- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃഗയ റീമേക്ക് ചെയ്യുമോ എന്ന് ചോദിച്ചാൽ അതിനേക്കാൾ ആകർഷകമായ കഥ വേണം; മമ്മൂട്ടി പിടിച്ചത് ഒറിജിനൽ പുലിയെ തന്നെ; ചിത്രത്തിൽ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചതെന്നും ഐ.വി.ശശി; പുലിയൂരിൽ മുരുകൻ ഇറങ്ങിയപ്പോൾ വാറുണ്ണി വീണ്ടും ചർച്ചയാകുന്നു
മലയാളസിനിമയിൽ ഏറ്റവും മുടക്കുമുതലുള്ള ചിത്രം. പുലിമുരുകൻ തിയറ്ററുകളിൽ തകർത്തോടുമ്പോൾ മലയാളി പ്രേക്ഷകർ ഓർത്തെടുക്കുന്ന മറ്റൊരു ചിത്രമുണ്ട്. ഐ വി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ മൃഗയ. ഗ്രാഫിക്സിന്റെയും സാങ്കേതികവിദ്യയുടെയും സൗകര്യങ്ങൾ ഏറെയില്ലാത്ത കാലത്ത് പുലിയും മനുഷ്യനുമായുള്ള പോരാട്ടം സാധ്യമാക്കിയത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് സംവിധായകൻ ഐ വി ശശി. പുലിമുരുകനിൽ പുലുയൂർ ഗ്രാമത്തിന്റെ രക്ഷകനാണ് മുരുകൻ. കാടിനോടു ചേർന്നു കിടക്കുന്ന പുലിയൂർ എന്ന ഗ്രാമത്തിലേക്ക് നരഭോജിയാ വരയൻ പുലി ഇറങ്ങുമ്പോൾ നാട്ടുകാരനായ പുലിമുരുഗൻ പുലിവേട്ടയ്ക്ക് ഇറങ്ങുന്നതാണ് പുലിമുരുകന്റെ പ്രമേയം. എന്നാൽ പരുക്കനായ വാറുണ്ണി എന്ന വേട്ടക്കാരൻ പുലിപ്പേടിയിലുള്ള ഒരു ഗ്രാമത്തിന്റെ രക്ഷക്കെത്തുന്നതാണ് ലോഹിതദാസ് രചിച്ച മൃഗയയുടെ പ്രമേയം. പുലിയിറങ്ങി അരക്ഷിതമായ ഗ്രാമത്തിലേക്ക് എത്തുന്ന വാറുണ്ണി പുലിയോടൊപ്പം സംഘടനം നടത്തുന്ന രംഗങ്ങൾ ഒരുകാലത്ത് തീയറ്ററുകളെ ആഘോഷമാക്കിയിട്ടുണ്ട്. പുലിമുരുകനിലൂടെ വീണ്ടും പുലിവേട്ട സിനിമയുടെ പ്
മലയാളസിനിമയിൽ ഏറ്റവും മുടക്കുമുതലുള്ള ചിത്രം. പുലിമുരുകൻ തിയറ്ററുകളിൽ തകർത്തോടുമ്പോൾ മലയാളി പ്രേക്ഷകർ ഓർത്തെടുക്കുന്ന മറ്റൊരു ചിത്രമുണ്ട്. ഐ വി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ മൃഗയ. ഗ്രാഫിക്സിന്റെയും സാങ്കേതികവിദ്യയുടെയും സൗകര്യങ്ങൾ ഏറെയില്ലാത്ത കാലത്ത് പുലിയും മനുഷ്യനുമായുള്ള പോരാട്ടം സാധ്യമാക്കിയത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് സംവിധായകൻ ഐ വി ശശി.
പുലിമുരുകനിൽ പുലുയൂർ ഗ്രാമത്തിന്റെ രക്ഷകനാണ് മുരുകൻ. കാടിനോടു ചേർന്നു കിടക്കുന്ന പുലിയൂർ എന്ന ഗ്രാമത്തിലേക്ക് നരഭോജിയാ വരയൻ പുലി ഇറങ്ങുമ്പോൾ നാട്ടുകാരനായ പുലിമുരുഗൻ പുലിവേട്ടയ്ക്ക് ഇറങ്ങുന്നതാണ് പുലിമുരുകന്റെ പ്രമേയം. എന്നാൽ പരുക്കനായ വാറുണ്ണി എന്ന വേട്ടക്കാരൻ പുലിപ്പേടിയിലുള്ള ഒരു ഗ്രാമത്തിന്റെ രക്ഷക്കെത്തുന്നതാണ് ലോഹിതദാസ് രചിച്ച മൃഗയയുടെ പ്രമേയം.
പുലിയിറങ്ങി അരക്ഷിതമായ ഗ്രാമത്തിലേക്ക് എത്തുന്ന വാറുണ്ണി പുലിയോടൊപ്പം സംഘടനം നടത്തുന്ന രംഗങ്ങൾ ഒരുകാലത്ത് തീയറ്ററുകളെ ആഘോഷമാക്കിയിട്ടുണ്ട്. പുലിമുരുകനിലൂടെ വീണ്ടും പുലിവേട്ട സിനിമയുടെ പ്രമേയമായപ്പോൾ മൃഗയയുടെ ചിത്രീകരണത്തെക്കുറിച്ചും നിരവധി വാദങ്ങൾ പുറത്തുവന്നു. പാതി മയക്കിയ പുലിയെ ആണ് മമ്മൂട്ടി വേട്ടയാടിയതെന്നും ഡ്യൂപ്പിനെ വച്ചാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചതെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നരഭോജിയായ ഒരു മൃഗത്തെ ഉപയോഗിച്ച് സിനിമ ചിത്രീകരിച്ചതിന്റെ അനുഭവം സംവിധായകൻ ഐവി ശശി തന്നെയാണ് ആരാധകരോട് പങ്കുവച്ചിരിക്കുന്നത്.
