- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സുവർണ്ണ ജൂബിലി നിറവിൽ
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യ മലയാളി പെന്തക്കോസ്ത് സഭയും ഐ.പി.സി നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയനിലെ പ്രമുഖ സഭയുമായ ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി വളർച്ചയുടെ അമ്പതാം വർഷത്തിൽ പ്രവേശിച്ചിരിക്കുന്നു. അറുപതു കളുടെ അവസാനത്തിൽ മലങ്കരയുടെ മണ്ണിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത ചുരുക്കം ചില ദൈവ മക്കളുടെ ശ്രമഫലമായി സ്വന്ത ഭാഷയിൽ ദൈവത്തെ ആരാധിക്കുവാനായി ആരംഭിച്ച കൂടിവരവാണ് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി (ICA) എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന അമേരിക്കയിലെ ആദ്യത്തെ മലയാളി പെന്തക്കോസ്ത് സഭ.1968 ഫെബ്രുവരി 18 നാണ് സഭയുടെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചത്. അഞ്ച് പതിറ്റാണ്ടുകൾ ന്യൂയോർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടിവന്നിരുന്ന സഭ 2015 മുതൽ ലോങ്ങ് ഐലണ്ടിൽ ലെവി ടൗൺ എന്ന പട്ടണത്തിൽ സ്വന്തമായി വാങ്ങിയ വിസ്തൃതമായ മൂന്ന് ഏക്കർ സ്ഥലത്ത് ദൈവ നാമ മഹത്വത്തിനായി നിലകൊണ്ടുവരുന്നു. നൂറിൽപരം കുടുംബങ്ങളിൽ നിന്നായി മൂന്നൂറിലധികം വിശ്വാസികൾ സജീവ അംഗങ്ങളായിട്ടുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയ
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യ മലയാളി പെന്തക്കോസ്ത് സഭയും ഐ.പി.സി നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയനിലെ പ്രമുഖ സഭയുമായ ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി വളർച്ചയുടെ അമ്പതാം വർഷത്തിൽ പ്രവേശിച്ചിരിക്കുന്നു. അറുപതു കളുടെ അവസാനത്തിൽ മലങ്കരയുടെ മണ്ണിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത ചുരുക്കം ചില ദൈവ മക്കളുടെ ശ്രമഫലമായി സ്വന്ത ഭാഷയിൽ ദൈവത്തെ ആരാധിക്കുവാനായി ആരംഭിച്ച കൂടിവരവാണ് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി (ICA) എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന അമേരിക്കയിലെ ആദ്യത്തെ മലയാളി പെന്തക്കോസ്ത് സഭ.1968 ഫെബ്രുവരി 18 നാണ് സഭയുടെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചത്.
അഞ്ച് പതിറ്റാണ്ടുകൾ ന്യൂയോർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടിവന്നിരുന്ന സഭ 2015 മുതൽ ലോങ്ങ് ഐലണ്ടിൽ ലെവി ടൗൺ എന്ന പട്ടണത്തിൽ സ്വന്തമായി വാങ്ങിയ വിസ്തൃതമായ മൂന്ന് ഏക്കർ സ്ഥലത്ത് ദൈവ നാമ മഹത്വത്തിനായി നിലകൊണ്ടുവരുന്നു. നൂറിൽപരം കുടുംബങ്ങളിൽ നിന്നായി മൂന്നൂറിലധികം വിശ്വാസികൾ സജീവ അംഗങ്ങളായിട്ടുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സീനിയർ ശുശ്രൂഷകനായി റവ. ഡോ. വിൽസൺ വർക്കിയും സെക്രട്ടറിയായി പി.എ.സാമുവേലും, ട്രഷററായി സാം ജോണും പ്രവർത്തിച്ചുവരുന്നു. ജൂബിലിയോടനുബദ്ധിച്ച് വിവിധ ജീവകാരുണ്യ പ്രേക്ഷിത പ്രവർത്തന പദ്ധതികൾ സഭയുടെ ചുമതലയിൽ നടത്തുവാൻ സഭാ കൗൺസിൽ തീരുമാനിച്ചതായി ജൂബിലി കോർഡിനേറ്റർ സാം തോമസ് അറിയിച്ചു.
ഡിസംബർ 30 ന് ശനിയാഴ്ച സുവർണ്ണ ജൂബിലി സ്‌തോത്ര ശുശ്രൂഷ സഭാങ്കണത്തിൽ നടത്തപ്പെടും. ഇതിനുമുമ്പായി 15 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക ഉപവാസ പ്രാർത്ഥനകൾ ഉണ്ടായിരിക്കും. അർഹരായ 10 യുവതികൾക്ക് വിവാഹ സഹായം നൽകുക, ഭാരതത്തിലും വിവിധ സംസ്ഥാനങ്ങളിലുമായുള്ള 50 മിഷൻ സ്റ്റേഷനുകൾ ഏറ്റെടുത്ത് പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുക, വിധവകളായ 50 സഹോദരിമാർക്ക് എല്ലാ മാസവും അർഹമായ സാമ്പത്തിക സഹായം നൽകുക, എഴുപത് വയസിനു മുകളിൽ പ്രായമുള്ള മാതാപിതാക്കളെ പ്രത്യേക ഉപഹാരം നൽകി ആദരിക്കുക തുടങ്ങിയവ ജൂബിലി വർഷത്തിൽ നടത്തപ്പെടും.
വിപുലമായ ക്രമീകരണങ്ങളാണ് ജൂബിലി കോർഡിനേറ്റർ സാം തോമസിന്റെ നേതൃത്വത്തി ൽ നടത്തപ്പെടുന്നത്. ജൂബിലി കമ്മറ്റി അംഗങ്ങളായി റവ. ഡോ. വിൽസൺ വർക്കി, പി.എ.സാമുവേൽ, സാം ജോൺ, സാം തോമസ്, ജോർജ്.വി.ഏബ്രഹാം, ജേക്കബ് അലക്‌സാണ്ടർ, തോമസ് കുര്യൻ, സൂസൻ ജോർജ്, ഷെറിൻ കോശി എന്നിവരും റവ. മൈക്കിൾ ജോൺസൺ, റവ.കെ.ഇ ഈപ്പൻ, ബ്രദർ കുര്യൻ തോമസ് എന്നിവർ അഡൈ്വസറി ബോർഡംഗങ്ങളായും പ്രവർത്തിച്ചു വരുന്നു.
കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളുടെ ചരിത്രവും വിവരണങ്ങളും ഉൾപ്പെടുത്തി സഭയുടെ സ്മരണിക പ്രസിദ്ധീകരിക്കും. സുവനീർ ചീഫ് എഡിറ്ററായി സാം തോമസും, ജിമ്മി അഗസ്റ്റിൻ, സൂസൻ ജോർജ്, തങ്കമ്മ സാമുവേൽ, പി.എ. സാമുവേൽ, റവ. സാമുവേൽ ജോൺ, റവ.വിൽസൺ വർക്കി എന്നിവർ എഡിറ്റോറിയൽ ബോർഡംഗങ്ങളായും പ്രവർത്തിക്കുന്നു.
ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയുടെ മുൻകാല അംഗങ്ങളും, ഭാരവാഹികളും തങ്ങളുടെ കൈവശമുള്ള പൂർവ്വകാല രേഖകളും, ചിത്രങ്ങളും മറ്റ് വിവരങ്ങളും ജൂബിലി സുവനീറിൽ പ്രസിദ്ധീകരിക്കേണ്ടതിനായി അയച്ചുതരണമെന്ന് ഭാരവാഹികൾ അറിയിച്ചു.