- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൗഢോജ്ജ്വല ചടങ്ങിൽ ഐഎപിസിയുടെ നവനേതൃത്വം സ്ഥാനമേറ്റു
ന്യുയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരുടെ ഏറ്റവും വലിയ മാധ്യമ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ 2018 ലെ എക്സിക്യൂട്ടീവ്കമ്മറ്റി സ്ഥാനമേറ്റു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺലുലേറ്റിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പ്രശസ്ത മാധ്യമപ്രവർത്തകയും സോഷ്യൽ പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായ റെനി മെഹ്റയുടെ നേതൃത്വത്തിലാണ് പുതിയ കമ്മറ്റി സ്ഥാനമേറ്റത്. ഐഎപിസിയുടെ സ്ഥാപക ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ഘാടന പ്രസംഗത്തിൽ കൊൺസുൽ ജനറൽ സന്ദീപ് ചക്രബർത്തി പുതിയ ഭാരവാഹികളെ പ്രശംസിച്ചു. തങ്ങളുടെ ദൗത്യങ്ങളിൽ വിജയം കൈവരിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം ഐഎപിസിയെ നയിക്കാൻ ഒരു വനിതയെ തെരഞ്ഞെടുത്തതിൽ ഐഎപിസിയെ പ്രത്യേകം അനുമോദിച്ചു. സർക്കാർ ഉദ്യോഗസ്ഥരും തന്നെപ്പോലുള്ള നയതന്ത്രജ്ഞരും സന്ദേശം മറ്റുള്ളവരിൽ എത്തിക്കുന്നതിന് മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെയും സംസ്‌ക്കാരത്തെയും പോസിറ്റീവായ രീതിയിൽ കൈകാര്യം ചെയ്യാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്വമു
ന്യുയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരുടെ ഏറ്റവും വലിയ മാധ്യമ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ 2018 ലെ എക്സിക്യൂട്ടീവ്കമ്മറ്റി സ്ഥാനമേറ്റു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺലുലേറ്റിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പ്രശസ്ത മാധ്യമപ്രവർത്തകയും സോഷ്യൽ പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായ റെനി മെഹ്റയുടെ നേതൃത്വത്തിലാണ് പുതിയ കമ്മറ്റി സ്ഥാനമേറ്റത്. ഐഎപിസിയുടെ സ്ഥാപക ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ഘാടന പ്രസംഗത്തിൽ കൊൺസുൽ ജനറൽ സന്ദീപ് ചക്രബർത്തി പുതിയ ഭാരവാഹികളെ പ്രശംസിച്ചു. തങ്ങളുടെ ദൗത്യങ്ങളിൽ വിജയം കൈവരിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം ഐഎപിസിയെ നയിക്കാൻ ഒരു വനിതയെ തെരഞ്ഞെടുത്തതിൽ ഐഎപിസിയെ പ്രത്യേകം അനുമോദിച്ചു. സർക്കാർ ഉദ്യോഗസ്ഥരും തന്നെപ്പോലുള്ള നയതന്ത്രജ്ഞരും സന്ദേശം മറ്റുള്ളവരിൽ എത്തിക്കുന്നതിന് മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തെയും സംസ്‌ക്കാരത്തെയും പോസിറ്റീവായ രീതിയിൽ കൈകാര്യം ചെയ്യാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും, കമ്യൂണിറ്റിക്കിടയിൽ അതിനാൽ വലിയ മാറ്റമുണ്ടാക്കാൻ സാധിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്നും തന്റെ മറുപടി പ്രസംഗത്തിൽ ഐഎപിസിയുടെ പുതിയ പ്രസിഡന്റ് റെനി മെഹ്റ പറഞ്ഞു. പുതിയ ഭാരവാഹികളുടെയും മറ്റ് അംഗങ്ങളുടെയും പിന്തുണകൊണ്ട് ഐഎപിസിയെ പുതിയ തലത്തിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. കൂടുതൽ സ്ത്രീകൾ ജനാധിപത്യ സംവിധാനത്തിലേക്ക് എത്തുവാൻ ആഗ്രഹിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ഐഎപിസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റെനി മെഹ്റ 1990 മുതൽ മാധ്യമ രംഗത്ത് പ്രവർത്തിച്ച് വരുന്നു. റെനി റിപ്പോർട്ട് എന്ന ഷോയുടെ ഹോസ്റ്റായും, രാഷ്ട്രീയം, ആരോഗ്യം, ഹ്യൂമൻ ഇന്ററസ്റ്റിങ് സ്റ്റോറീസ്, ഫാഷൻ, ഫിലിം, തിയറ്റർ, കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളിൽ മാധ്യമ വാർത്ത റെനി നൽകുകയും ചെയ്യുന്നു. റെൻബോ മീഡിയ എന്ന അഡ്വർടൈസിങ്, ബ്രോഡ്കാസ്റ്റിങ്, പബ്ലിക് റിലേഷൻസ് കമ്പനിയുടെ പ്രസിഡന്റായി 2010 മുതൽ ഇവർ പ്രവർത്തിക്കുന്നു. എക്സ്റ്റേണൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് എൻവൈസി ഹെൽത്ത്, ഹോസ്പിറ്റൽസ്/ ക്യൂൻസിൽ 2014 മുതൽ 2017 ഫെബ്രുവരി വരെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യുയോർക്കിൽ നിന്നും ബിഎ ബ്രോഡ്കാസ്റ്റ് ജേണലിസം നേടിയതിന് ശേഷം, ദ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ മാനേജ്മെന്റ് ആൻഡ് പബ്ലിക് റിലേഷൻസിൽ എംഎയും നേടി. ഇപ്പോൾ വോൾഡൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റെടുക്കുകയാണ്.
