- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐഎപിസി ഹ്യൂസ്റ്റൺ ചാപ്റ്ററിന് നവ നേതൃത്വം; സി.ജി. ഡാനിയൽ പ്രസിഡന്റ്
ഹ്യൂസ്റ്റൺ: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഐഎപിസി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്ത് നിരവധി അവസങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഠിനാധ്വാനികളായവർക്ക് അമേരിക്കയിൽ വജയിക്കാൻ നിരവധി വഴികളുണ്ടെന്നും അലസരായ ആളുകൾക്ക് ഇവിടെ ഇടമില്ലെന്നും ഡോ. ബാബു സ്റ്റീഫൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സി.ജി. ഡാനിയൽ (പ്രസിഡന്റ്), ഡോ. നിക് നിഗം (വൈസ് പ്രസിഡന്റ്), ജവഹർ മൽഹോത്ര (വൈസ് പ്രസിഡന്റ്), റോയി തോമസ് (സെക്രട്ടറി), ഡോ. ഈപ്പൻ ഡാനിയൽ (ജോയിന്റ് സെക്രട്ടറി), സംഗീത ദുആ (ട്രഷറർ) ഈശോ ജേക്കബ്, ജോജി ജോസഫ്, റെജി കവലയിൽ, ജോസഫ് പൊന്നൊലി, മോട്ടി മാത്യു, എ.സി. ജോർജ്, സിറിയക് സ്‌കറിയ, ജേക്കബ് കുടശനാട് (കമ്മറ്റിഅംഗങ്ങൾ) എന്നിവരാണ് സ്ഥാനമേറ്റത്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ പ്രസിഡന്റ് തോമസ് ചെറുകര, സീനിയർ സിറ്റിസൺ അസോസിയേഷൻ ലീഡർ പൊന്നുപിള്ള, ഓവർസീസ് ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി ബോബി ജോസഫ്, ന്യൂഡൽഹിയിൽനിന്നുള്ള ഡോ. ദുആ എന്നിവർ ചടങ്ങി
ഹ്യൂസ്റ്റൺ: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഐഎപിസി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്ത് നിരവധി അവസങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഠിനാധ്വാനികളായവർക്ക് അമേരിക്കയിൽ വജയിക്കാൻ നിരവധി വഴികളുണ്ടെന്നും അലസരായ ആളുകൾക്ക് ഇവിടെ ഇടമില്ലെന്നും ഡോ. ബാബു സ്റ്റീഫൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സി.ജി. ഡാനിയൽ (പ്രസിഡന്റ്), ഡോ. നിക് നിഗം (വൈസ് പ്രസിഡന്റ്), ജവഹർ മൽഹോത്ര (വൈസ് പ്രസിഡന്റ്), റോയി തോമസ് (സെക്രട്ടറി), ഡോ. ഈപ്പൻ ഡാനിയൽ (ജോയിന്റ് സെക്രട്ടറി), സംഗീത ദുആ (ട്രഷറർ) ഈശോ ജേക്കബ്, ജോജി ജോസഫ്, റെജി കവലയിൽ, ജോസഫ് പൊന്നൊലി, മോട്ടി മാത്യു, എ.സി. ജോർജ്, സിറിയക് സ്‌കറിയ, ജേക്കബ് കുടശനാട് (കമ്മറ്റിഅംഗങ്ങൾ) എന്നിവരാണ് സ്ഥാനമേറ്റത്.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ പ്രസിഡന്റ് തോമസ് ചെറുകര, സീനിയർ സിറ്റിസൺ അസോസിയേഷൻ ലീഡർ പൊന്നുപിള്ള, ഓവർസീസ് ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി ബോബി ജോസഫ്, ന്യൂഡൽഹിയിൽനിന്നുള്ള ഡോ. ദുആ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാധ്യമപ്രവർത്തനം, നേതൃത്വ പരിശീലനം, ,സോഷ്യൽമീഡിയ രചനകൾ എന്നിവയിൽ പ്രത്യേക പരിശീലനത്തിനായുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഐഎപിസിക്ക് നോർത്ത് അമേരിക്കയിൽ വിവിധ ചാപ്റ്ററുകളിലായി നൂറുകണക്കിന് അംഗങ്ങളാണ് ഉള്ളത്. ഇൻഡൻ മാധ്യമപ്രവർത്തകരുടെ പ്രഫഷണൽ മികവ് വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഐഎപിസി നടത്തുന്നത്. വർഷത്തിലൊരിക്കൽ നടത്തുന്ന അന്താരാഷ്ട്രമാധ്യമ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള പ്രമുഖമാധ്യമപ്രവർത്തകർ ഐഎപിസി അംഗങ്ങളുമായി സംവദിക്കുന്നതടക്കമുള്ള നിരവധി പ്രവർത്തനങ്ങളാണ് ഐഎപിസി നടത്തുന്നത്.