ന്യുയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ് ക്‌ളബ്ബിന്റെ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഐ.എ.പി .സി സ്ഥാപക ചെയർമാൻ ജിൻസ്‌മോൻ സഖറിയായുടെ അദ്ധ്യക്ഷതയിൽ ഹ്യൂസ്റ്റൺ സ്റ്റാഫോർഡിൽ കൂടിയ യോഗത്തിലാണ് പുതിയ

ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ജെയിംസ് കൂടൽ (പ്രസിഡന്റ്), സുരേഷ് രാമകൃഷ്ണൻ (വൈസ് പ്രസിഡണ്ട്), ആൻഡ്രൂ ജേക്കബ് (ജനറൽ സെക്രട്ടറി), റെനി കവലയിൽ (ജോയിന്റ് സെക്രട്ടറി), സൈമൺ വളാച്ചേരി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ

അഡ്‌വൈസറി ബോർഡ് ചെയർമാനായി ഈശോ ജേക്കബിനെയും അഡൈ്വസറി ബോർഡ് അംഗങ്ങളായി ഡോ. ചന്ദ്രാ മിറ്റൽ, ജോസഫ് പൊന്നൊളി, ജോജി ജോസഫ , സി. ജി ഡാനിയേൽ എന്നിവരേയും തെരെഞ്ഞെടുത്തു .

പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടൽ 35 വർഷമായി സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്ത് സജീവമാണ്. ജയ്ഹിന്ദ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന വിഷൻ അറേബ്യാ പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ ആയിരുന്നു. വിവിധ മാധ്യമങ്ങളിലെ എഴുത്തുകാരൻ കൂടിയായ ജെയിംസ് കൂടൽ വേൾഡ് മലയാളീ കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡന്റ് കൂടിയാണ . ഹ്യൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന എം.എസ്. ജെ ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് ജെയിംസ് കൂടൽ.

വൈസ് പ്രെസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സുരേഷ് രാമകൃഷ്ണൻ ഹൂസ്റ്റണിൽ നിന്നും പ്രസിദ്ധികരിക്കുന്ന നേർക്കാഴ്‌ച്ച പത്രത്തിന്റെ മാനേജിങ് ഡയറക്ടറും പ്രമുഖ ബിസിനസുകാരനും ആണ്. ഹ്യൂസ്റ്റൺ മലയാളി അസോസിയേഷന്റെ ജനറൽ സെക്രെട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ആൻഡ്രൂ ജേക്കബ് ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ ബോർഡ് മെംബറും വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൾച്ചറൽ ഫോറം ചെയർമാനും ആണ്.

ജോയിന്റ് സെക്രട്ടറി റെനി കവലയിൽ പ്രമുഖ പ്രവാസി എഴുത്തുകാരനും സാംസ്‌കാരിക മാധ്യമരംഗത്ത് വ്യക്തി മുദ്രപ്പതിപ്പിച്ചിട്ടുള്ള സജീവപ്രവർത്തകൻ കൂടിയാണ്. ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ബോർഡ് മെംബർ ആയി പ്രവർത്തിക്കുന്നു.

ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട സൈമൺ വളാച്ചേരി നേർക്കാഴ്‌ച്ച പത്രത്തിന്റെ മാനേജിങ് എഡിറ്ററും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും ആണ്. ഐ.എ .പി .സി നാഷണൽ സെക്രട്ടറി ജേക്കബ് കുടശ്ശനാട്, റോയ് തോമസ്, സംഗീത ദുവ, ബാബു ചാക്കോ, സജി ഡൊമനിക് എന്നിവർ പുതിയ ഭാരവാഹികളെ അനുമോദിച്ചു.