ദോഹ : ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലും റീച്ച് ഈവന്റ്‌സും സംഘടിപ്പിച്ച പ്രഥമ ഖത്തർ-ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനത്തിന് ദോഹയിൽ തുടക്കമായി. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തർ വിദേശകാര്യസഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ അക്‌ബർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ക്യൂ.എൻ.ബി ചീഫ് ബിസിനസ് ഓഫീസറും എക്‌സിക്യൂട്ടീവ് ജനറൽ മാനേജറുമായ അബ്ദുല്ല മുബാറക് അൽ ഖലീഫ, ഐ.പി.ബി.സി പ്രസിഡന്റ് കെ.എം. വർഗീസ്, ഇന്ത്യൻ അംബാസഡർ പി.കുമരൻ, ഇന്ത്യയിലെ ഖത്തർ അംബാസഡർ ഫഹദ് റാഷിദ് അൽ കഅ്ബി തുടങ്ങിയ ഉന്നത വ്യക്ത്വത്യങ്ങൾ ചടങ്ങിൽ സംബന്ധിച്ചു