- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐഎപിസി അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനം: ന്യൂസ് റൈറ്റിങ് സെമിനാർ പ്രവീൺ ചോപ്ര നയിക്കും
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സെമിനാറിൽ ദി സൗത്ത് ഏഷ്യൻ ടൈംസിന്റെ മാനേജിങ് എഡിറ്റർ പ്രവീൺ ചോപ്ര എഫക്ടീവ് ന്യൂസ് റൈറ്റിംഗിനെക്കുറിച്ച് ക്ലാസെടുക്കും. അമേരിക്കയിലും ഇന്ത്യയിലുമായി ദീർഘകാലത്തെ പത്രപ്രവർത്തന പരിചയമുള്ളയാളാണ് പ്രവീൺ ചോപ്ര. പഞ്ചാബ് യൂണിവേഴ
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സെമിനാറിൽ ദി സൗത്ത് ഏഷ്യൻ ടൈംസിന്റെ മാനേജിങ് എഡിറ്റർ പ്രവീൺ ചോപ്ര എഫക്ടീവ് ന്യൂസ് റൈറ്റിംഗിനെക്കുറിച്ച് ക്ലാസെടുക്കും.
അമേരിക്കയിലും ഇന്ത്യയിലുമായി ദീർഘകാലത്തെ പത്രപ്രവർത്തന പരിചയമുള്ളയാളാണ് പ്രവീൺ ചോപ്ര. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുള്ള അദ്ദേഹം 1990 കളിൽ ഡൽഹിയിൽ ഇന്ത്യാ ടുഡേ മാഗസിനിൽ കോപ്പി എഡിറ്ററായിരുന്നു. മെഡിറ്റേഷൻ അദ്ധ്യാപകൻ കൂടിയായ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ ശരീരം മനസ് ആത്മാവ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മാഗസിൻ ആരംഭിക്കുകയും പത്തുവർഷത്തോളം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എട്ടുവർഷം മുമ്പ് അമേരിക്കയിലെത്തിയ പ്രവീൺ ചോപ്ര ന്യൂയോർക്ക് ആസ്ഥാനമായുള്ള ദി സൗത്ത് ഏഷ്യൻ ടൈംസിന്റെ തുടക്കകാലം മുതൽ അതിന്റെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും പ്രവർത്തിച്ചുവരുന്നു.