ആരേഗ്യരംഗത്ത് വളരെക്കാലമായി പ്രവർത്തിച്ച് വരുന്ന ഇവർ ഫൽഷിങ് ഹോസ്പ്റ്റൽ കമ്യൂണിറ്റി അഡൈ്വസറി ബോഡിൽ 2000ത്തിൽ അംഗമായിരുന്നു. 112-ാം പ്രിസിന്റ് കമ്യൂണിറ്റി കൗൺസിൽ സെക്രട്ടറിയായും, 2003ൽ കമ്യൂണിറ്റി ബോർഡ് മെമ്പർ, 2012മുതൽ ന്യുയോർക്ക് കമ്യൂണിറ്റി എമർജൻസി റസ്പോൺസ് ടീം, 1997മുതൽ ക്യൂൻസ് ഡിസ്ട്രിക്ട് അറ്റോണി എഷ്യൻ അഡൈ്വസറി കൗൺസിൽ മെമ്പറായും, സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പവർ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും, ന്യൂയോർക്ക് കമ്മീഷൻ ഹ്യൂമൻ റൈറ്റ്സിന്റെ കമ്മീഷണറായും ( 2009-2014 ), ന്യൂയോർക്ക് മേയേഴ്സ് ഓഫീസിലെ എമിഗ്രന്റ് അഫയേഴ്സ് അഡൈ്വസറായും 2015മുതൽ പ്രവർത്തിച്ച് വരുന്നു.
2008ൽ ഭാരതീയ വിദ്യാഭവൻ യുഎസ്എ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറായി. 1996മുതൽ സൗത്ത് ഏഷ്യൻ അസോസിയേഷൻ മെമ്പർ, സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ് മെമ്പർ, സെന്റർ ഫോർ വുമൺ ന്യൂയോർകിലെ ബോർഡ് മെമ്പർ, ഡൊമസ്റ്റിക് വയലൻസ് യൂണിറ്റ് ചെയർ (20022014), സിയുആർഇയുടെ ബോർഡ് ഡയറക്ടർ (2005-2012) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പ്രവർത്തന മികവിന് നിരവധി അവാർഡുകളാണ് ഇവരെ തേടിയെത്തിയിട്ടുള്ളത്. വുമൺ അച്ചീവേഴ്സ് അവാർഡ്, ഹെൽത്ഫസ്റ്റ്, (2017), ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോംഗ് ഐലന്റിന്റെ അവാർഡ് (2016), പത്ത് വർഷത്തെ കമ്യൂണിറ്റി ബോർഡ് സർവീസ് അവാർഡ്, ക്യൂൻസ് ബർഗ് പ്രസിഡന്റ് (2015), കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ, ന്യൂയോർക്കിന്റെ അവാർഡ് (2014), ക്യൂൻസ് പബ്ലിക് ടെലിവിഷൻ വാൻഗ്യുവേഡ് പ്രൊഡ്യൂസർ അവാർഡ് (2012-2013), സർട്ടിറിക്കേറ്റ് ഓഫ് അപ്രീസിയേഷൻ, നൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് (2013), ഗ്ലോബൽ അംബാസഡർ അവാർഡ്, ഫ്രണ്ട്സ് ഓഫ് ഗുഡ് ഹെൽത്ത് (2012), സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷൻ (2012), സർട്ടിറിക്കേറ്റ് ഓഫ് അപ്രീസിയേഷൻ, 112ാം പ്രസ്‌ക്ന്റ് കമ്യൂണിറ്റി,(2011,12,13,14,15,16), അമേരിക്കൻ അസോസിയേഷൻ ഏഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒർജിൻ 2011, യുഎസ് സെൻസസ് ബ്യൂറോ (2010), ദ ടൗൺ ഓഫ് ഹെമ്പ്സ്റ്റഡ് സൈറ്റേഷൻ (2010), സൈറ്റേഷൻ, നസുവാ കൗണ്ടി