- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രൗണ്ടിൽ ഇറങ്ങിയില്ലെങ്കിലും റാങ്ക് നിലനിർത്തി അശ്വിൻ; സ്ഥാനം മെച്ചപ്പെടുത്തി ജസ്പ്രീത് ബുമ്ര; പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ് ഇങ്ങനെ; ആൻഡേഴ്സണ് തിരിച്ചടിയും

ദുബായ്: ഐസിസി ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ പേസർ ജസ്പ്രിത് ബുമ്ര. ഒരുസ്ഥാനം മെച്ചപ്പെടുത്തിയ താരം ഒമ്പതാം സ്ഥാനത്തെത്തി. 771 പോയിന്റാണ് അവർക്കുള്ളത്. അതേസമയം ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സൺ രണ്ട് സ്ഥാനങ്ങൾ നഷ്ടമായി. അദ്ദേഹം ഏഴാം സ്ഥാനത്തേക്കിറങ്ങി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബുമ്രയെ തുണച്ചത്. ഇതുവരെ 18 വിക്കറ്റുകളാണ് ബുമ്ര വീഴ്‌ത്തിയത്. എന്നാൽ ആദ്യ നാല് സ്ഥാനങ്ങൾ മാറ്റമില്ല. പാറ്റ് കമ്മിൻസ്, ആർ അശ്വിൻ, ടിം സൗത്തി, ജോഷ് ഹേസൽവുഡ് എന്നിവർ യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളിൽ തുടരുന്നു. നീൽ വാഗ്‌നർ, കഗിസോ റബാദ എന്നിവരാണ് ആറും ഏഴും സ്ഥാനങ്ങളിൽ. പാക് പേസർ ഷഹീൻ അഫ്രീദി എട്ടാമതും ജേസൺ ഹോൾഡർ 10-ാം സ്ഥാനത്തുമുണ്ട്.
ഔൾറൗണ്ടർമാരുടെ റാങ്കിംഗിൽ ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. അശ്വിൻ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്ത് തുടരുന്നു.
ടി20 ബൗളർമാരുടെ റാങ്കിംഗിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ മാറ്റമില്ലാതെ തുടരുന്നു. ഒരു ഇന്ത്യൻ ബൗളർക്ക് പോലും ആദ്യ പത്തിൽ ഇടം നേടാൻ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് ഒന്നാമത്. ടി20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഷാക്കിബ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ആദ്യ ഏഴ് സ്ഥാനങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ല.


