- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷി തുടർന്നും പഴയതു പോലെ തന്നെ ഓടിച്ചാടി നടക്കും; സച്ചിൻ കൈമാറിയ ബിഎംഡബ്ല്യു അച്ഛന് സമ്മാനിച്ച് ഇന്ത്യയുടെ ഒളിമ്പിക്‌സ് താരം
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും അധികം പെൺഭ്രൂണഹത്യ നടക്കുന്ന സംസ്ഥാനം ഒരു പെണ്ണിന്റെ വിജയം ആഘോഷിക്കുകയാണിപ്പോൾ. ഹരിയാനക്കാരിയായ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക്കിന് അഭിനന്ദനം കൊണ്ട് മൂടുമ്പോൾ മതിമറക്കാൻ സാക്ഷി തയ്യാറല്ല. പലരും തരുന്ന സമ്മാനങ്ങളിൽ മതിമറക്കാതെ നിലത്തു നിൽക്കുകയാണ് സാക്ഷി. റിയോ ഒളിംപിക്‌സിലെ മെഡൽ നേട്ടത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ നൽകിയ ബിഎംഡബ്ല്യൂ കാർ താൻ ഉപയോഗിക്കില്ലെന്നാണ് സാക്ഷി വ്യക്തമാക്കിയത്. ഈ കാർ തന്റെ പിതാവിന് സമ്മാനിച്ചിരിക്കയാണ് സാക്ഷി. അച്ഛൻ തനിക്ക് വേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും അതിനാൽ ആ ബി.എം.ഡബ്ല്യുവിന്റെ അവകാശി അച്ഛനാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സാക്ഷി പറഞ്ഞു. രണ്ട് വർഷം മുൻപ് പിതാവ് സമ്മാനിച്ച വോക്‌സ്‌വാഗൺ പോളോ തന്നെയാകും താൻ തുടർന്ന് ഓടിക്കുകയെന്നും സാക്ഷി പറഞ്ഞു. രണ്ട്് വർഷം മുൻപ് കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയപ്പോഴാണ് സാക്ഷിക്ക് പിതാവ് പോളോ കാർ സമ്മാനിച്ചത്. സാക്ഷി മാലിക്കിന് പുറമെ വെള
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും അധികം പെൺഭ്രൂണഹത്യ നടക്കുന്ന സംസ്ഥാനം ഒരു പെണ്ണിന്റെ വിജയം ആഘോഷിക്കുകയാണിപ്പോൾ. ഹരിയാനക്കാരിയായ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക്കിന് അഭിനന്ദനം കൊണ്ട് മൂടുമ്പോൾ മതിമറക്കാൻ സാക്ഷി തയ്യാറല്ല. പലരും തരുന്ന സമ്മാനങ്ങളിൽ മതിമറക്കാതെ നിലത്തു നിൽക്കുകയാണ് സാക്ഷി.
റിയോ ഒളിംപിക്‌സിലെ മെഡൽ നേട്ടത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ നൽകിയ ബിഎംഡബ്ല്യൂ കാർ താൻ ഉപയോഗിക്കില്ലെന്നാണ് സാക്ഷി വ്യക്തമാക്കിയത്. ഈ കാർ തന്റെ പിതാവിന് സമ്മാനിച്ചിരിക്കയാണ് സാക്ഷി. അച്ഛൻ തനിക്ക് വേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും അതിനാൽ ആ ബി.എം.ഡബ്ല്യുവിന്റെ അവകാശി അച്ഛനാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സാക്ഷി പറഞ്ഞു.
രണ്ട് വർഷം മുൻപ് പിതാവ് സമ്മാനിച്ച വോക്‌സ്‌വാഗൺ പോളോ തന്നെയാകും താൻ തുടർന്ന് ഓടിക്കുകയെന്നും സാക്ഷി പറഞ്ഞു. രണ്ട്് വർഷം മുൻപ് കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയപ്പോഴാണ് സാക്ഷിക്ക് പിതാവ് പോളോ കാർ സമ്മാനിച്ചത്.
സാക്ഷി മാലിക്കിന് പുറമെ വെള്ളി മെഡൽ ജേതാവ് പി.വി സിന്ധു, ജിംനാസ്റ്റിക്‌സ് താരം ദീപ കർമാകർ, സിന്ധുവിന്റെ പരിശീലകൻ ഗോപിചന്ദ് എന്നിവർക്കും സച്ചിൻ ബി.എം.ഡബ്ല്യു കാർ സമ്മാനിച്ചിരുന്നു.