മൃഗയയുടെ കഥ ലോഹിതദാസാണ് എന്നോട് ആദ്യം പറയുന്നത്. വാറുണ്ണിയെപ്പോലെ തന്നെ ലോഹിക്ക് പരിചയമുള്ള ഒരു വേട്ടക്കാരനുണ്ടായിരുന്നു. അയാളുടെ കഥയിൽ പ്രചോദനമുൾക്കൊണ്ടതാണ് മൃഗയ. അന്ന് ഇന്നത്തെ പോലെ ഗ്രാഫിക്‌സും വിഎഫ്എക്‌സും ഒന്നുമില്ല. അതുകൊണ്ടു തന്നെ പുലിയെ ഉപയോഗിച്ചുള്ള രംഗങ്ങളെല്ലാം വളരെ സാഹസികമായിട്ടാണ് ഷൂട്ട് ചെയ്തത്. സിനിമ ഇറങ്ങികഴിഞ്ഞപ്പോൾ അതിലുള്ളത് യഥാർഥ പുലിയല്ല, മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചു എന്നൊക്കെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിലൊന്നും വാസ്തവമില്ല. ആകെ രണ്ടു ലോങ്ങ്‌ഷോട്ടിൽ മാത്രമാണ് മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചത്. ബാക്കി മുഴുവൻ സീനും അതിസാഹസികമായി തന്നെയാണ് ചിത്രീകരിച്ചത്.
ചെന്നൈയിൽ നിന്നും ട്രെയിൻ ചെയ്തു കൊണ്ടുവന്ന പുലിയാണ്, എന്നാലും മൃഗമല്ലേ? സംഘട്ടനരംഗത്തിന്റെ ഇടയ്ക്ക് അതൊന്ന് മമ്മൂട്ടിയെ കടിച്ചാൽ തീരുമായിരുന്നു എല്ലാം. യാതൊരുവിധ മുൻപരിശീലനവുമില്ലാതെയാണ് മമ്മൂട്ടി പുലിയുമായുള്ള സംഘട്ടനത്തിന് തയ്യാറായത്. ഷൂട്ടിങ്ങ് സെറ്റിൽ വന്നപ്പോഴാണ് അദ്ദേഹം ആ പുലിയെ കാണുന്നത് തന്നെ. പുലിയുടെ ഒരു ട്രയിനറുണ്ട്. അയാൾ ഷൂട്ടിങ്ങിന് മുമ്പ് പുലിയുമായി സംഘട്ടനം നടത്തേണ്ടത് എങ്ങനെയെന്ന് കാണിച്ചു തരും. അതു നോക്കിയിട്ട് നേരെ ക്യാമറയുടെ മുമ്പിൽ വന്ന് ചെയ്യും. അതായിരുന്നു പതിവ്. ആദ്യത്തെ രണ്ടു ദിവസം കുറച്ചു പേടിയുണ്ടായിരുന്നു. പക്ഷെ പിന്നീട് ആ കഥാപാത്രവുമായി അലിഞ്ഞുചേർന്നതോടെ തന്മയത്വത്തോടെ സംഘട്ടന രംഗങ്ങളിൽ അഭിനയിക്കാൻ മമ്മൂട്ടിക്ക് സാധിച്ചു.
മൃഗയ റീമേക്ക് ചെയ്യുമോ എന്ന് ചോദിച്ചാൽ അതിനേക്കാൾ ആകർഷകമായ കഥ വേണം എന്നാണ് മറുപടി. അത്രയും പ്രയത്നമെടുത്ത് ചെയ്ത സിനിമയാണ്. ഏറ്റവും റിസ്‌ക് എടുത്ത് ഞാൻ ചെയ്ത സിനിമകളിലൊന്നാണ്. അതിൽ ഒരു രംഗമുണ്ടല്ലോ, താഴ്ചയുള്ള സ്ഥലത്ത് നിന്ന് പുലിയെ തൂക്കിയെടുക്കുന്ന സീൻ. കപ്പിയും കയറും ഉപയോഗിച്ച് ആദ്യത്തെ തവണ മമ്മൂട്ടിയെ ഇറക്കിയപ്പോൾ കയർ പിടിച്ച ആൾക്കാരുടെ കയ്യിൽ നിന്ന് സ്ലിപ്പ് ആയി. നാട്ടുകാരാണ് അന്ന് കയർ പിടിച്ചിരുന്നത്. ഒരു മുൻപരിചയമുമില്ലാത്ത ആളുകളാണല്ലോ പുലിയെ പിടിക്കാൻ മമ്മൂട്ടിക്കൊപ്പം വരുന്നത്. 30 ദിവസമാണ് ഷൂട്ടിങ്‌നു വേണ്ടി വന്നത്. ഐ. വി. ശശി പറയുന്നു.