- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സുവർണ്ണ ജൂബിലി സമാപിച്ചു
ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയുടെ സുവർണ്ണ ജൂബിലി സമ്മേളനം ഡിസംബർ 30 ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡോ. വിൽസൻ വർക്കിയുടെ അദ്ധ്യക്ഷതയിൽ നടന്നു. പാസ്റ്റർ കെ.ഇ ഈപ്പന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പാസ്റ്റർ മൈക്കിൾ ജോൺസൺ സങ്കീർത്തനം വായിച്ചു. റവ.ഡോ.വൽസൻ ഏബ്രഹാം സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ആശംസ സന്ദേശം നൽകി. ബ്രദർ ജോർജ് വി.ഏബ്രഹാം ആമുഖ സന്ദേശം നൽകി. സഭയിലെ മുൻ കാല ശുശ്രൂഷകരുടെ ത്യാഗപൂർണ്ണമായ സേവനങ്ങളെ പ്രകീർത്തിച്ച് പ്രത്യേക ഉപഹാരവും 70 വയസിനു മുകളിൽ പ്രായമുള്ളവരായ മാതാപിതാക്കൾക്ക് പ്രത്യേക ആദരവും ഉപഹാരവും സമ്മേളനത്തിനോടനുബദ്ധിച്ച് വിതരണം ചെയ്തു. സഭാ സെക്രട്ടറി ബ്രദർ പി.എ. സാമുവേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ജൂബിലി കോർഡിനേറ്റർ ബ്രദർ സാം തോമസ് ജൂബിലി പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർദ്ധനരായ യുവതികൾക്കുള്ള വിവാഹ സഹായ നിധിയുടെ ആദ്യ ചെക്ക് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസിന് പാ
ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയുടെ സുവർണ്ണ ജൂബിലി സമ്മേളനം ഡിസംബർ 30 ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡോ. വിൽസൻ വർക്കിയുടെ അദ്ധ്യക്ഷതയിൽ നടന്നു. പാസ്റ്റർ കെ.ഇ ഈപ്പന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പാസ്റ്റർ മൈക്കിൾ ജോൺസൺ സങ്കീർത്തനം വായിച്ചു. റവ.ഡോ.വൽസൻ ഏബ്രഹാം സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ആശംസ സന്ദേശം നൽകി. ബ്രദർ ജോർജ് വി.ഏബ്രഹാം ആമുഖ സന്ദേശം നൽകി.
സഭയിലെ മുൻ കാല ശുശ്രൂഷകരുടെ ത്യാഗപൂർണ്ണമായ സേവനങ്ങളെ പ്രകീർത്തിച്ച് പ്രത്യേക ഉപഹാരവും 70 വയസിനു മുകളിൽ പ്രായമുള്ളവരായ മാതാപിതാക്കൾക്ക് പ്രത്യേക ആദരവും ഉപഹാരവും സമ്മേളനത്തിനോടനുബദ്ധിച്ച് വിതരണം ചെയ്തു. സഭാ സെക്രട്ടറി ബ്രദർ പി.എ. സാമുവേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ജൂബിലി കോർഡിനേറ്റർ ബ്രദർ സാം തോമസ് ജൂബിലി പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർദ്ധനരായ യുവതികൾക്കുള്ള വിവാഹ സഹായ നിധിയുടെ ആദ്യ ചെക്ക് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസിന് പാസ്റ്റർ വിൽസൻ വർക്കി കൈമാറി.
ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയുടെ അഞ്ചു പതിറ്റാണ്ട് ചരിത്രം ഉൾക്കൊള്ളിച്ച് കൊണ്ട് ചീഫ് എഡിറ്റർ ബ്രദർ സാം തോമസിന്റെ ചുമതലയിലും എഡിറ്റോറിയൽ കമ്മറ്റിയുടെ മേൽനോട്ടത്തിലും പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം റവ.ഡോ.വൽസൻ ഏബ്രഹാം നിർവ്വഹിച്ചു.വിവിധ സഭകളെ പ്രതിനിധികരിച്ച് വിശ്വാസികളും ശുശ്രൂഷകന്മാരും റീജിയൻ ഭാരവാഹികളും പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
സഭയുടെ കഴിഞ്ഞ കാല നിമിഷങ്ങൾ കോർത്തിണക്കി വീഡിയോ പ്രസന്റേഷൻ ബ്രദർ ജോൺസി തോമസ് അവതരിപ്പിച്ചു. ബ്രദർ സി.എം. ഏബ്രഹാം സ്വാഗതവും ബ്രദർ തോമസ് കുര്യൻ നന്ദിയും പറഞ്ഞു. റവ.ഡോ. ഇട്ടി ഏബ്രഹാമിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും ജൂബിലി കൂടി സമ്മേളനം സമാപിച്ചു.