- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
രണ്ട് ദിവസമായി തുടരുന്ന കടുത്ത മഴയിലും ഹിമപാതത്തിലും വലഞ്ഞ് ജനങ്ങൾ; ടൊറന്റോ, ക്യൂബെക്ക് ,ഒന്റാറിയോ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് വീടുകൾ ഇരുട്ടിൽ; രണ്ട് ദിവസങ്ങൾക്കിടെ പലയിടങ്ങളിലായി ഉണ്ടായത് 1450 അപകടങ്ങൾ
രാജ്യമെമ്പാടുമായി രണ്ട് ദിവസമായി തുടരുന്ന കടുത്ത മഴയിലും ഹിമപാതത്തിലും വലയുകയാണ് ജനങ്ങൾ. കനത്ത മഴയും കാരണം ക്യൂബെക്ക് ,സതേൺ ഒന്റാറിയോ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് പേർ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് ഇരുട്ടിലാണ്. ഹിമപാതം, കടുത്ത മഴ, ആലിപ്പഴ വർഷം , കടുത്ത കാറ്റുകൾ തുടങ്ങിയവ പല ഭാഗങ്ങളിലും ജനജീവിതത്തെ ബാധിച്ചു. സ്‌കൂളുകളും റോഡുകളും പലതും ഇന്നലെയും അടഞ്ഞ് കിടക്കുകയാണ്. രാജ്യത്തിന്റെ പല പ്രദേശങ്ങളിലായി ഏതാണ്ട് 1450 അപകടങ്ങൾ രണ്ട് ദിവസങ്ങൾക്കിടെ ഉണ്ടായെന്നാണ് റിപ്പോർട്ട്. എന്നാൽ ആർക്കും അപകടങ്ങളിൽ പരുക്കേറ്റിട്ടില്ല. കാൾഗറി, അറ്റ്‌ലാന്റിക് കാനഡ, എഡ്‌മെന്റൺ, വിന്നിപെഗ്എന്നിവിടങ്ങളില്ലെല്ലാം താപനില -2 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യമെമ്പാടുമായി രണ്ട് ദിവസമായി തുടരുന്ന കടുത്ത മഴയിലും ഹിമപാതത്തിലും വലയുകയാണ് ജനങ്ങൾ. കനത്ത മഴയും കാരണം ക്യൂബെക്ക് ,സതേൺ ഒന്റാറിയോ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് പേർ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് ഇരുട്ടിലാണ്.
ഹിമപാതം, കടുത്ത മഴ, ആലിപ്പഴ വർഷം , കടുത്ത കാറ്റുകൾ തുടങ്ങിയവ പല ഭാഗങ്ങളിലും ജനജീവിതത്തെ ബാധിച്ചു. സ്‌കൂളുകളും റോഡുകളും പലതും ഇന്നലെയും അടഞ്ഞ് കിടക്കുകയാണ്. രാജ്യത്തിന്റെ പല പ്രദേശങ്ങളിലായി ഏതാണ്ട് 1450 അപകടങ്ങൾ രണ്ട് ദിവസങ്ങൾക്കിടെ ഉണ്ടായെന്നാണ് റിപ്പോർട്ട്. എന്നാൽ ആർക്കും അപകടങ്ങളിൽ പരുക്കേറ്റിട്ടില്ല.
കാൾഗറി, അറ്റ്‌ലാന്റിക് കാനഡ, എഡ്‌മെന്റൺ, വിന്നിപെഗ്എന്നിവിടങ്ങളില്ലെല്ലാം താപനില -2 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Next Story