- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎപിസി (കാനഡ) യുടെ മീറ്റ് ദി കാൻഡിഡേറ്റ്‌സ് 2015 ബ്രിട്ടീഷ് കൊളമ്പിയയിൽ നടത്തി
ടൊറന്റോ: ഇന്തോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് (കാനഡ) ന്റെ ആഭിമുഖ്യത്തിൽ ബ്രിട്ടീഷ് കൊളമ്പിയയിലെ കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് ബിസിയുടെ സഹകരണത്തോടെ നടത്തപ്പെട്ട മീറ്റ് ദി കാൻഡിഡേറ്റ്‌സ് ഫെഡറൽ ഇലക്ഷൻസ് 2015 പരിപാടി ശ്രദ്ധേയമായി. മലയാളി സമൂഹത്തോടൊപ്പം മറ്റ് ഇന്തോ കനേഡിയൻ അസോസിയേഷനുകളായ ബിസി തമിഴ് കൾച്ചറൽ സൊസൈറ്റി, വാൻകൂർ തെലുങ്ക് അസോസിയേഷ
ടൊറന്റോ: ഇന്തോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് (കാനഡ) ന്റെ ആഭിമുഖ്യത്തിൽ ബ്രിട്ടീഷ് കൊളമ്പിയയിലെ കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് ബിസിയുടെ സഹകരണത്തോടെ നടത്തപ്പെട്ട മീറ്റ് ദി കാൻഡിഡേറ്റ്‌സ് ഫെഡറൽ ഇലക്ഷൻസ് 2015 പരിപാടി ശ്രദ്ധേയമായി. മലയാളി സമൂഹത്തോടൊപ്പം മറ്റ് ഇന്തോ കനേഡിയൻ അസോസിയേഷനുകളായ ബിസി തമിഴ് കൾച്ചറൽ സൊസൈറ്റി, വാൻകൂർ തെലുങ്ക് അസോസിയേഷൻ, ബംഗാളി അസോസിയേഷൻ എന്നിവരും സഹകരിച്ച പരിപാടിയിൽ ബിസി എത്യോപ്യൻ കൾച്ചറൽ അസോസിയേഷൻ, നേപ്പാളി അസോസിയേഷൻ തുടങ്ങിയവരും പ്രതിനിധികളെ അയച്ച് സാന്നിധ്യം ഉറപ്പുവരുത്തി.
വിവിധ തുറകളിലുള്ള ജനവിഭാഗങ്ങളിൽ നിന്നും ശേഖരിച്ച ചോദ്യങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ ചോദ്യാവലിയെ അവലംബിച്ചായിരുന്നു എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികൾ പങ്കെടുത്ത പരിപാടിയുടെ ചർച്ച പുരോഗമിച്ചത് കഴിഞ്ഞ സെപ്റ്റംബർ 26-ാം തീയതി സറെയിലെ ഗിൾഡ്‌ഫോർഡ് ലൈബ്രറി മീറ്റിങ് ഹാളിൽ നടന്ന ചടങ്ങിൽ കൺസർവേറ്റീവ് പാർട്ടിയെ പ്രതിനിധീകരിച്ച് ഹർപ്രീതി സിങ് (സറെ ന്യൂട്ടൺ), എൻഡിപിക്കുവേണ്ടി ജസ്ബീർ സന്ധു(സറെ സെന്റർ), ലിബറൽ പാർട്ടിയുടെ ജോൺ അൽഡാഗ് (ക്ലോവർഡേൽ), ഗ്രീൻ പാർട്ടിയുടെ ശബ്ദമായി റിച്ചാർഡ് ഹൊസീൻ എന്നിവർ മീറ്റ് ദി കാൻഡിഡേറ്റ്‌സ് പരിപാടിയിൽ പങ്കെടുത്തു. ഐഎപിസി (കാനഡ) എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം രാജേഷ് ജയപ്രകാശായിരുന്നു മോഡറേറ്റർ. കെസിഎബിസിയുടെ മുൻ പ്രസിഡന്റ് സണ്ണി പ്രഭാകർ പരിപാടിയുടെ സമയനിയന്ത്രണം ഏറ്റെടുത്തു. ഐഎപിസി (കാനഡ) ജനറൽ സെക്രട്ടറി ഒ കെ ത്യാഗരാജൻ സ്വാഗതവും കെസിഎബിസി പ്രസിഡന്റ് മാത്യു ജോൺ വന്ദനത്തുവയൽ നന്ദിയും പറഞ്ഞു.
ഐഎപിസി (കാനഡ) സെക്രട്ടറി ഡോ. സനിത ലോയ്ഡ്, എക്‌സിക്യൂട്ടീവ് അംഗം സിജിൻ വിൻസെന്റ് എന്നിവർ പരിപാടിയുടെ നിയന്ത്രണം നിർവ്വഹിച്ചു. മീഡിയ റിക്കാർഡിങ്ങ് ആൻഡ് കോ-ഓർഡിനേഷൻ ചുമതല ഏറ്റെടുത്തത് ഐഎപിസി (കാനഡ) എക്‌സിക്യൂട്ടീവ് അംഗം തമ്പാനൂർ മോഹൻ ആയിരുന്നു. ബ്രിട്ടീഷ് കൊളമ്പിയയിലെ ഇൻഡോ കനേഡിയൻ സമൂഹങ്ങൾക്ക് പുതിയ ഒരു രാഷ്ട്രീയ സാമൂഹ്യ അനുഭവമായിരുന്നു എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ ഒന്നുചേർന്ന ഈ മീറ്റ് ദി കാൻഡിഡേറ്റ്‌സ് പരിപാടി.
പൊതുമണ്ഡലത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കുന്ന വിഷയങ്ങളായ ഹെൽത്ത് കെയർ രംഗത്തെ പോരായ്മകൾ, ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് നഴ്‌സസ് രജിസ്‌ട്രേഷൻ നേരിടുന്ന പ്രശ്‌നങ്ങൾ, കൾച്ചറൽ സെന്റർ ആവശ്യകത തുടങ്ങിയവ മീറ്റ് ദി കാൻഡിഡേറ്റ്‌സ് പരിപാടിയിലും ചർച്ചകൾക്കും ചൂടേറിയ വാഗ്വാദങ്ങൾക്കും കാരണമായി. പ്രസ്തുത വിഷയങ്ങളുടെ ഇപ്പോഴുള്ള ഈ പൊതു അവതരണവും തെരഞ്ഞെടുപ്പിനുശേഷം ഈ വിഷയങ്ങളുടെ ഫോളോ അപ്പുകളും ഉൾപ്പെടുത്തി ദീർഘമായ ഒരു സാമൂഹ്യ ഇടപെടലാണ് ഐഎപിസിയുടെ നേതൃത്വത്തിൽ മറ്റ് പ്രാദേശിക മാദ്ധ്യമങ്ങളുടെയും കനേഡിയൻ കണക്ഷൻ ടിവി പരിപാടിയുടെയും കേരളാ കൾച്ചറൽ അസോസിയേഷന്റെയും സഹകരണത്തോടെ ഉദ്ദേശിക്കുന്നത്. വലിയ ഒരു ഉദ്യമത്തിന്റെ നാന്ദിയെന്നവണ്ണമാണ് 2015 ഫെഡറൽ ഇലക്ഷന്റെ പശ്ചാത്തലത്തിൽ ഈ വിഷയങ്ങളുടെ അവതരണം നടന്നത്.