- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈനസ് 20 ഡിഗ്രി താപനിലയിൽ മനുഷ്യൻ ജീവിക്കുന്നതെങ്ങനെയാകും? കുപ്പിവെള്ളം തുറന്നയുടൻ നോക്കിനിൽക്കെ ഐസായി മാറുന്ന വീഡിയോ വൈറലാകുന്നു
കുപ്പിവെള്ളം തുറന്നയുടൻ അത് ഐസായി മാറുന്ന കാലാവസ്ഥയിൽ മനുഷ്യന് ജീവിക്കാനാകുമോ? ഉത്തര ചൈനയിലെ ഒരു കൊടും ശൈത്യദിനത്തിലെ കാഴ്ച ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീടിന് പുറത്തുനിന്ന് ഒരാൾ കുപ്പിവെള്ളം തുറക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അടപ്പ് തുറക്കുന്ന മാത്രയിൽ വെള്ളം മഞ്ഞുകട്ടയായി മാറുകയാണ്. ഇന്നർ മംഗോളിയയിലെ ഹുലുൻബ്യൂറിൽനിന്ന് ഡിസംബർ 12-ന് ഷൂട്ട് ചെയ്തതാണിത്. ചുവന്ന ജാക്കറ്റ് ധരിച്ചയാളാണ് കുപ്പി തുറക്കുന്നത്. അതേ നിമിഷം തന്നെ അതിനുള്ളിലെ വെള്ളം ഐസായി മാറുകയാണ്. മൈനസ് 20 ഡിഗ്രി സെൽഷ്യസിനുതാഴെയാണ് ഹുലുൻബ്യൂറിലെ അന്നേ ദിവസത്തെ താപനില. സൂപ്പർകൂളിങ് എന്ന പ്രതിഭാസമാണിതെന്ന് ശാസ്ത്രം വിലയിരുത്തുന്നു. അന്തരീക്ഷ താപനില ഫ്രീസിങ് പോയന്റിന് താഴെയായിരിക്കു്‌മ്പോഴും വെള്ളം ദ്രാവകാവസ്ഥയിൽത്തന്നെ നിൽക്കുന്ന പ്രതിഭാസമാണിത്. വായുവുമായി സമ്പർക്കമുണ്ടാകുന്ന നിമിഷത്തിൽ അത് ഐസായി മാറുകയും ചെയ്യും. പൊടിയോ വെള്ളത്തിൽ മാലിന്യമോ അടച്ചുവെച്ചിരിക്കുന്ന കുപ്പിയിലൊരു പോറലോ ഉണ്ടെങ്കിലും ദ്രാവകാവസ്ഥയിൽ വെള്ളം നിൽക്
കുപ്പിവെള്ളം തുറന്നയുടൻ അത് ഐസായി മാറുന്ന കാലാവസ്ഥയിൽ മനുഷ്യന് ജീവിക്കാനാകുമോ? ഉത്തര ചൈനയിലെ ഒരു കൊടും ശൈത്യദിനത്തിലെ കാഴ്ച ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീടിന് പുറത്തുനിന്ന് ഒരാൾ കുപ്പിവെള്ളം തുറക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അടപ്പ് തുറക്കുന്ന മാത്രയിൽ വെള്ളം മഞ്ഞുകട്ടയായി മാറുകയാണ്.
ഇന്നർ മംഗോളിയയിലെ ഹുലുൻബ്യൂറിൽനിന്ന് ഡിസംബർ 12-ന് ഷൂട്ട് ചെയ്തതാണിത്. ചുവന്ന ജാക്കറ്റ് ധരിച്ചയാളാണ് കുപ്പി തുറക്കുന്നത്. അതേ നിമിഷം തന്നെ അതിനുള്ളിലെ വെള്ളം ഐസായി മാറുകയാണ്. മൈനസ് 20 ഡിഗ്രി സെൽഷ്യസിനുതാഴെയാണ് ഹുലുൻബ്യൂറിലെ അന്നേ ദിവസത്തെ താപനില.
സൂപ്പർകൂളിങ് എന്ന പ്രതിഭാസമാണിതെന്ന് ശാസ്ത്രം വിലയിരുത്തുന്നു. അന്തരീക്ഷ താപനില ഫ്രീസിങ് പോയന്റിന് താഴെയായിരിക്കു്‌മ്പോഴും വെള്ളം ദ്രാവകാവസ്ഥയിൽത്തന്നെ നിൽക്കുന്ന പ്രതിഭാസമാണിത്. വായുവുമായി സമ്പർക്കമുണ്ടാകുന്ന നിമിഷത്തിൽ അത് ഐസായി മാറുകയും ചെയ്യും. പൊടിയോ വെള്ളത്തിൽ മാലിന്യമോ അടച്ചുവെച്ചിരിക്കുന്ന കുപ്പിയിലൊരു പോറലോ ഉണ്ടെങ്കിലും ദ്രാവകാവസ്ഥയിൽ വെള്ളം നിൽക്കില്ലെന്ന് ശാസ്ത്രകാരന്മാർ പറയുന്നു.