- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പ് കാലത്തു തലപ്പാടി ചെക്പോസ്റ്റ് തുറക്കാൻ ബിജെപി നേതാക്കൾ സമ്മർദം ചെലുത്തിയത് കള്ളപ്പണം കടത്താനോ? കെ സുരേന്ദ്രന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് ഐഎൻഎൽ; കോവിഡ് കാലത്ത് ചെക്ക്പോസ്റ്റ് തുറക്കാൻ ഇടപെടാത്ത ബിജെപി നേതാക്കളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് എൻ കെ അബ്ദുൾ അസീസ്
കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിന് കർണാടക സർക്കാർ കേരളത്തിലേക്കുള്ള എല്ലാ ചെക്ക് പോസ്റ്റുകളും അടച്ച കാലത്തും മംഗലാപുരത്തുനിന്നും കേരളത്തിൽ കടക്കാനുള്ള തലപ്പാടി ചെക്പോസ്റ്റ് മാത്രം തുറന്നുവെക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഇടപെട്ടത് കള്ളപ്പണം കടത്തുന്നതിന് വേണ്ടിയായിരുന്നു എന്ന് ബോധ്യപ്പെട്ടതായി ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ കെ അബ്ദുൽ അസീസ്.
ഒന്നാം കോവിഡ് കാലത്ത് വി എച്ച് പി നേതാവും കെ സുരേന്ദ്രന്റെ അംഗരക്ഷകനായും മഞ്ചേശ്വരം മണ്ഡലത്തിലെ സുരേന്ദ്രന്റ ബൂത്ത് ഏജന്റ് ആയി പ്രവർത്തിച്ചിരുന്ന യാളുമായിരുന്ന രുദ്രപ്പ യുൾപ്പടെ 12ഓളം പേരാണ് ചെക്ക് പോസ്റ്റ് തുറക്കാത്തത്തിനാൽ ചികിത്സ കിട്ടാതെ മരിച്ചത് . അന്നൊന്നും തന്നെ ചെക്ക് പോസ്റ്റ് തുറക്കാൻ ശ്രമിക്കാതിരുന്ന ബിജെപി നേതാക്കൾ തെരെഞ്ഞെടുപ്പുകാലത്തു ഇതിനായി സമ്മർദ്ദം ചെലുത്തിയത് കള്ളപണമൊഴുക്കാനാണ് എന്നകാര്യത്തിൽ സംശയമില്ല.
മഞ്ചേശ്വരത്തു മത്സരിക്കാനൊരുങ്ങിയ സുന്ദരയുടെ വെളിപ്പെടുത്തലും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ് . ലക്ഷങ്ങളും ഫോണും കൊടുക്കാമെന്ന വാഗ്ദാനത്തിനു പുറമെയാണ് മംഗലാപുരത്തു വൈൻ പാർലർ തുടങ്ങാൻ സഹായിക്കാമെന്ന വാഗ്ദാനം. ഇതിലൂടെ ബിജെപി കർണാടക ലോബിയും കർണാടക സർക്കാരും സുരേന്ദ്രന്റെ ജയത്തിനു വഴിവിട്ട സഹായവും അധികാര ദുർവിനിയോഗവും നടത്തി എന്നു മനസിലാവുകയാണ്. ഇക്കാര്യങ്ങളും അന്വേഷിച്ചു സുരേന്ദ്രനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അസീസ് കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് തലപ്പാടി അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഒഴിവാക്കിയതിന് പിന്നിൽ ബിജെപി നടത്തിയ രാഷ്ട്രീയ ഇടപെടലായിരുന്നുവെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ബിജെപി ക്കു വേണ്ടി ദക്ഷിണ കനഡയിലുള്ള ഒട്ടേറെ പ്രവർത്തകരും നേതാക്കളും കാസർക്കോട് ജില്ലയിൽ പ്രചരണത്തിനെത്തുന്നുണ്ട്. മഞ്ചേശ്വരം, കാസർക്കോട് മണ്ഡലങ്ങളിൽ വോട്ടുള്ള ഒട്ടേറെ ബിജെപി പ്രവർത്തകർ ദക്ഷിണ കന്നഡയിൽ താമസിക്കുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ അതിർത്തിയിലെ നിയന്ത്രണം ഇവരെയെല്ലാം ബാധിക്കുമെന്ന സ്ഥിതി വന്നതോടെയാണ് കേരളത്തിലെ ബിജെപി നേതാക്കൾ യാത്രാ നിയന്ത്രണം പിൻവലിക്കാൻ കർണാടകയിലെ നേതാക്കളിലും സർക്കാറിലും സമ്മർദ്ദം ചെലുത്തിയതെന്നാണ് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ ഇടപെടലുകളെല്ലാം കള്ളപ്പണം കടത്താൻ വേണ്ടിയായിരുന്നുവെന്നാണ് എൻ കെ അബ്ദുൾ അസീസിന്റെ ആരോപണം.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.