ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം 2017 ഒക്ടോബർ ആറു മുതൽ ഒൻപതുവരെ ഫിലാഡൽഫിയിൽ നടക്കുമെന്നു ഐഎപിസി ചെയർമാൻ ഡോ. ബാബു സ്റ്റീഫനും പ്രസിഡന്റ് പ്രഫ. ഇന്ദ്രജിത്ത് എസ്. സലൂജയും അറിയിച്ചു. ഫിലാഡൽഫിയിലെ റാഡിസൻ ഹോട്ടലിലാണ് ഇത്തവണത്ത കോൺഫ്രൻസ്. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവർത്തകർ നയിക്കുന്ന സെമിനാറുകളും വർക്ക്ഷോപ്പുകളും നടക്കും.

ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകരെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനായി 2013 ൽ രുപീകരിച്ച സംഘടനയായ ഐഎപിസിയുട ആദ്യസമ്മേളനം ന്യൂജേഴ്സിൽവച്ചായിരുന്നു. രണ്ടാം സമ്മേളനം ന്യൂയോർക്കിലും മൂന്നാം സമ്മേളനം കണക്ടിക്കട്ടിലുമാണ് നടന്നത്. നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരായ മാധ്യമപ്രവർത്തകരുടെ തൊഴിൽപരമായ മികച്ച് വർധിപ്പിക്കുന്നതിന് ഉതകുന്നതിനുള്ള പദ്ധതികളാണ് ഐഎപിസി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഐഎപിസി എല്ലാവർഷവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെ അമേരിക്കയിലെത്തിച്ച് ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസിന്റെ ഭാഗമാക്കുന്നത്. മാധ്യമ മേഖലയെക്കുറിച്ചുള്ള പുതിയ അറിവുകൾ തങ്ങളുടെ അംഗങ്ങൾക്കു ലഭ്യമാക്കുന്നതിലൂടെ മാധ്യമപ്രവർത്തകരായ അമേരിക്കയിലെ ഇന്ത്യൻവംശജരുടെ പ്രവർത്തനം കൂടുതൽമെച്ചപ്പെട്ടതാക്കാനാണ് ശ്രമിക്കുന്നതെന്നു ചെയർമാൻ ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു.

അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ഗൾഫിലുമുള്ള മാധ്യമരംഗത്തെ പ്രമുഖർ ഐഎപിസിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നു പ്രസിഡന്റ് പ്രഫ. ഇന്ദ്രജിത്ത് എസ്. സലൂജ പറഞ്ഞു. വളർന്നു വരുന്ന മാധ്യമപ്രവർത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കർമ്മനിരതമാണ് ഐഎപിസി. ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് നോർത്ത് അമേരിക്കയിൽ മികച്ച പിന്തുണയാണ് ഐഎപിസി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസിയുടെ നാലാമത് അന്താരാഷ്ട്രമാധ്യമസമ്മേളനത്തിന് എല്ലാവരുടെയും പിന്തുണവേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

രൂപീകൃതമായി മാസങ്ങൾക്കുള്ളിൽ തന്നെ ഇൻർനാഷ്ണൽ മീഡിയ കോൺഫ്രൻസ് നടത്തിക്കൊണ്ട്് മാധ്യമസമൂഹത്തിൽ സാന്നിധ്യം അറിയിക്കാൻ സാധിച്ച ഐഎപിസി അതിന്റെ നാലാം സമ്മേളനത്തിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകുന്നതിൽ സന്തോഷമുണ്ടെന്നു സ്ഥാപക ചെയർമാനും ഡയറക്ടറുമായ ജിൻസ്മോൻ പി. സക്കറിയ പറഞ്ഞു. ഐഎപിസിയുടെ ആരംഭഘട്ടം കനത്തവെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും നിശ്ചയദാർഢ്യവും ഊർജ്ജസ്വലതയും കൈമുതലായുള്ള പ്രസ്‌ക്ലബ് അംഗങ്ങളുടെ പ്രവർത്തന മികവുകൊണ്ട് അതെല്ലാം നിഷ്പ്രയാസം മറികടക്കാനായി. പ്രമുഖമാധ്യമപ്രവർത്തകരെ അണിനിരത്തിക്കൊണ്ട് അമേരിക്കൻ മണ്ണിൽ അന്താരാഷ്ട്രമാധ്യമസമ്മേളനം നടത്താനായത് ഐഎപിസിയെ സംബന്ധിച്ചെടുത്തോളം അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് കോരസൺ വർഗീസ്, വൈസ് പ്രസിഡന്റുമാരായ ജെയിംസ് കുരീക്കാട്ടിൽ, മിനി നായർ, അനിൽ മാത്യു, ത്രേസ്യാമ നാടാവള്ളിയിൽ, ജനറൽ സെക്രട്ടറി ഈപ്പൻ ജോർജ്, സെക്രട്ടറിമാരായ തമ്പാനൂർ മോഹനൻ, അരുൺഹരി, ഫിലിപ്പ് മാരേറ്റ്, ലിജോ ജോൺ, ട്രഷറർ ബിജു ചാക്കോ, ജോയിന്റ് ട്രഷറർ സജി തോമസ്, പിആർഎ ജിനു ആൻ മാത്യു, എക്സ ഓഫീഷോ പർവീൺ ചോപ്ര, നാഷ്ണൽ കോഓർഡിനേറ്റർ രൂപ്സി നരൂള എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയും ഡയറക്ടർബോർഡ് ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ, വൈസ് ചെയർപേഴ്സൺ വിനീത നായർ, ബോർഡ് അംഗങ്ങളായ ജിൻസ്മോൻ പി. സക്കറിയ, അജയ് ഘോഷ്,സുനിൽ കുഴമ്പാല, പോൾ ഡി.പനയ്ക്കൽ, ജോർജ് കൊട്ടാരത്തിൽ, ഡോ. മാത്യു ജോയിസ്, ഡോ. പി.വി. ബൈജു, സിറിയക്ക് സ്‌കറിയ, ജോജി കാവനാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡും അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.