- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐസിസി വനിതാ ഏകദിന റാങ്കിങ്; ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ്; സ്മൃതി മന്ഥാന ഒമ്പതാം സ്ഥാനത്ത്; ബൗളർമാരിൽ ജൂലൻ ഗോസ്വാമി അഞ്ചാം സ്ഥാനത്ത്; ട്വന്റി 20യിൽ ഷഫാലി വർമ
ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ്. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ലിസ്ലെ ലീയും മിതാലിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ 91 റൺസടിച്ച പ്രകടനമാണ് ലിസ്ലെയെ മിതാലിക്കൊപ്പം ഒന്നാം റാങ്കിലെത്തിച്ചത്.
ഒന്നാം സ്ഥാനത്തുള്ള ഇരുവർക്കും 762 റേറ്റിങ് പോയന്റ് വീതമാണുള്ളത്. ഓസ്ട്രേലിയയുടെ അലീസ ഹീലി മൂന്നാമതുള്ള റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണറായ സ്മൃതി മന്ഥാന ഒമ്പതാം സ്ഥാനം നിലനിർത്തി.
ഇന്ത്യൻ പേസറായ ജൂലൻ ഗോസ്വാമി അഞ്ചാം സ്ഥാനം നിലനിർത്തിയപ്പോൾ പൂനം യാദവ് ബൗളർമാരിൽ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. വനിതകളുടെ ട്വന്റി 20 റാങ്കിംഗിൽ ഇന്ത്യയുടെ ഷഫാലി വർമ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഓസ്ട്രേലിയയുടെ ബേത്ത് മൂണി രണ്ടാമതും ഇന്ത്യയുടെ സ്മൃതി മന്ഥാന മൂന്നാം സ്ഥാനത്തുമാണ്.
ട്വന്റി 20 ബൗളർമാരിൽ ഇംഗ്ലണ്ടിന്റെ സാറാ ഗ്ലെൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ന്യൂസിലൻഡ് ഓഫ് സ്പിന്നർ ലെയ് കാസ്പെറെക് ഏഴ് സ്ഥാനങ്ങൾ ഉയർന്ന് പതിനഞ്ചാം റാങ്കിലെത്തി.
സ്പോർട്സ് ഡെസ്ക്