പുതിയ ഐഫോണുകളെത്തിയതിന് പിന്നാലെ പഴയ മോഡലുകൾക്ക് കുത്തനെ വില കുറച്ച് ആപ്പിൾ; ഇന്ത്യയിലും ചൈനയിലും പുതിയ പദ്ധതികളും ആവിഷ്കരിച്ച് കമ്പനി; പുതിയ വിലകൾ ഇങ്ങനെ
മുംബൈ: പുതിയ ഐഫോൺ മോഡലുകൾ എത്തിയതോടെ നിലവിലുള്ള ഐഫോണുകളിൽ ചിലതിന്റെ വിൽപന കമ്പനി നിർത്തുകയും മറ്റുള്ളവയുടെ വില കുറയ്ക്കുകയും ചെയ്തു. ചൈന, ഇന്ത്യ തുടങ്ങി രാജ്യങ്ങളിൽ പ്രത്യേക പദ്ധതികളാണ് ആപ്പിൾ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. അവരുടെ പുതിയ കസ്റ്റമർമാർ കൂടുതൽ ഈ രാജ്യങ്ങളിൽ നിന്നാകാമെന്നറിയാമെങ്കിലും, ഇന്ത്യയ്ക്കു വേണ്ടിയുള്ള കമ്പനിയുടെ പ്ലാനുകളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. മറ്റെന്തിനെക്കാളുമേറെ വിലക്കുറവാണ് ശരാശരി ഇന്ത്യൻ ഉപയോക്താവിന്റെ മനസിൽ. ആപ്പിളാണെങ്കിൽ വിൽക്കുന്നതിന് വൻ ലാഭം കിട്ടണമെന്ന നിർബന്ധബുദ്ധിയുള്ള കമ്പനിയും. ഇവ തമ്മിലുള്ള ചേർച്ചയില്ലായ്മ നിലനിൽക്കുന്നതുകൊണ്ട് ഇന്ത്യൻ വിപണിയിൽ അടുത്തകാലത്തൊന്നും കമ്പനി വൻ ചലനങ്ങളുണ്ടാക്കില്ല. ഇന്ത്യക്കാരുടെ പ്രീമിയം ഫോൺ 40,000 രൂപയിൽ താഴെ വിലയുള്ള വൺപ്ലസായിരുന്നു. ഇനിയത് പോക്കോ F1 ആയേക്കാമെന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രായോഗികതയിലൂന്നിയുള്ള ഇന്ത്യക്കാരുടെ തീരുമാനം ഒരു പരിധി വരെ ശരിയാണെന്നു തന്നെ പറയേണ്ടിവരും. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഓൺലൈൻ വിൽപന
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: പുതിയ ഐഫോൺ മോഡലുകൾ എത്തിയതോടെ നിലവിലുള്ള ഐഫോണുകളിൽ ചിലതിന്റെ വിൽപന കമ്പനി നിർത്തുകയും മറ്റുള്ളവയുടെ വില കുറയ്ക്കുകയും ചെയ്തു. ചൈന, ഇന്ത്യ തുടങ്ങി രാജ്യങ്ങളിൽ പ്രത്യേക പദ്ധതികളാണ് ആപ്പിൾ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. അവരുടെ പുതിയ കസ്റ്റമർമാർ കൂടുതൽ ഈ രാജ്യങ്ങളിൽ നിന്നാകാമെന്നറിയാമെങ്കിലും, ഇന്ത്യയ്ക്കു വേണ്ടിയുള്ള കമ്പനിയുടെ പ്ലാനുകളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. മറ്റെന്തിനെക്കാളുമേറെ വിലക്കുറവാണ് ശരാശരി ഇന്ത്യൻ ഉപയോക്താവിന്റെ മനസിൽ.
ആപ്പിളാണെങ്കിൽ വിൽക്കുന്നതിന് വൻ ലാഭം കിട്ടണമെന്ന നിർബന്ധബുദ്ധിയുള്ള കമ്പനിയും. ഇവ തമ്മിലുള്ള ചേർച്ചയില്ലായ്മ നിലനിൽക്കുന്നതുകൊണ്ട് ഇന്ത്യൻ വിപണിയിൽ അടുത്തകാലത്തൊന്നും കമ്പനി വൻ ചലനങ്ങളുണ്ടാക്കില്ല. ഇന്ത്യക്കാരുടെ പ്രീമിയം ഫോൺ 40,000 രൂപയിൽ താഴെ വിലയുള്ള വൺപ്ലസായിരുന്നു. ഇനിയത് പോക്കോ F1 ആയേക്കാമെന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രായോഗികതയിലൂന്നിയുള്ള ഇന്ത്യക്കാരുടെ തീരുമാനം ഒരു പരിധി വരെ ശരിയാണെന്നു തന്നെ പറയേണ്ടിവരും.
കഴിഞ്ഞ വർഷം ഇന്ത്യയിലെ ഓൺലൈൻ വിൽപനക്കാർ അവരുടെ ലാഭം കുറച്ച് ഐഫോണുകൾ വിൽക്കാൻ ശ്രമിച്ചപ്പോഴും ആപ്പിൾ അതിനു തടയിടുകായായിരുന്നു. അങ്ങനെ വിലയിടിക്കാനുള്ളതല്ല തങ്ങളുടെ ഫോൺ എന്ന നിലപാടാണ് സ്വീകരിച്ചത്. രൂപയുടെ വിലയിടിവും ഐഫോണും ഇന്ത്യൻ ഉപയോക്താവും തമ്മിലുള്ള അകലം വർധിപ്പിക്കുന്നു.
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ആപ്പിൾ ഇനി ഏറ്റവും വില കുറച്ചു വിൽക്കുന്ന മോഡൽ ഐഫോൺ 6s ആയിരിക്കും. (അമേരിക്കയിൽ വിൽപന നിറുത്തിയ മോഡലുകളാണ് ഐഫോൺ 6s/6s പ്ലസ്, SE, X എന്നിവ. എന്നാൽ, ഇന്ത്യയിൽ ഐഫോൺ SE മാത്രമെ പിൻവലിച്ചിട്ടുള്ളു.)
മോഡലുകളുടെ പുതുക്കിയ തുടക്ക വില:
ഐഫോൺ 6s 32GB- 29,900 രൂപ
ഐഫോൺ 6s പ്ലസ് 32GB- 34,900 രൂപ
ഐഫോൺ 7 32GB- 39,900 രൂപ
ഐഫോൺ 7 പ്ലസ് 32GB- 49,900 രൂപ
ഐഫോൺ 8 64GB- 59,900 രൂപ
ഐഫോൺ 8 പ്ലസ് 64GB- 69,900 രൂപ
ഐഫോൺ X 64GB- 91,900 രൂപ
ഐഫോൺ XS 64GB- 99,900 രൂപ
ഐഫോൺ XS മാക്സ് 64GB- 1,09,900 രൂപ
ഐഫോൺ XR 64GB- 76,900 രൂപ
ഐഫോൺ XS, XS മാക്സ് മോഡലുകൾ സെപ്റ്റംബർ 28 മുതൽ ഇന്ത്യയിൽ വിൽപനയ്ക്കെത്തും. ഐഫോൺ XR പക്ഷേ, ഒക്ടോബർ 26നു മാത്രമെ എത്തൂ.