- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികളും പൂച്ചകളുമായി 101 വളർത്തു മൃഗങ്ങൾ; തെരുവിൽ നിന്നു കണ്ടെത്തിയ മൃഗങ്ങൾക്ക് വീടൊരുക്കി സ്‌പെയിനിലെ ഒരു മൃഗസ്‌നേഹി
മാഡ്രിഡ്: തെരുവിൽ നിന്നു കണ്ടെത്തിയ നൂറിലധികം പട്ടികൾക്കും പൂച്ചകൾക്കും വീടൊരുക്കി നൽകിയിരിക്കുകയാണ് സ്‌പെയിനിലെ ഇബിസായിലെ ഒരു മൃഗസ്‌നേഹി. 70 പട്ടികളും 30 പൂച്ചകളും ഒരേ സ്ഥലത്ത് താമസിക്കുന്നതിനാൽ ശബ്ദമലിനീകരണം പറഞ്ഞ് മൃഗങ്ങളെ പരിപാലിച്ചുപോരുന്ന സ്ത്രീയുടെ പേരിൽ അയൽവാസികൾ പരാതിയും നൽകിയിട്ടുണ്ട്. സ്വന്തം വീടാണ് നൂറിലധികം മൃഗങ
മാഡ്രിഡ്: തെരുവിൽ നിന്നു കണ്ടെത്തിയ നൂറിലധികം പട്ടികൾക്കും പൂച്ചകൾക്കും വീടൊരുക്കി നൽകിയിരിക്കുകയാണ് സ്‌പെയിനിലെ ഇബിസായിലെ ഒരു മൃഗസ്‌നേഹി. 70 പട്ടികളും 30 പൂച്ചകളും ഒരേ സ്ഥലത്ത് താമസിക്കുന്നതിനാൽ ശബ്ദമലിനീകരണം പറഞ്ഞ് മൃഗങ്ങളെ പരിപാലിച്ചുപോരുന്ന സ്ത്രീയുടെ പേരിൽ അയൽവാസികൾ പരാതിയും നൽകിയിട്ടുണ്ട്.
സ്വന്തം വീടാണ് നൂറിലധികം മൃഗങ്ങൾക്ക് സ്ത്രീ ആശ്വാസകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ഈ വളർത്തു മൃഗങ്ങളെ മുഴുവൻ തന്നെ തെരുവിൽ നിന്ന് കണ്ടെത്തി സംരക്ഷിച്ചുപോരുന്നവയാണെന്നാണ് പറയുന്നത്. മൃഗങ്ങളുടെ ശബ്ദവും ഇത്രയും മൃഗങ്ങൾ ഒരുമിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധവും മൂലം അയൽവാസികൾ സ്ത്രീക്കെതിരേ കൗൺസിലിൽ പരാതി നൽകുകയായിരുന്നു. പരാതി അന്വേഷിക്കാൻ ചെന്ന പരിസ്ഥിതി ഓഫീസർമാരാണ് പട്ടികളും പൂച്ചകളും ഉൾപ്പെടെ നൂറിലധികം വളർത്തുമൃഗങ്ങളെ ഒരു വീട്ടിൽ തന്നെ കണ്ടെത്തിയത്.
അതേസമയം മൃഗങ്ങളെല്ലാം തന്നെ മികച്ച ആരോഗ്യത്തോടു കൂടിയാണെന്ന് കൂടെയുണ്ടായിരുന്ന വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുന്നു.
നൂറിലധികമുള്ള മൃഗങ്ങളിൽ വെറും മൂന്നെണ്ണത്തിനു മാത്രമേ വാക്‌സിനേഷൻ കാർഡും ചിപ്പും ഉണ്ടായിരുന്നുള്ളൂ. സ്‌പെയിനിൽ വളർത്തു മൃഗങ്ങൾക്ക് വാക്‌സിനേഷൻ കാർഡും ചിറ്റും നിർബന്ധമാണ്. വാക്‌സിനേഷൻ കാർഡ് ഇല്ലെങ്കിലും വളർത്തു മൃഗങ്ങൾക്കെല്ലാം തന്നെ ഇവിടെ മികച്ച സംരക്ഷണമാണ് ലഭിക്കുന്നതെന്ന് പരിസ്ഥിതി ഓഫീസർമാർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
മൃഗങ്ങൾക്കെല്ലാം തന്നെ വാക്‌സിനേഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് ലോക്കൽ ടൗൺ ഹാൾ ആലോചിക്കുന്നുണ്ടെന്നും സാധിക്കുന്ന പക്ഷം മൃഗങ്ങളെ ഈ വീട്ടിൽ നിന്നു മാറ്റി പാർപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും പറയുന്നു. ഏറ്റവും കൂടുതൽ പൂച്ചകളെ സ്വന്തമാക്കിയുള്ളതിന്റെ പേരിൽ ഗിന്നസ് ബുക്കിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് ഈ വളർത്തുമൃഗങ്ങളുടെ ഉടമയെന്നും പറയപ്പെടുന്നു. കാനഡയിലെ ഒന്റാറിയോയിൽ 689 പൂച്ചകളുള്ള ജാക്ക ആൻഡ് ഡോണ റൈറ്റിന്റെ പേരിലാണ് ഈ റെക്കോർഡ് ഇപ്പോഴുള്ളത്.