- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐസിസി ഏകദിന റാങ്കിങ്: നേട്ടം കൊയ്ത് ഭുവിയും ഷർദ്ദുലും; ഭുവിയെത്തിയത് റാങ്കിംഗിൽ പതിനൊന്നാം സ്ഥാനത്ത്; നേട്ടത്തിന് കാരണമായത് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം
ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ നേട്ടം കൊയ്ത് ഇന്ത്യൻ പേസർമാരായ ഭുവനേശ്വർ കുമാറും ഷർദ്ദുൽ ഠാക്കൂറും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഭുവനേശ്വർ കുമാർ ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബൗളിങ് റാങ്കിംഗിൽ പതിനൊന്നാം സ്ഥാനത്തെത്തി. 2017 സെപ്റ്റംബറിനുശേഷം ഭുവിയുടെ ഏറ്റവും മികച്ച റാങ്കിംഗാണിത്.
ഇംഗ്ലണ്ടിനെതിരെ തിളങ്ങിയ ഷർദ്ദുൽ ഠാക്കൂർ 93-ാം സ്ഥാനത്തു നിന്ന് എൺപതാം സ്ഥാനത്തെത്തി. ബാറ്റിങ് റാങ്കിംഗിൽ കെ എൽ രാഹുൽ 31-ാം സ്ഥാനത്തു നിന്ന് 27-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഹർദ്ദിക് പാണ്ഡ്യ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 42-ാം സ്ഥാനത്തെത്തി.
ബാറ്റിങ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാൻ നായകൻ ബാബർ അസം രണ്ടാം സ്ഥാനത്തും രോഹിത് ശർമ മൂന്നാമതുമാണ്. ബൗളിങ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ജസ്പ്രീത് ബുമ്ര പുതിയ റാങ്കിംഗിൽ നാലാം സ്ഥാനത്തായി. ബൗളിങ് റാങ്കിംഗിൽ ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളാരുമില്ല. ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തുണ്ട്.