- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവിൽ ഒപ്പുവെച്ച എല്ലാ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കേസിൽ പ്രതികൾ; പാലാരിവട്ടം പാലം നിർമ്മാണ അഴിമതിയിൽ കൂടുതൽ പേരിലേക്ക് അന്വേഷണം; ഇബ്രാഹിംകുഞ്ഞിനെ ഇഡി അറസ്റ്റ് ചെയ്യാൻ സാധ്യത
കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണ അഴിമതിയിൽ കൂടുതൽ പേരിലേക്കും അന്വേഷണം. കുടുതൽ ഉദ്യോഗസ്ഥരേയും കേസിൽ പ്രതിചേർത്തു. കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവിൽ ഒപ്പുവെച്ച എല്ലാ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരേയും കേസിൽ പ്രതികളായി. ഇതോടെ കേസിലെ മൊത്തം പ്രതികളുടെ എണ്ണം പതിനേഴായി.
സ്പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, അണ്ടർ സെക്രട്ടറി ലതാകുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോൺ, ഡെപ്യൂട്ടി സെക്രട്ടറി പി.എസ്. രാജേഷ് എന്നിവരെയാണ് പ്രതികളാക്കിയത്. കിറ്റ്കോയുടെ രണ്ട് ഉദ്യോഗസ്ഥർ കൂടി അഴിമതി കേസിൽ പ്രതി ചേർത്തു. എഞ്ചിനീയർ എ.എച്ച്. ഭാമ, കൺസൽട്ടന്റ് ജി. സന്തോഷ് എന്നിവരെയാണ് പ്രതി ചേർത്തത്.
മുന്മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ട്. ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ 29 ന് എൻഫോഴ്സ്മെന്റ് കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. അന്നത്തെ മൊഴികൾ വിലയിരുത്തി വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന.
പാലാരിവട്ടം പാലം നിർമ്മാണ അഴിമതിയിലൂടെ ലഭിച്ച 10 കോടി രൂപ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് വെളുപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. എൻഫോഴ്സ്മെന്റും കൂടി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്താൽ വിജിലൻസ് കേസിൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാൻ സാധിക്കില്ല.