ഹൈരാബാദിലെ ഒരു പബ്ബിൽ വച്ച് നടി അഞ്ജലി മദ്യപിച്ച് ബഹളം വച്ചെന്ന വാർത്തയ്‌ക്കെതിരെ നടി രംഗത്ത്. തനിയ്‌ക്കെതിരെ നടന്നത് വെറും നുണ പ്രചരാണമാണെന്ന് ആരോപിച്ചാണ് അഞ്ജലിയും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈദാരാബാദിലെ പബ്ബിൽ വച്ച് മദ്യപിച്ച് ലക്ക് കെട്ട അഞ്ജലി അസഭ്യ വർഷം നടത്തിയതായുള്ള വാർത്തകൾ പ്രചരിച്ചത്.വാർത്ത പരന്നതോടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അഞ്ജലിയെ കാണാൻ കഴിഞ്ഞില്ലെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ താൻ ഒരു സുഹൃത്തിന്റെ ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താൻ പബ്ബിൽ പോയതെന്നും, ഈ സമയം ചില മാദ്ധ്യമ പ്രവർത്തകർ എത്തുകയും തന്നോട് ഫോട്ടോയ്ക്ക് പോസ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സ്വകാര്യ ചടങ്ങായയതിനാൽ അഞ്ജലി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ വിസമ്മതിച്ചുവെന്നും നടി വ്യക്തമാക്കി.

രാത്രി ഒൻപത് മണിയോടെയാണ് പബ്ബിലെത്തിയതെന്നും അരമണിക്കൂർ മാത്രമാണ് പബ്ബിൽ ചെലഴിച്ചതെന്നും അഞ്ജലി പറയുന്നു . പാർട്ടിക്ക് ശേഷം മടങ്ങിയെത്തുമ്പോഴാണ് താൻ മദ്യപിച്ച പബ്ബിൽ പ്രശ്‌നമുണ്ടാക്കിയെന്ന വാർത്ത അറിയുന്നതെന്നും ഞെട്ടിപ്പോയെന്നും അഞ്ജലി പറയുന്നു . താൻ ഇതുവരേയും മദ്യപിച്ചിട്ടില്ലെന്നും തനിക്ക് കാമുകനില്ലെന്നും അഞ്ജലി പറഞ്ഞു. ഇതുവരെ മദ്യം രുചിച്ചു നോക്കിയിട്ടില്ലാത്ത തനിക്കെതിരെ ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിൽ വിഷമമുണ്ടെന്നും അവർ പറഞ്ഞു.