- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്തിൽ കത്തിവച്ചാലും 'ഭാരത് മാതാ കീ ജയ്' വിളിക്കില്ല; ഭരണഘടനയിൽ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല: പുതിയ തലമുറയെ 'ഭാരത് മാതാ കീ ജയ്' വിളിക്കാൻ പഠിപ്പിക്കണമെന്ന ആർഎസ്എസ് മേധാവിയുടെ നിലപാടിനു ഒവൈസിയുടെ മറുപടി
മുംബൈ: യുവതലമുറയെ 'ഭാരത് മാതാ കീ ജയ്' എന്നു വിളിക്കാൻ പഠിപ്പിക്കണമെന്നു പറഞ്ഞ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനു അസസുദീൻ ഒവൈസിയുടെ വെല്ലുവിളി. തന്റെ കഴുത്തിൽ കത്തിവച്ചാലും ഒരിക്കലും 'ഭാരത് മാത് കീ ജയ്' എന്നു മുദ്രാവാക്യം വിളിക്കില്ലെന്ന് ഒവൈസി പറഞ്ഞു. ഭരണഘടനയിൽ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഒവൈസി പറഞ്ഞു. അങ്ങനെ വിളിച്ചില്ലെങ്കിൽ നിങ്ങളെന്തു ചെയ്യാൻ പോകുന്നെന്നും ഒവൈസി ചോദിച്ചു. മഹാരാഷ്ട്രയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണു മോഹൻ ഭാഗവതിന് ഒവൈസി മറുപടി നൽകിയത്. ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രത് ജഹാന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ഒവൈസി പറഞ്ഞു. ജവഹർലാൽ നെഹ്‌റു സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. പുതിയ തലമുറയെ 'ഭാരത് മാതാ കി ജയ്' വിളിക്കാൻ പഠിപ്പിക്കണമെന്ന് ആർഎസ്എസ് മേധാവി പറയുകയായിരുന്നു. ഇതിനുള്ള മറുപടിയായാണ് ഒവൈസിയുടെ പ്രസ്താവന.
മുംബൈ: യുവതലമുറയെ 'ഭാരത് മാതാ കീ ജയ്' എന്നു വിളിക്കാൻ പഠിപ്പിക്കണമെന്നു പറഞ്ഞ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനു അസസുദീൻ ഒവൈസിയുടെ വെല്ലുവിളി. തന്റെ കഴുത്തിൽ കത്തിവച്ചാലും ഒരിക്കലും 'ഭാരത് മാത് കീ ജയ്' എന്നു മുദ്രാവാക്യം വിളിക്കില്ലെന്ന് ഒവൈസി പറഞ്ഞു.
ഭരണഘടനയിൽ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഒവൈസി പറഞ്ഞു. അങ്ങനെ വിളിച്ചില്ലെങ്കിൽ നിങ്ങളെന്തു ചെയ്യാൻ പോകുന്നെന്നും ഒവൈസി ചോദിച്ചു.
മഹാരാഷ്ട്രയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണു മോഹൻ ഭാഗവതിന് ഒവൈസി മറുപടി നൽകിയത്. ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രത് ജഹാന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ഒവൈസി പറഞ്ഞു.
ജവഹർലാൽ നെഹ്‌റു സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. പുതിയ തലമുറയെ 'ഭാരത് മാതാ കി ജയ്' വിളിക്കാൻ പഠിപ്പിക്കണമെന്ന് ആർഎസ്എസ് മേധാവി പറയുകയായിരുന്നു. ഇതിനുള്ള മറുപടിയായാണ് ഒവൈസിയുടെ പ്രസ്താവന.



