- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: കോലിപ്പടയ്ക്ക് ക്വാറന്റീൻ ഇന്ത്യയിലേ തുടങ്ങും; താരങ്ങൾക്ക് ഒരേ വാക്സിൻ; സ്വീകരിക്കേണ്ട വാക്സീൻ നിർദേശിച്ചും ബിസിസിഐ
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്ന താരങ്ങളെ ഇന്ത്യയിൽ തന്നെ ക്വാറന്റീൻ ചെയ്യാനൊരുങ്ങി ബിസിസിഐ. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് ഒരാഴ്ച മുൻപ് താരങ്ങളെ ബയോ-ബബിളിൽ പ്രവേശിപ്പിക്കാനാണ് നീക്കം. ഇംഗ്ലണ്ടിൽ എത്തുന്ന താരങ്ങൾക്ക് പതിനാല് ദിവസത്തെ നിർബന്ധിത ക്വാറന്റീനുണ്ട്. ഇതിന് മുൻപ് തന്നെ താരങ്ങളെല്ലാം കോവിഡ് മുക്തരാണെന്ന് ഉറപ്പാക്കാനാണ് ബിസിസിഐ തീരുമാനം.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കൊവിഷീൽഡ് വാക്സീൻ മാത്രം സ്വീകരിച്ചാൽ മതിയെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. ഐപിഎൽ റദ്ദാക്കിയതോടെ കളിക്കാർ ബയോ-ബബിളിന് പുറത്താണ്.
താരങ്ങൾ അവരവരുടെ നാട്ടിൽ വാക്സീൻ സ്വീകരിക്കുമ്പോൾ കൊവിഷീൽഡാണെന്ന് ഉറപ്പാക്കണമെന്നാണ് ബിസിസിഐ നിർദ്ദേശം. ഇപ്പോൾ ആദ്യ ഡോസെടുക്കുന്ന താരങ്ങൾ വൈകാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകും. രണ്ടാമത്തെ ഡോസ് ഇംഗ്ലണ്ടിൽ നിന്നാവും താരങ്ങൾക്ക് സ്വീകരിക്കേണ്ടിവരുക. കൊവിഷീൽഡ് ഇംഗ്ലണ്ടിലും ലഭ്യമായതിനാലാണ് ബിസിസിഐ ഇത്തരത്തിലൊരു നിർദ്ദേശം നൽകിയത്.
സ്പോർട്സ് ഡെസ്ക്