- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വെള്ളം എടുക്കാൻ കൈനീട്ടിയപ്പോൾ താഴെ ഇട്ടു പൊട്ടിച്ചു; കോഫി കുടിക്കാൻ എടുത്തപ്പോഴും അതു തന്നെ സംഭവിച്ചു; ചൂടു കാപ്പി വീണ് പൊള്ളി! കെ എ എസിൽ തോറ്റ കിഫ്ബി ഉദ്യോഗസ്ഥയുടെ ഐഎഎസ് കൺഫർ മോഹത്തിന് ഇഡിക്കെതിരായ പഴയ പരാതി പാരയാകുമോ? സെക്രട്ടറിയേറ്റിൽ ചർച്ച സജീവമാകുമ്പോൾ
തിരുവനന്തപുരം: കെ എ എസ് പരീക്ഷ എഴുതി തോറ്റ ഉദ്യോഗസ്ഥയെ ഐഎഎസിനുള്ള പാനലിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ. രണ്ട് പേരുടെ ഒഴിവിലേക്ക് നാലു പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇതിൽ ഒരാളെ മുമ്പും ഐഎഎസിന് വേണ്ടി സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇവരാണ് വീണ്ടും പട്ടികയിൽ ഇടംപിടിക്കുന്നത്. ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.എം.ഏബ്രഹാം പരാതി നൽകിയ പഴയ പരാതി വീണ്ടും ചർച്ചകളിലേക്ക് എത്തുകയാണ്. ആ പഴയ പരാതി കിഫ്ബിയിലെ ഉദ്യോഗസ്ഥയുടെ ഐഎഎസ് മോഹങ്ങൾക്ക് കരിനിഴലായി മാറാനും സാധ്യതയുണ്ട്.
ചോദ്യംചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു ചീഫ് സെക്രട്ടറിക്കു നൽകിയ പരാതിയിൽ കെ എം എബ്രഹാം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുന്നതടക്കം ആലോചിച്ചിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിനായി കൊച്ചി ഓഫിസിലെത്തിയ ധനവകുപ്പ് അഡിഷനൽ സെക്രട്ടറിക്കും 2 ഉദ്യോഗസ്ഥർക്കും നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമെന്നായിരുന്നു പരാതി.
ചോദ്യം ചെയ്യലിനിടെ കുടിക്കാനുള്ള 3 ഗ്ലാസ് വെള്ളവുമായി ഒരാൾ വന്നു. അത് എടുക്കാൻ കൈനീട്ടിയപ്പോൾ താഴെയിട്ടു പൊട്ടിച്ചു. സോറി പോലും പറയാതെ അയാൾ പോയി. ഉടൻ അടുത്തയാൾ വന്നു നിലം തുടച്ചു. കുറച്ചു സമയം കഴിഞ്ഞ് ഒരാൾ ചൂടുള്ള കോഫിയുമായി വന്നു. അത് എടുക്കാൻ ആഞ്ഞപ്പോൾ നിലത്തിട്ടു പൊട്ടിച്ചു. ചൂടു കോഫി അഡിഷനൽ സെക്രട്ടറിയുടെ കാലിൽ കൊണ്ടു ചെറുതായി പൊള്ളലേൽക്കുകയും ചെയ്തു. ഉടൻ അടുത്തയാൾ വന്നു നിലം തുടച്ചു വൃത്തിയാക്കി. വളഞ്ഞ വഴിയിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നതായിരുന്നു ആ പരാതിയുടെ ധ്വനി.
ധനവകുപ്പിൽ നിന്നു കിഫ്ബിയിലേക്കു പോയി ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അഡിഷനൽ സെക്രട്ടറിയെ ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതെന്ന ആരോപണത്തെ ഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. കേസെടുക്കുന്നതിൽ ആലോചിക്കുകയും ചെയ്തു. കെ എം എബ്രഹാമിന്റെ അതിവിശ്വസ്തയാണ് ഈ ഉദ്യോഗസ്ഥയ്ക്ക് ഈ പരാതി വീണ്ടും വിനയായി മാറുകയാണ്. ആരോപണങ്ങൾ അന്ന് തന്നെ ഇഡി നിഷേധിച്ചിരുന്നു. കേന്ദ്ര ഏജൻസിയെ കളങ്കപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു. ഇതേ ഉദ്യോഗസ്ഥയാണ് ഐഎഎസ് സാധ്യതാ പട്ടികയിൽ വരുന്നത്.
സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ കേന്ദ്രമാണ് ഐഎഎസ് നൽകുന്നത്. കേന്ദ്ര ഏജൻസിയ്‌ക്കെതിരെ ഉള്ള പരാതി ഈ അവസരത്തിൽ ചർച്ചയാകാൻ ഇടയുണ്ട്. കെ എ എസ് പരീക്ഷയും ഉദ്യോഗസ്ഥ എഴുതിയരുന്നു. പഠനത്തിനായി സർക്കാർ വാഹനം ഉപയോഗിച്ചതും വിവാദമായിരുന്നു. ഇതിനെല്ലാം പുറമേ സിഎജിയുടെ റിപ്പോർട്ടിലും കാറിന്റെ ദുരുപയോഗം വ്യക്തമായി. ഇങ്ങനെ പല ആരോപണങ്ങൾ ഇവർക്കെതിരെ ഉയർന്നിരുന്നു. എന്നിട്ടും ഇവരെ ഐഎഎസ് ശുപാർശ പട്ടികയിൽ ഉൾപ്പെടുത്തിയത് വൻ ചർച്ചയാണ് സെക്രട്ടറിയേറ്റിൽ.
കെ എം എബ്രഹാമിന്റെ ശുപാർശയിലാണ് ഇവർ ഐഎഎസ് പട്ടികയിൽ കടന്നുകൂടിയതെന്ന ആരോപണമാണ് ഇത്. ഐ എ എസ് കൺഫർ ചെയ്യേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര ഏജൻസിക്കെതിരെ പരാതി കൊടുത്താൽ പിന്നെ ഈ മോഹം നടക്കുമോ എന്നും അറിയില്ല. കേരളാ അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കും ഇവർ പരീക്ഷ എഴുതിയിരുന്നു. അങ്ങനെ ഐ എ എസ് മോഹമുള്ള ഉദ്യോഗസ്ഥയാണ്. മസാല ബോണ്ടിറക്കുന്നതിനു മുൻപ് ഫണ്ട് മാനേജ്മെന്റ് സംബന്ധിച്ചുള്ള പരിശീലനത്തിനായി ലണ്ടനിൽ പോയ സംഘത്തിൽ ഇവരുമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