സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ 2021-2023 ലേക്ക് ഉള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ബിജു ഏബ്രഹാം കോര മൂന്നാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

പ്രസിഡന്റ് - ബിജു ഏബ്രഹാം കോര (കേരളം)
വൈസ് പ്രസിഡന്റ് - ഫാറൂക്ക് പട്ടേൽ (ഗുജറാത്ത്)
സെക്രട്ടറി - സരൂർ അക്തർ(യുപി)
ട്രഷറർ - സൽമാൻ മുഹമ്മദ് (ന്യൂ ഡൽഹി)
ജോ. സെക്രട്ടറി - രാധാ ശ്രീനിവാസൻ (കേരളം)
ജോ. ട്രഷറർ - അസ്ലാം അക്‌ബനി (ഗുജറാത്ത്)

എക്‌സിക്യൂട്ടീവ് കമ്മിറ്റി -

സരോസ് മഹദിക്, ദീപ നായർ, കണ്ണൻ രാജഗോപാലൻ, ഹരി കൃഷ്ണൻ, കൃഷ്ണൻ അറുമുഹൻഏരിയ പ്രതിനിധികൾ ആയി അയാസ് ഖാൻ, തൻവീർ ഖാൻ, അനിൽ കുമാർ, നസീർ സക്കുറ, ബോബി ജെയിംസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷത്തെ ഐഎല്ലിന്റെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറിയും, വരവ് ചെലവുകണക്കുകൾ ട്രഷററും അവതരിപ്പിച്ചു. പ്രസിഡന്റ് ബിജു ഏബ്രഹാം കോരയുടെ അദ്ധ്യക്ഷപ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തിൽ അനവധി അംഗങ്ങൾ പങ്കെടുക്കുകയും കഴിഞ്ഞ വർഷങ്ങളിലെ അതി ഗംഭീരമായ അസോസിയേഷൻ പ്രവർത്തനത്തെ പൊതുയോഗം അഭിനന്ദിക്കുകയും ഉണ്ടായി