ന്യുയോർക്ക്: നോർത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളി പെന്തക്കോസ്ത് സഭയും, ഐ.പി.സി ഈസ്റ്റേൺ റീജിയനിലെ പ്രമൂഖ സഭകളിലൊന്നുമായ ന്യുയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി (ഐ.സി.എ)സഭയുടെ സീനിയർ ശുശ്രൂഷകനായി റവ. വിൽസൺ വർക്കി നിയമിതനായി. നിലമ്പൂർ സ്വദേശിയാണ്.

ജൂലൈ 10നു ഞായറാഴ്ച സഭാരാധനയ്ക്ക് ശേഷം നടന്ന സ്വീകരണ സമ്മേളനത്തിൽ സഭാശുശ്രൂഷയിൽ നിന്നും വിരമിക്കുന്ന പാസ്റ്റർ സാമുവേൽ ജോൺ പ്രാർത്ഥിച്ച് പുതിയ ശുശ്രൂഷകന് സഭയുടെ ചുമതലകൾ കൈമാറി. സഭാ സെക്രട്ടറി ബ്രദർ സാം തോമസ്, റവ. വിൽസൺ വർക്കിയെ സഭാവിശ്വാസികൾക്ക് പരിചയപ്പെടുത്തി സ്വാഗത മരുളി.

വേദ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ജർമ്മനി റോജൻബെർഗ് സർവ്വകലാ ശാലയിൽ നിന്നും ഡോക്ടറേറ്റും സമ്പാദിച്ച റവ. വർക്കി കാനഡയിലുള്ള ടൊറന്റോ സയോൺ ഗോസ്പൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററായി സേവനമനുഷ്ടിച്ച് വരിക യായിരുന്നു.
ന്യൂലൈഫ് ബൈബിൾ സെമിനാരി, ഉദയ്പുർ ഫിലദൽഫിയ ബൈബിൾ കോളേജ്, കോട്ടയം ഐ.പി.സി തിയോളിജിക്കൽ സെമിനാരി, ജർമ്മനി എഫ്.ഇ.ജി എന്നിവട ങ്ങളിൽ വേദാദ്ധ്യാപകൻ, കൗൺസിലർ, സുവിശേഷകൻ, സഭാ ശുശ്രൂഷകൻ തുടങ്ങിയ പദവികൾ വഹിച്ചുട്ടുള്ള റവ. വിൽസൺ വർക്കി മികച്ച സംഘാടകനും അനുഗ്രഹീത പ്രഭാഷകനുമാണ്. ഭാര്യ: അനു വിൽസൺ. മക്കൾ: ആഗ്നസ്, ആഷ്‌ലി.