- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മൂന്നാം പാദത്തിലും ആപ്പിൾ ഐ ഫോൺ വില്പനയിൽ ഇടിവ്; വില്പനയിൽ ഇടിവ് നേരിട്ടത് 15 ശതമാനം
ന്യൂയോർക്ക്: ആപ്പിൾ ഐ ഫോൺ വില്പനയിൽ തുടർച്ചയായി രണ്ടാം പാദത്തിലും ഇടിവ് നേരിട്ടതായ് കമ്പനി വെളിപ്പെടുത്തി. വില്പനയിൽ 15 ശതമാനം ഇടിവാണ് മൂന്നാം പാദത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ഈ മേഖലയിലെ വിദഗ്ദ്ധർ പ്രവചിച്ചിരുന്നതുപോലെയുള്ള ഇടിവ് ഐ ഫോൺ വില്പനയിൽ ഉണ്ടായിട്ടില്ലെന്ന് യുഎസ് ടെക്‌നോളജി ഭീമൻ അറിയിച്ചു. മൂന്നാം പാദത്തിൽ 40.02 മില്യൺ ഐ ഫോണുകളുടെ വില്പനയേ നടക്കുകയുള്ളൂ എന്നായിരുന്നു പ്രവചനം. എന്നാൽ പ്രവചനങ്ങളെക്കാൾ നേരിയ തോതിൽ മറികടന്ന് 40.4 മില്യൺ ഐ ഫോണുകളുടെ വില്പനയാണ് ഉണ്ടായത്. പ്രവചനങ്ങൾക്ക് അതീതമായി ഐ ഫോൺ കച്ചവടം മെച്ചപ്പെട്ടതോടെ കസ്റ്റമർ ഡിമാൻഡ് ശക്തിപ്രാപിച്ചിട്ടുണ്ടെന്ന് ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് അഭിപ്രായപ്പെട്ടു. ആപ്പിൾ ഐ ഫോണുകളുടെ ഡിമാൻഡ് കുറയുന്നതായി കണ്ടെത്തിയത് ഈ വർഷം രണ്ടാം പാദം മുതലാണ്. 2007-ൽ ഐ ഫോണുകൾ വിപണിയിൽ ഇറക്കിയതിൽ പിന്നെ ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ വില്പനയിൽ ഇടിവു സംഭവിച്ചത്. ആപ്പിളിന്റെ പ്രധാന വരുമാനവും ഐ ഫോൺ കച്ചവടം തന്നെയാണ്. ഐ ഫോൺ കച്ചവടത്തിൽ ഇടിവു
ന്യൂയോർക്ക്: ആപ്പിൾ ഐ ഫോൺ വില്പനയിൽ തുടർച്ചയായി രണ്ടാം പാദത്തിലും ഇടിവ് നേരിട്ടതായ് കമ്പനി വെളിപ്പെടുത്തി. വില്പനയിൽ 15 ശതമാനം ഇടിവാണ് മൂന്നാം പാദത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ഈ മേഖലയിലെ വിദഗ്ദ്ധർ പ്രവചിച്ചിരുന്നതുപോലെയുള്ള ഇടിവ് ഐ ഫോൺ വില്പനയിൽ ഉണ്ടായിട്ടില്ലെന്ന് യുഎസ് ടെക്‌നോളജി ഭീമൻ അറിയിച്ചു.
മൂന്നാം പാദത്തിൽ 40.02 മില്യൺ ഐ ഫോണുകളുടെ വില്പനയേ നടക്കുകയുള്ളൂ എന്നായിരുന്നു പ്രവചനം. എന്നാൽ പ്രവചനങ്ങളെക്കാൾ നേരിയ തോതിൽ മറികടന്ന് 40.4 മില്യൺ ഐ ഫോണുകളുടെ വില്പനയാണ് ഉണ്ടായത്. പ്രവചനങ്ങൾക്ക് അതീതമായി ഐ ഫോൺ കച്ചവടം മെച്ചപ്പെട്ടതോടെ കസ്റ്റമർ ഡിമാൻഡ് ശക്തിപ്രാപിച്ചിട്ടുണ്ടെന്ന് ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് അഭിപ്രായപ്പെട്ടു.
ആപ്പിൾ ഐ ഫോണുകളുടെ ഡിമാൻഡ് കുറയുന്നതായി കണ്ടെത്തിയത് ഈ വർഷം രണ്ടാം പാദം മുതലാണ്. 2007-ൽ ഐ ഫോണുകൾ വിപണിയിൽ ഇറക്കിയതിൽ പിന്നെ ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ വില്പനയിൽ ഇടിവു സംഭവിച്ചത്. ആപ്പിളിന്റെ പ്രധാന വരുമാനവും ഐ ഫോൺ കച്ചവടം തന്നെയാണ്. ഐ ഫോൺ കച്ചവടത്തിൽ ഇടിവു നേരിട്ടതോടെ 25 ജൂൺ വരെയുള്ളകാലയളവിൽ കമ്പനിയുടെ ലാഭം 27 ശതമാനത്തോളമാണ് ഇടിഞ്ഞത്. അതേസമയം വരുമാനത്തിലും 14.6 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്.
ചൈന, ഹോങ്കോംഗ്, തായ്വാൻ എന്നിവിടങ്ങൾ ഉൾപ്പെടുന്ന ഗ്രേറ്റർ ചൈനയിലും ആപ്പിൾ കച്ചവടം 33 ശതമാനമാണ് ഇടിഞ്ഞത്. ചൈനയിൽ അടുത്തകാലത്ത് നേരിട്ട സാമ്പത്തിക അനിശ്ചിതത്വവും ആൾക്കാർ അവരുടെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാത്തതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ മൊത്തം നടക്കുന്ന കച്ചവടത്തെക്കാൾ ആപ്പിൾ ഫോണുകൾ വില്ക്കപ്പെടുന്നത് ചൈനയിലാണ്.