- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവൊളന്റ് ഫോറം സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവൊളന്റ് ഫോറം (ഐസിബിഎഫ്) ഖത്തറിലെ പ്രമുഖ സാമൂഹിക - സാംസ്കാരിക സംഘടനയായ സംസ്‌കൃതി, ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ്ബ് (ഐഡിസി), അൽ വക്ര കിംസ് ഖത്തർ മെഡിക്കൽസെന്റർ എന്നിവർ സംയുക്തമായി താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് വേണ്ടി നടത്തിയ ക്യാമ്പ് വൻ വിജയമായി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത വിവ
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവൊളന്റ് ഫോറം (ഐസിബിഎഫ്) ഖത്തറിലെ പ്രമുഖ സാമൂഹിക - സാംസ്കാരിക സംഘടനയായ സംസ്‌കൃതി, ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ്ബ് (ഐഡിസി), അൽ വക്ര കിംസ് ഖത്തർ മെഡിക്കൽസെന്റർ എന്നിവർ സംയുക്തമായി താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് വേണ്ടി നടത്തിയ ക്യാമ്പ് വൻ വിജയമായി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് വിദഗ്ദ വൈദ്യ പരിശോധനയും, മരുന്നുകളും നൽകി.
ഇന്ത്യൻ അംബാസഡർ സംജീവ് അറോറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ എംഎൽഎജി സുധാകരൻ ക്യാമ്പ് സന്ദർശിച്ചു. കിംസ് ഖത്തർ മെഡിക്കൽ സെന്റർ ഡയറക്ടർ മുബാറക് ജാസിം അൽ ഖാത്തെർ സന്നിഹിതനായിരുന്നു. ഐസിബിഎഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീൽ, ജനറൽ സെക്രട്ടറി സന്തോഷ് നീലകണ്ഠൻ, മെഡിക്കൽ കോർഡിനേറ്റർ ഉഷ ചൗക്‌സി, സംസ്‌കൃതി പ്രസിഡന്റ് എകെ ജലീൽ, ആക്റ്റിങ്ങ് ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, ഷാനവാസ് ഏലച്ചോല, പ്രദീപ്, കിംസ് ഡയറക്ടർ നിഷാദ് അസീം, ചീഫ് മെഡിക്കൽ ഓഫീസ്സർ ഡോ. കെഎം റോണി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.