എക്സിക്യൂട്ടീവ് (2010), എൻവൈസി കൗൺസിൽ സൈറ്റേഷൻ (200708, 2009), ഇന്തോകരീബിയൻ ഫെഡറേഷൻ അവാർഡ്, (2007), എഫ്ഐഎ അപ്രീസിയേഷൻ അവാർഡ് (2007), വോയിസ് ഓഫ് ന്യൂ അമേരിക്കൻസ്, ഔട്ട്സ്റ്റാന്റിങ് അച്ചീവ്മെന്റ് അവാർഡ് (2005), സർട്ടിഫിക്കേറ്റ് ഓഫ് അപ്രീസിയേഷൻ (2004,2006), സർട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ് (2003), സർട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ് നസുവ കൗണ്ടി എക്സിക്യൂട്ടീവ് തോമസ് ഗുലോട്ട(2000), സൈറ്റേഷൻ ഫ്രം ന്യുജഴ്സി മേയർ (1998), സൈറ്റേഷൻ ഫോർ ഡിസ്റ്റിങ്യുഷ്ഡ് അച്ചീവ്മെന്റ് (1998), ന്യുയോർക്ക് ഡെവലപ്മെന്റൽ ഡിസ്എബിലിറ്റീസ് പ്ലാനിങ് കൗൺസിൽ, സർട്ടിഫിക്കേറ്റ് ഓഫ് അപ്രീസിയേഷൻ, സർട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ്, ന്യൂയോക്ക് ഗവർണർ ജോർജ് പതകി (1999), സർട്ടിഫിക്കേറ്റ് ഓഫ് അപ്രീസിയേഷൻ ന്യൂയോർക്ക് ഹെൽത്& ഹോസ്പിറ്റൽസ്(1999).
ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രമുഖരും റെനിയ അനുമോദിച്ചു. എൻവൈഎസ് അസംബ്ലി മാൻ ഡേവിഡ് വെപ്രിൻ,ഡോ: നിത ജെയ്ൻ,ശിവ് ദാസ്, ദർശൻ സിങ് ബാഗ, മാലിനി ഷാ, എൻവൈസി കൗൺസിൽ മാൻ പോൾ വലോൺ തുടങ്ങിയവർ റെനിയെ അനുമോദിച്ചു. എൻവൈസി കംപ്ട്രോളർ സ്‌കോട്ട് സ്ട്രിംഗേഴ്സിന്റെ ഓഫീസിന്റെ വകയായി സൈറ്റേഷനും റെനിക്ക് നൽകി. ഗവർണർ ആൻഡ്രു ക്യുമോയും, കോൺഗ്രസ്മാൻ ജോസഫ് ക്രൗളിയും അഭിനന്ദന സന്ദേശം കൈമാറി. പരിപാടിയിൽ നാല് വയസുകാരിയായ മെറിൻ അഗസ്റ്റിൻ ഭരതനാട്യം അവതരിപ്പിച്ചു.ഐഎപിസി ജനറൽ സെക്രട്ടറി അനിൽ മാത്യു നന്ദി പ്രകാശിപ്പിച്ചു.
മറ്റ് ഭാരവാഹികൾ: ജയ്ഹിന്ദ് വാർത്തയുടെ ചീഫ് എഡിറ്റർ ആഷ്ലി ജോസഫ് ആണ് എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ്. ജനറൽ സെക്രട്ടറി തോമസ് മാത്യു (അനിൽ), വൈസ്പ്രസിഡന്റുമാർ- മുരളി നായർ, രൂപ്സി നറൂള, അനുപമ വെങ്കിടേഷ്, അലക്സ് തോമസ്, സെക്രട്ടറിമാർ- ബിജു ചാക്കോ, അരുൺ ഹരി, ബൈജു പകലോമറ്റം, ജേക്കബ് കുടശ്ശനാട്, ട്രഷറർ- കെന്നി ചെറിയാൻ, ജോയിന്റ് ട്രഷറർ- ഡോ. മാത്യു പനയ്ക്കൽ, എക്സ് ഒഫീഷ്യോ-കോരസൺ വർഗീസ്, നാഷ്ണൽ കോഓർഡിനേറ്റേഴ്സ് -തെരേസ ടോം (ന്യൂജേഴ്സി), ആനി കോശി (കാനഡ), പിആർഒമാർ- ഫിലിപ്പ് മാരറ്റ്, സാബു കുര്യൻ, ബിൻസ് മണ്ഡപം. ഐഎപിസിയുടെ ഈ വർഷത്തെ അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബറിൽ അറ്റ്ലാന്റയിൽ നടക്കും.