- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസി ഇന്ത്യൻ ക്രിക്കറ്റ് കൗൺസിലായി മാറി; നടക്കുന്നത് ദുർനടപടികൾ; എൻ ശ്രീനിവാസനുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ഐസിസി പ്രസിഡന്റ് മുസ്തഫ കമാൽ രാജിവച്ചു
ദുബായ്: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൽ നടക്കുന്നത് ദുർനടപടികളാണെന്ന് ആരോപിച്ച് ബംഗ്ലാദേശുകാരനായ പ്രസിഡന്റ് മുസ്തഫ കമാൽ രാജിവച്ചു. ലോകകപ്പ് ജേതാക്കൾക്കുള്ള ട്രോഫി തനിക്ക് പകരം ചെയർമാൻ എൻ ശ്രീനിവാസൻ നൽകിയതുൾപ്പെടെയുള്ള നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. ഐസിസി ചട്ടങ്ങൾ അനുസരിച്ച് ജേതാക്കൾക്ക് ട്രോഫി നൽകേണ്ടത് പ്രസിഡന്റാണ്. അ
ദുബായ്: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൽ നടക്കുന്നത് ദുർനടപടികളാണെന്ന് ആരോപിച്ച് ബംഗ്ലാദേശുകാരനായ പ്രസിഡന്റ് മുസ്തഫ കമാൽ രാജിവച്ചു. ലോകകപ്പ് ജേതാക്കൾക്കുള്ള ട്രോഫി തനിക്ക് പകരം ചെയർമാൻ എൻ ശ്രീനിവാസൻ നൽകിയതുൾപ്പെടെയുള്ള നടപടികളിൽ പ്രതിഷേധിച്ചാണ് രാജി.
ഐസിസി ചട്ടങ്ങൾ അനുസരിച്ച് ജേതാക്കൾക്ക് ട്രോഫി നൽകേണ്ടത് പ്രസിഡന്റാണ്. അത് തന്റെ ഭരണഘടനാപരമായ അവകാശമായിട്ടുകൂടി നിഷേധിക്കപ്പെട്ടുവെന്നും മുസ്തഫ കമാൽ പറഞ്ഞു. ഐസിസിയിൽ നടക്കുന്ന ദുർനടപടികൾ താൻ ലോകത്തിന് മുന്നിൽ വിളിച്ചുപറയുമെന്നും കമാൽ ബംഗ്ലാദേശി ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശുമായുള്ള മത്സരത്തിൽ ഇന്ത്യക്ക് അനുകൂലമായി അമ്പയർ എടുത്ത തീരുമാനത്തെയും കമാൽ നേരത്തെ വിമർശിച്ചിരുന്നു. മത്സരത്തിൽ സെഞ്ച്വറി നേടും മുമ്പെ രോഹിത് ശർമ ഔട്ടായ പന്ത് അമ്പയർ നോബോൾ വിളിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പന്ത് നോബാളായിരുന്നില്ലെന്ന് ടി.വി റീപ്ലേയിൽ വ്യക്തമായിരുന്നു. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഇന്ത്യക്ക് അനുകൂലമായ നടപടികളാണ് എടുക്കുന്നതെന്നും ഇന്ത്യൻ ക്രിക്കറ്റ് കൗൺസിൽ എന്ന് പേര് മാറ്റുകയാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.
2014 ൽ വരുത്തിയ ഭേദഗതി പ്രകാരം ഐസിസി ചെയർമാന് ട്രോഫി നൽകാൻ അനുമതിയുണ്ടെന്ന് ഐസിസി ചീഫ് എക്‌സിക്യുട്ടീവ് ഡേവ് റിച്ചാഡ്‌സൺ നേരത്തെ പറഞ്ഞിരുന്നു. ഐപിഎൽ കോഴക്കേസിൽ ആരോപണവിധേയനായ എൻ ശ്രീനിവാസനെ ബിസിസിഐ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് കോടതി വിലക്കിയിരുന്നു. പുതിയ വിവാദം ഐസിസിയിലും എൻ ശ്രീനിവാസനെതിരെ ശബ്ദമുയരുന്നു എന്നതിന്റെ സൂചനയാണ്.