നുകയാണ് ചെയ്തത്. കാരണം, വ്യത്യസ്ത അഭിപ്രായങ്ങളുള്ളവർക്ക് എതിർപ്പ് പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുള്ള രാജ്യത്താണല്ലോ ഞാൻ ജീവിക്കുന്നതെന്ന ചിന്തയാണ് എന്നെ അഭിമാനം കൊള്ളിച്ചത്.
അവരുടെ അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ, അവർ കരിങ്കൊടി വീശിയപ്പോഴും എനിക്ക് എന്റെ അഭിപ്രായത്തോട് യോജിക്കുന്നവരെ നയിച്ചുകൊണ്ട് അവിടെ പോകാനായി. ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ചും പോരടിപ്പിച്ചും നിങ്ങൾക്ക് ദേശീയ പതാകയെ സംരക്ഷിക്കാനാവില്ല. അവരെ നിശബ്ദരാക്കുമ്പോൾ നിങ്ങൾ ദേശീയ പതാകയെ മാനിക്കുകയല്ല ചെയ്യുന്നത്.
പ്രധാനമന്ത്രി ആരുടെ ഉപദേശങ്ങളാണ് സ്വീകരിക്കുന്നത്? സ്വന്തം മന്ത്രിമാരുടെ അഭിപ്രായങ്ങളെ അദ്ദേഹം മാനിക്കാറുണ്ടോ? നിങ്ങൾ എല്ലായ്‌പ്പോഴും നിശബ്ദത പാലിക്കുന്നു. സ്വന്തം അഭിപ്രായങ്ങളിലാണ് പ്രധാനമന്ത്രി രാജ്യത്തെ നയിക്കുന്നത്. എന്നാൽ, നിങ്ങളൊരു കാര്യമോർക്കണം. രാജ്യമെന്നാൽ പ്രധാനമന്ത്രി മാത്രമല്ല, പ്രധാനമന്ത്രിയല്ല രാജ്യവും-രാഹുൽ പറഞ്ഞു.
മഹാത്മാഗാന്ധിയെ പ്രതിനിധീകരിക്കുന്നവർ ഒരു വശത്തും സവർക്കറെ പ്രതിനിധീകരിക്കുന്നവർ മറുവശത്തും നിൽക്കുന്നു. ഒരു ചേരി അഹിംസയെയും മറുചേരി ഹിംസയെയും പ്രതിനിധീകരിക്കുന്നു. കള്ളപ്പണക്കാർക്കെതിരെ ശക്തമായ നടപടിക്കു പകരം എല്ലാ കള്ളന്മാരോടും നികുതി നൽകി പണം വെളുപ്പിക്കാനാണു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പു കാലത്തെ വീൺവാക്കുകൾ 'ഫെയർ ആൻഡ് ലവ്‌ലി യോജന'യായി രൂപപ്പെട്ടിരിക്കുന്നു. എണ്ണവില 140 ഡോളറിൽ നിന്നു 30 ഡോളറായെങ്കിലും നാട്ടുകാർക്കു പ്രയോജനമില്ല. 70 രൂപയുണ്ടായിരുന്ന പരിപ്പിന് ഇന്ന് 200 രൂപ വില. ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹിത് വേമുലയെക്കുറിച്ച് ഒരു വാക്കു പറയാൻ പ്രധാനമന്ത്രി തയാറായിട്ടില്ലെന്നും രാഹുൽ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഇടയ്ക്കിടെ ഭരണബെഞ്ചുകളിൽ നിന്നു പ്രതിഷേധസ്വരമുയർന്നെങ്കിലും മുതിർന്ന നേതാക്കളും മന്ത്രിമാരും ചെറുചിരിയോടെയാണു രാഹുലിന്റെ പ്രസംഗത്തിനു ചെവികൊടുത്തത്. കോൺഗ്രസിനു പുറമേ ഇടതുപക്ഷം ഉൾപ്പെടെയുള്ള മറ്റു പ്രതിപക്ഷ കക്ഷികളും രാഹുലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ലോക്‌സഭ സാകൂതം കേട്ടിരുന്ന രാഹുലിന്റെ പ്രസംഗത്തിനെതിരെ ശക്തമായ പ്രതികരണമാണ് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി ഫേസ്‌ബുക്കിലൂടെ നടത്തിയത്. ഒരു മധ്യവയസ്‌കനായ ഒരാളിൽനിന്ന് അൽപം കൂടി പക്വത പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ ജെയ്റ്റ്‌ലി രാഹുൽ ഇതെല്ലാം ഇനിയെന്നാണ് പഠിക്കുകയെന്നും ചോദിച്ചു.
മന്ത്രിമാരോട് പ്രധാനമന്ത്രി അഭിപ്രായം തേടാറില്ല എന്ന രാഹുലിന്റെ വാദത്തെ ബാലിശമെന്നാണ് ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. പാക്കിസ്ഥാൻ നയത്തിൽ സുഷമ സ്വരാജിനോടും ബജറ്റ് നിർദ്ദേശങ്ങളെക്കുറിച്ച് എന്നോടും ചോദിച്ചില്ലെന്നാണ് കരുതേണ്ടത്. ഇതു യു.പി.എയുടേതുപോലുള്ള സർക്കാരല്ലെന്നും പാർട്ടിയുടെയും സർക്കാരിന്റെയും നേതാവാണ് ഇവിടെ പ്രധാനമന്ത്രിയെന്നും ജെയ്റ്റ്‌ലി പരിഹസിച്ചു.