- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇബ്രാഹിം കുഞ്ഞിന് തുടർ ചികിത്സ ആവശ്യം; വിവരം വിജിലൻസിനെ അറിയിച്ച് ലേക് ഷോറിലെ ഡോക്ടർമാർ; പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ആശുപത്രിയിൽ തുടരുമെന്ന് സൂചന; മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ നീക്കം; എംഎൽഎയുടെ അറസ്റ്റ് രാഷ്ട്രീയ നാടകം മാത്രമാണെന്ന് മുസ്ലിം ലീഗ്
കൊച്ചി: പാലാരിവട്ടം അഴിമതികേസിൽ അറസ്റ്റിലായ മുന്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തന്നെ തുർന്നേക്കുമെന്ന് സൂചന. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിലാണ് ഇബ്രാഹിംകുഞ്ഞുള്ളത്.
ഇബ്രാഹിം കുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതായാണ് വിവരം.ഇന്നലെ ഉച്ചയോടെയാണ് ഇബ്രാഹിംകുഞ്ഞ് ചികിത്സ തേടിയത്. എന്നാൽ, അറസ്റ്റിൽ നിന്ന് രക്ഷതേടാൻ വേണ്ടി ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നുവെന്നാണ് വിജിലൻസ് വാദം. ഡോക്ടർമാരുടെ നിർദ്ദേശം കണക്കിലെടുക്കുകയാണെങ്കിൽ ഇബ്രാഹിംകുഞ്ഞിനെ ജില്ല ആശുപത്രിയിലേക്ക് മാറ്റേണ്ടിവരും.
ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ വിജിലൻസ് സംഘം വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇബ്രാഹിംകുഞ്ഞ് ഇന്ന് ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജ് കൊച്ചിയിലെ ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കും.
അതേസമയം, മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കും. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. തിരുവനന്തപുരത്തു നിന്ന് 10 അംഗ വിജിലൻസ് സംഘം ഇന്നു രാവിലെയാണ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലുള്ള വീട്ടിലെത്തിയത്. ഇബ്രാഹിംകുഞ്ഞ് നെട്ടൂരുള്ള സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണെന്നും, വീട്ടിൽ താൻ മാത്രമേ ഉള്ളൂവെന്നും ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ അറിയിച്ചു. തുടർന്ന് ആലുവ സ്റ്റേഷനിൽ നിന്നു നാലു വനിത പൊലീസുകാരെ വിളിച്ചു വരുത്തിയ ശേഷമാണ് സംഘം അകത്തു കടന്നു പരിശോധന നടത്തിയത്.
ഇതിന് പിന്നാലെ വിജിലൻസ് സംഘം നെട്ടൂർ ആശൂപത്രിയിലെത്തി വിജിലൻസ് സംഘം ഡോക്ടർമാരുമായി സംസാരിച്ചു. എൺഎൽഎ ഇബ്രാഹിംകുഞ്ഞിന്റെ ആരോ?ഗ്യസ്ഥിതിയെക്കുറിച്ച് സംസാരിച്ചു. ഇതിന് ശേഷം വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നുതവണ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
പാലാരിവട്ടം മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ഇതിന്റെ കരാറുകാരായ ആർഡിഎസ് കമ്പനിക്ക് മുൻകൂർ പണം അനുവദിച്ചതെന്ന് അന്നത്തെ പൊതുമാരമത്ത് സെക്രട്ടറിയായ ടി ഒ സൂരജ് മൊഴി നൽകിയിരുന്നു. ഇത് താൻ മാത്രം എടുത്ത തീരുമാനമല്ലെന്നും സൂരജ് അറിയിച്ചു.
അറസ്റ്റ് രാഷ്ട്രീയ നാടകം മാത്രമെന്ന് ലീഗ്
ഇബ്രാഹീം കുഞ്ഞ് എംഎൽഎയുടെ അറസ്റ്റ് രാഷ്ട്രീയ നാടകം മാത്രമാണെന്നും ഇടതുപക്ഷത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മുസ്ലിം ലീഗ് അടിയന്തര യോഗം വിലയിരുത്തി. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ ഇബ്രാഹീംകുഞ്ഞ് പാലത്തിന്റെ തകർച്ചക്ക് ഉത്തരവാദിയല്ല. സാങ്കേതിക തകരാറുണ്ടെങ്കിൽ അതിന് കാരണക്കാരായവരെയാണ് ശിക്ഷിക്കേണ്ടത്. അത് കോടതിയിൽ ചോദ്യം ചെയ്യാനും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനും മലപ്പുറത്ത് ചേർന്ന നേതൃയോഗം തീരുമാനിച്ചു.
ഇടതു സർക്കാറിനെതിരെ ഉയർന്നു വന്ന ഗുരുതരമായ കേസുകളിൽ പിടിച്ചു നിൽക്കാനാവാത്തതിന്റെ പേരിൽ ബാലൻസ് ചെയ്യാൻ മാത്രമാണ് ലീഗ് എംഎൽഎമാർക്കെതിരെ വ്യാജ കുറ്റങ്ങൾ ചുമത്തി അറസ്റ്റുൾപ്പടെയുള്ള നടപടിയുമായി മുന്നോട്ട് പോകുന്നതെന്നാണ് വിലയിരുത്തൽ. ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കം മാത്രമാണിത്. ഇതിനെ ശക്തമായി ചെറുക്കും. പൊതുജനത്തിന് മുമ്പിൽ ഇത് തുറന്നു കാണിക്കാനാവും. പ്രതികാര രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ ഇടതു വിരുദ്ധ വികാരമുണ്ടാക്കാൻ സഹായകരമാവുമെന്നും ലീഗ് കണക്കു കൂട്ടുന്നു.
കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന് കുറ്റപ്പെടുത്തുന്നവരാണിത് ചെയ്യുന്നതെന്ന് ജനം തിരിച്ചറിയുമെന്ന പ്രതീക്ഷയും നേതാക്കൾ പങ്കുവെച്ചു. മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ പ്രതികാരമാണെന്നും ലീഗ് മന്ത്രിമാരുടെ മുന്നിലും ഇപ്പോഴത്തെ ഇടതു മന്ത്രിമാരുടെ ഇത്തരം കേസുകളുടെ ഫയലുകൾ വന്നിട്ടുണ്ടെന്നും അന്നൊന്നും ഇത്തരം നടപടികളെടുത്തിട്ടില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് ബുധനാഴ്ച ചേർന്ന ലീഗ് അടിയന്തര യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്ന
മറുനാടന് മലയാളി ബ്യൂറോ