വിയന്ന: വിയന്നയിലെ വിവിധ ക്രൈസ്തവസമൂഹങ്ങൾക്ക് വേണ്ടി ഇന്ത്യൻ കാത്തലിക്ക് കമ്മ്യൂണിറ്റി സംഘടിപ്പിച്ച ക്രിസ്മസ് കരോൾ മത്സരം ശ്രുതിമധുരമായി. 18 ഗ്രൂപ്പുകൾ പങ്കെടുത്ത മത്സരം വേറിട്ട അനുഭവവും, അവതരണ മികവുകൊണ്ട് ഏറെ ശ്രദ്ധേയവുമായി.

സിനിയർ വിഭാഗത്തിൽ ഗ്രൂപ്പ് എയിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കോൺഗ്രിഗേഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം വോയിസ് ഓഫ് സ്റ്റഡ്‌ലവും, വോയിസ് ഓഫ് സീബൻഹിർട്ടനും നേടി. ജൂനിയേഴ്‌സ് ഗ്രൂപ്പ് എയിൽ ഗബ്രിയേൽ വോയിസ് ഒന്നാം സ്ഥാനവും, ലോഗോസ് രണ്ടാം സ്ഥാനവും, സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോ?സ് ചർച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അതേസമയം, 15നും 20നും ഇടയിലുള്ള യൂത്ത് ഗ്രൂപ്പ് ബിയിൽ സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്‌സ് ചർച്ചിന് പ്രോത്സാഹനസമ്മാനം ലഭിച്ചു.

സമ്മാനദാനത്തിന് മുമ്പായി എക്യുമെനിക്കൽ പ്രാർത്ഥനാസമ്മേളനത്തിന് ഐ സി സി വിയന്നയുടെ ചാപ്ലൈൻ ഡോ. ഫാ. തോമസ് താണ്ടപ്പിള്ളി നേതൃത്വം നൽകി. മാർ ഇവാനിയോസ് മലങ്കര മിഷന്റെ ചാപ്ലൈൻ ഫാ. തോമസ് പ്രശോഭ് , ഫാ. ജോഷി വെട്ടിക്കാട്ടിൽ, ഫാ. വിൽസൺ എന്നിവരും സന്നിഹിതരായിരുന്നു. ഐസിസി ജനറൽ കൺവീനർ തോമസ് പടിഞ്ഞാറേക്കാലയിൽ  നന്ദി പ്രകാശനം നടത്തി. ഐസിസി ചാപ്ലൈനൊപ്പം ഐസിസി ജനറൽ കൺവീനർ, സെക്രട്ടറി സ്റ്റിഫൻ ചെവൂക്കാരൻ, ലിറ്റർജി കൺവീനർ കുര്യൻ ആനിനിൽക്കും പറമ്പിൽ  എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.