- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎപിസി അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനം: കിക്ക്ഓഫ് വാൻകൂവറിൽ നടന്നു
വാൻകൂവർ: നോർത്ത് അമേരിക്കയിലെ ഇന്ത്യന്മാദ്ധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ- അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) മൂന്നാമത് അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഐഎപിസിയുടെ വിവിധ പ്രാദേശിക ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ കിക്ക് ഓഫ് ആരംഭിച്ചു. കാനഡിയിലെ വാൻകൂവറിൽ നടന്ന കിക്ക് ഓഫിൽ ഐഎപിസി ദേശീയ എക്സിക്യൂട്ടിവീനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. മാത്യു ജോയിസ് മുഖ്യാതിഥിയായി പങ്കെടുത്തു. അന്താരാഷ്ട്ര മീഡിയ കോൺഫറൻസിന് മുന്നോടിയായി വാൻകൂവർ ചാപ്റ്റർ സംഘടിപ്പിച്ച കിക്ക് ഓഫ് വൻവിജയമാക്കിയ ചാപ്റ്റർ അംഗങ്ങളെ ഡോ. മാത്യു ജോയിസ് അഭിനന്ദിച്ചു. ഊർജ്ജസ്വലരും സംഘാടകമികവുമുള്ള മാദ്ധ്യമപ്രവർത്തകരാണ് ഐഎപിസിയുടെ ശക്തിയെന്നും അതിന് ഉത്തമോദാഹരണമാണ് വാൻകൂവറിലെ കിക്ക്ഓഫ് ചടങ്ങ് എന്നും അദ്ദേഹം പറഞ്ഞു. നോർത്ത് അമേരിക്കൻ മുഖ്യധാര മാദ്ധ്യമമേഖലയിലേക്കു ഐഎപിസി വളർന്നുവെന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന ഒക്ടോബർ എട്ടു മുതൽ പത്തു വരെ കാ
വാൻകൂവർ: നോർത്ത് അമേരിക്കയിലെ ഇന്ത്യന്മാദ്ധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ- അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) മൂന്നാമത് അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഐഎപിസിയുടെ വിവിധ പ്രാദേശിക ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ കിക്ക് ഓഫ് ആരംഭിച്ചു. കാനഡിയിലെ വാൻകൂവറിൽ നടന്ന കിക്ക് ഓഫിൽ ഐഎപിസി ദേശീയ എക്സിക്യൂട്ടിവീനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. മാത്യു ജോയിസ് മുഖ്യാതിഥിയായി പങ്കെടുത്തു.
അന്താരാഷ്ട്ര മീഡിയ കോൺഫറൻസിന് മുന്നോടിയായി വാൻകൂവർ ചാപ്റ്റർ സംഘടിപ്പിച്ച കിക്ക് ഓഫ് വൻവിജയമാക്കിയ ചാപ്റ്റർ അംഗങ്ങളെ ഡോ. മാത്യു ജോയിസ് അഭിനന്ദിച്ചു. ഊർജ്ജസ്വലരും സംഘാടകമികവുമുള്ള മാദ്ധ്യമപ്രവർത്തകരാണ് ഐഎപിസിയുടെ ശക്തിയെന്നും അതിന് ഉത്തമോദാഹരണമാണ് വാൻകൂവറിലെ കിക്ക്ഓഫ് ചടങ്ങ് എന്നും അദ്ദേഹം പറഞ്ഞു. നോർത്ത് അമേരിക്കൻ മുഖ്യധാര മാദ്ധ്യമമേഖലയിലേക്കു ഐഎപിസി വളർന്നുവെന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന ഒക്ടോബർ എട്ടു മുതൽ പത്തു വരെ കാനഡയിലെ നയാഗ്രയിലാണ് സമ്മേളനം. ഇതിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുക, ധനസമാഹരണ പദ്ധതികൾ, സമ്മേളന സൂവനീറിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി. ഇതോടൊപ്പം പുതിയ അംഗങ്ങളുടെ രജിസ്ട്രേഷനും നടന്നു. വാൻകൂവർ ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. വാൻകൂവറിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർക്ക് സഹായകരമായ നിരവധി പദ്ധതികൾ യോഗം ആസൂത്രണം ചെയ്തു.
ഒപ്പം തന്നെ, നയാഗ്രയിൽ നടക്കുന്ന അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിന് എല്ലാവിധ പിന്തുണ നൽകാനും മാദ്ധ്യമസമ്മേളനം വൻവിജയമാക്കാനും ഇതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. നോർത്ത് അമേരിക്കയിൽ ഇന്ത്യന്മാദ്ധ്യമപ്രവർത്തകർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ മാദ്ധ്യമപ്രവർത്തകർ പങ്കെടുക്കുന്ന കൺവൻഷൻ നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർക്ക് ഒരുമുതൽക്കൂട്ടായിരിക്കുമെന്നും യോഗം വിലയിരുത്തി.
ദേശീയ കമ്മിറ്റി അംഗം തമ്പാനൂർ മോഹന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാൻകൂവർ ചാപ്റ്റർ പ്രസിഡന്റ് റജിമോൻ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അനിശ്വനി കുമാർ നന്ദിയും പറഞ്ഞു. ഒ.കെ. ത്യാഗരാജൻ, ജയറാം, മഞ്ജു കോരുത്, കെ. സുനിൽകുമാർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. ഡിന്നറോടു കൂടിയാണ് യോഗം അവസാനിച്ചത്.