- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ എനിക്ക് അവസരം തന്നില്ലെങ്കിൽ ഞാൻ സ്വന്തമായി സിനിമ എടുക്കും; അവസരം കിട്ടില്ല എന്നോർത്ത് പേടിച്ചോടുന്ന ആളല്ല ഞാൻ; കസബയെ എനിക്ക് മുമ്പ് പലരും വിമർശിച്ചിട്ടുണ്ട്: എനിക്കു നേരെ ഉയർന്ന ആക്രമണങ്ങളേക്കാൾ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാട്: വിവാദങ്ങൾക്കുള്ള മറുപടിയുമായി പാർവതി
മലയാള സിനിമാ നായികമാരിൽ വെറിട്ട നിലപാടെടുത്ത പാർവ്വതി നായികമാരിലെ ഒറ്റയാൻ എന്നാണ് അറിയപ്പെടുന്നത്. കസബ വിവാദവുമായി ബന്ധപ്പെട്ട് പാർവ്വതി ഒരുപാട് പഴി കേട്ടു. എന്നാൽ പോയവർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച നായികയ്ക്കുള്ള പുരസ്‌ക്കാരം നേടിയും ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച നായികയായും പാർവ്വതി മലയാള സിനമയ്ക്ക് അഭിമാനമായി മാറുകയും ചെയ്തു. വിവാദങ്ങൾക്കൊടുവിൽ പാർവ്വതി മനസ്സ് തുറക്കുകയാണ്. ജീൻസ് നിർമ്മാതാക്കളായ ലെവിസിന്റെ ഐ ഷേപ് മൈ വേൾഡ് എന്ന ടോക് ഷോയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടും എന്നോർത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വർഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കിൽ ഞാൻ സിനിമ എടുക്കും.' കസബ എന്ന സിനിമയെ ആദ്യമായി വമർശിക്കുന്നത് ഞാനല്ല. എനിക്ക് മുമ്പ് പലരും അതിനെ വിമർശിച്ചിരുന്നു. അന്ന് എനിക്കു നേരെ ഉയർന്ന ആക്രമണങ്ങളേക്കാൾ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാ
മലയാള സിനിമാ നായികമാരിൽ വെറിട്ട നിലപാടെടുത്ത പാർവ്വതി നായികമാരിലെ ഒറ്റയാൻ എന്നാണ് അറിയപ്പെടുന്നത്. കസബ വിവാദവുമായി ബന്ധപ്പെട്ട് പാർവ്വതി ഒരുപാട് പഴി കേട്ടു. എന്നാൽ പോയവർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച നായികയ്ക്കുള്ള പുരസ്‌ക്കാരം നേടിയും ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച നായികയായും പാർവ്വതി മലയാള സിനമയ്ക്ക് അഭിമാനമായി മാറുകയും ചെയ്തു.
വിവാദങ്ങൾക്കൊടുവിൽ പാർവ്വതി മനസ്സ് തുറക്കുകയാണ്. ജീൻസ് നിർമ്മാതാക്കളായ ലെവിസിന്റെ ഐ ഷേപ് മൈ വേൾഡ് എന്ന ടോക് ഷോയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടും എന്നോർത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വർഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കിൽ ഞാൻ സിനിമ എടുക്കും.'
കസബ എന്ന സിനിമയെ ആദ്യമായി വമർശിക്കുന്നത് ഞാനല്ല. എനിക്ക് മുമ്പ് പലരും അതിനെ വിമർശിച്ചിരുന്നു. അന്ന് എനിക്കു നേരെ ഉയർന്ന ആക്രമണങ്ങളേക്കാൾ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്. പുരുഷൻ മർദ്ദിച്ചാൽ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു.
കമന്റുകൾ വായിച്ചതിനു ശേഷം സംശയം തോന്നി എന്താണ് മേളയിൽ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ഞാൻ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാൽ ഈ പ്രശ്‌നത്തിനു ശേഷം എനിക്കെതിരെ സിനിമയിൽ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതു കൊണ്ട് ഇത്തരം സാഹചര്യങ്ങൾ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് പലരും ആവശ്യപ്പെട്ടു.പാർവ്വതി പറഞ്ഞു. മൈസ്റ്റോറിയാണ് പാർവതിയുടെ പുതിയ സിനിമ.