തിരുവനന്തപുരം: ഇയാൻ ഹ്യൂം കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുത്താണ്. ഹ്യൂമേട്ടാ എന്ന് ആരാധകർ ആവേശത്തോടെ വിളിക്കുന്ന ഹ്യൂം രണ്ട് കളികൾ കൊണ്ട് മലയാളികളുടെ സൂപ്പർഹീറോ പരിവേഷം നേടിയിട്ടുണ്ട്. ഡൽഹി ഡൈനാമോസിനെതിരെ ഹാട്രിക് അടിച്ചു കൊണ്ട് ഹ്യൂമേട്ടൻ ആരാധരുടെ പ്രതീക്ഷ കാത്തു. അടുത്ത മത്സരത്തിലും മുംബൈയ്ക്കെതിരേയും ഗോളടിച്ച് ഹ്യൂമേട്ടൻ തിളങ്ങി.

ഫോമിൽ തിരിച്ചെത്തിയ ഹ്യൂമേട്ടനെ പക്ഷ മഞ്ഞപ്പട സ്വീകരിച്ചത് പക്ഷെ ഹ്യൂമേട്ടൻ എന്നു വിളിച്ചല്ല. പ്രിയതാരത്തിന് പുതിയ പേര് സമ്മാനിച്ചു ആരാധകർ, ഹ്യൂം പാപ്പൻ. കമന്ററി ബോക്സിലിരുന്ന് ഷൈജു ദാമോദരൻ വിളിച്ചു പറഞ്ഞ ആ പേര് സോഷ്യൽ മീഡിയയും മഞ്ഞപ്പടയും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു.

ഷാജി പാപ്പനെ സ്നേഹിച്ചതു പോലെ അല്ലെങ്കിൽ അതിലും കൂടുതൽ മലയാളികൾ ഇന്ന് ഹ്യൂം പാപ്പനെ സ്നേഹിക്കുന്നുണ്ട്. തങ്ങൾക്കൊരാളെ ഇഷ്ടമായാൽ അവരെ പിന്നെ മലയാളി ആക്കാതെ മലയാളിക്ക് തൃപ്തിയാകില്ല. അങ്ങനെ ഹ്യൂമേട്ടനെ കൊണ്ടും മലയാളം പറയിപ്പിച്ചിരിക്കുകയാണ് മലയാളികൾ.

മനോരമ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹ്യൂമേട്ടൻ മലയാളം ഡയലോഗ് പറഞ്ഞത്. ഷാജി പാപ്പന്റെ ഹിറ്റ് ഡയലോഗായ ' ചോര കണ്ട് അറപ്പ് മാറിയവനാണ് ഈ ഷാജി പാപ്പൻ' ചെറുതായൊന്ന് മാറ്റി ചോര കണ്ട് അറപ്പ് മാറിയവനാണ് ഈ ഹ്യൂമേട്ടൻ എന്നാക്കിയാണ് ഹ്യൂം പറഞ്ഞത്. ഹ്യൂമിന്റെ മാസ് ഡയലോഗ് സോഷ്യൽ മീഡിയയും മഞ്ഞപ്പടയും ഏറ്റെടുത്തിരിക്കുകയാണ്. ഹ്യൂം പാപ്പന്റെ ട്രോളുകളാണ് ഇപ്പോൾ സൈബർ ലോകത്ത്.