- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎപിസി ചെയർമാൻ ബാബു സ്റ്റീഫന് അറ്റ്ലാന്റയിൽ ഊഷ്മള സ്വീകരണം
അറ്റ്ലാന്റാ: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബാബു സ്റ്റീഫന് അറ്റ്ലാന്റാ ചാപ്റ്റർ ഉജ്ജ്വല സ്വീകരണം നൽകി. ചാപ്റ്റർ പ്രസിഡന്റ് ഡൊമനിക് ചാക്കോളാൽ പൊന്നാടയണിയിച്ച് ബാബു സ്റ്റീഫനെ സ്വീകരിച്ചു. അറ്റ്ലാന്റയിലെ ഇന്ത്യന്മാധ്യമപ്രവർത്തകരുടെ ഒരു പരിച്ഛേദം തന്നെ അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിരുന്നു. സമൂഹത്തിന്റെ നാനാത്തുറകളിലെ പ്രമുഖകർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു. അമേരിക്കയിലെ പ്രമുഖ സംഘടനയായ ഗാമയുടെ പ്രസിഡന്റ് മാത്യു വർഗീസ് ഉൾപ്പടെയുള്ള നേതാക്കൾ മാത്യു സ്റ്റീഫനെ പൊന്നാടയണിച്ച് ആദരിച്ചു. തുടർന്നു ചാപ്റ്റർ അംഗങ്ങളുമായി ബാബു സ്റ്റീഫൻ കൂടിക്കാഴ്ച നടത്തി. ഡൊമനിക്ക് ചാക്കോളാൽ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഒപ്പം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അറ്റ്ലാന്റാ ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മുൻ ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ, ബാബു സ്റ്റീഫനെ പരിചയപ്പെടുത്തി. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ സംഘടന മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നും ധാരാളം പരിപാടി
അറ്റ്ലാന്റാ: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബാബു സ്റ്റീഫന് അറ്റ്ലാന്റാ ചാപ്റ്റർ ഉജ്ജ്വല സ്വീകരണം നൽകി. ചാപ്റ്റർ പ്രസിഡന്റ് ഡൊമനിക് ചാക്കോളാൽ പൊന്നാടയണിയിച്ച് ബാബു സ്റ്റീഫനെ സ്വീകരിച്ചു. അറ്റ്ലാന്റയിലെ ഇന്ത്യന്മാധ്യമപ്രവർത്തകരുടെ ഒരു പരിച്ഛേദം തന്നെ അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിരുന്നു. സമൂഹത്തിന്റെ നാനാത്തുറകളിലെ പ്രമുഖകർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.
അമേരിക്കയിലെ പ്രമുഖ സംഘടനയായ ഗാമയുടെ പ്രസിഡന്റ് മാത്യു വർഗീസ് ഉൾപ്പടെയുള്ള നേതാക്കൾ മാത്യു സ്റ്റീഫനെ പൊന്നാടയണിച്ച് ആദരിച്ചു. തുടർന്നു ചാപ്റ്റർ അംഗങ്ങളുമായി ബാബു സ്റ്റീഫൻ കൂടിക്കാഴ്ച നടത്തി. ഡൊമനിക്ക് ചാക്കോളാൽ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഒപ്പം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അറ്റ്ലാന്റാ ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
മുൻ ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ, ബാബു സ്റ്റീഫനെ പരിചയപ്പെടുത്തി. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ സംഘടന മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നും ധാരാളം പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം കൊണ്ടു സാധിക്കുമെന്നും ജിൻസ് മോൻ പി. സക്കറിയ പറഞ്ഞു. അറ്റ്ലാന്റയിലെ മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ചെയർമാൻ ബാബു സ്റ്റീഫൻ പറഞ്ഞു. ഐഎപിസിയുടെ സാമുഹ്യപ്രതിബദ്ധതയുടെ ഭാഗമായി തിരുവനന്തപുരത്ത് ഒരു ഓൾഡ് ഏജ് ഹോം സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായവരെയും അസാധാരണക്കാരായവരെയും പരിഗണിക്കുന്ന ഇന്ത്യയ്ക്കു പുറത്തുള്ള ഏക സംഘടനയാണ് ഐഎപിസിയെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യമായ വിവിധ വിഷയങ്ങളിൽ ഒരു മാധ്യമസംഘടനയെന്ന നിലയിൽ ഇടപെടലുകൾ നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും. സമൂഹത്തിൽ മൂല്യശോഷണം സംഭവിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമസംഘടനയെന്ന നിലയിൽ നിരവധി കാര്യങ്ങളാണ് ഐഎപിസിക്കു ചെയ്യാനുള്ളത്. അത്തരം കാര്യങ്ങളുമായി ഐഎപിസി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ ആദ്യവാരം നടക്കുന്ന നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന്റെ സ്പോൺസർഷിപ്പിനുള്ള ചെക്ക് ഡോഅബ് ബ്രോക്കേഴ്സ് സിഇഒ സത്വന്ത് സിംഗിൽ നിന്നു സ്വീകരിച്ചു. ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് മാത്തുകുട്ടി ഈശോ, നാഷ്ണൽ സെക്രട്ടറി അരുൺ ഹരി, വൈസ് പ്രസിഡന്റ് അലക്സ് തോമസ്, അറ്റ്ലാന്റാ ചാപ്റ്റർ സെക്രട്ടറി ജമാലുദ്ദീൻ, ട്രഷറർ നൈനാൻ കൊടിയാട്ട്, ജോയിന്റ് സെക്രട്ടറി സാജു വി. തോമസ്, ഉപദേശക സമിതി അംഗങ്ങളായ രാജു കാര്യൻ, സാബു കുര്യൻ, ഓർത്തഡോക്സ് ടിവി സിഇഒയും ഐഎപിസി മുൻ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റും ഡയറക്ടറുമായിരുന്ന ഫാ. ജോൺസൺ പുഞ്ചക്കോണം തുടങ്ങിയവർ പ്രസംഗിച്ചു.