- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂകമ്പങ്ങൾ പ്രകോപനമായി; ഐസ് പാളികൾക്കിടയിൽ ഒളിഞ്ഞിരുന്ന കൂറ്റൻ അഗ്‌നിപർവതം പൊട്ടാൻ ഒരുങ്ങുന്നു; ഐസ്ലാൻഡിക് വൊൽക്കാനോ ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലെ വിമാനഗതാഗതം താറുമാറാക്കിയേക്കും
ഐസ്ലാൻഡിലെ വലിയൊരു അഗ്‌നിപർവതം ഏത് നിമിഷവും പൊട്ടാവുന്ന അവസ്ഥയിലെത്തിയെന്ന മുന്നറിയിപ്പ് ശക്തമായി. 6590 അടിയുള്ള ബാർഡാർബുൻഗ എന്ന അഗ്‌നിപർവതമാണ് കടുത്ത ഭീഷണിയുയർത്തുന്നത്. വറ്റ്നജോകുൾ എന്ന മഞ്ഞ് പാളിയുടെ അടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അടുത്തിടെ ഉണ്ടായ നാല് ഭൂകമ്പങ്ങളുണ്ടാക്കിയ പ്രകോപനമാണ് ഈ അഗ്‌നിപർവതത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നത്. ഈ ഐസ്ലാൻഡിക് വൊൽക്കാനോ പൊട്ടുകയാണെങ്കിൽ ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലെ വിമാനഗതാഗതം താറുമാറാകുമെന്നാണ് മുന്നറിയിപ്പ്. യൂണിവേഴ്സിറ്റി ഓഫ് ഐസ്ലാൻഡിലെ ജിയോഫിസിസ്റ്റായ പാൾ എയ്നാർസനാണ് ഗുരുതരമായ ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ അഗ്‌നിപർവതത്തിന്റെ മാഗ്മ അറകളിലെ സമ്മർദം വർധിച്ച് വരുന്നുവെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. ഇതിനാൽ ബാർഡാർബുൻഗ ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ തയ്യാറായിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇതിൽ നിന്നുമുയരുന്ന ചാരവും പുകയും കുറച്ച് കാലം വിമാനയാത്രകൾക്ക് തടസം സൃഷ്ടിക്കുമെന്നും അദ്ദേഹം ആപത് സൂച
ഐസ്ലാൻഡിലെ വലിയൊരു അഗ്‌നിപർവതം ഏത് നിമിഷവും പൊട്ടാവുന്ന അവസ്ഥയിലെത്തിയെന്ന മുന്നറിയിപ്പ് ശക്തമായി. 6590 അടിയുള്ള ബാർഡാർബുൻഗ എന്ന അഗ്‌നിപർവതമാണ് കടുത്ത ഭീഷണിയുയർത്തുന്നത്. വറ്റ്നജോകുൾ എന്ന മഞ്ഞ് പാളിയുടെ അടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അടുത്തിടെ ഉണ്ടായ നാല് ഭൂകമ്പങ്ങളുണ്ടാക്കിയ പ്രകോപനമാണ് ഈ അഗ്‌നിപർവതത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നത്. ഈ ഐസ്ലാൻഡിക് വൊൽക്കാനോ പൊട്ടുകയാണെങ്കിൽ ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലെ വിമാനഗതാഗതം താറുമാറാകുമെന്നാണ് മുന്നറിയിപ്പ്.
യൂണിവേഴ്സിറ്റി ഓഫ് ഐസ്ലാൻഡിലെ ജിയോഫിസിസ്റ്റായ പാൾ എയ്നാർസനാണ് ഗുരുതരമായ ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ അഗ്‌നിപർവതത്തിന്റെ മാഗ്മ അറകളിലെ സമ്മർദം വർധിച്ച് വരുന്നുവെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. ഇതിനാൽ ബാർഡാർബുൻഗ ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ തയ്യാറായിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇതിൽ നിന്നുമുയരുന്ന ചാരവും പുകയും കുറച്ച് കാലം വിമാനയാത്രകൾക്ക് തടസം സൃഷ്ടിക്കുമെന്നും അദ്ദേഹം ആപത് സൂചനയേകുന്നു. 2010ൽ ഇതുപോലുള്ള ഒരു ഐസ്ലാൻഡിക് അഗ്‌നിപർവതമായ എയ്ജഫ്ജല്ലാജോകുൾ പൊട്ടിത്തെറിക്കുകയും ആയിരക്കണക്കിന് ടൺ മിനറൽ ചാരം അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ട് വൻ ബുദ്ധിമുട്ടുകളുണ്ടാവുകയും ചെയ്തിരുന്നു.
ഇത്തരം അഗ്‌നിപർവതങ്ങളിൽ നിന്നും പുറന്തള്ളുന്ന രാസവസ്തുക്കൾ ചാരമേഘം സൃഷ്ടിക്കുന്നത് വൻ പ്രശ്നമാണുണ്ടാക്കുന്നത്. എയ്ജഫ്ജല്ലാജോകുൾ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ വിമാനയാത്രാ തടസം 10 മില്യൺ യാത്രക്കാരെ ബാധിച്ചിരുന്നു. കൂടാതെ യൂറോപ്യൻ സമ്പദ് വ്യവസ്ഥയ്ക്ക് നാല് ബില്യൺ പൗണ്ടിന്റെ അധികച്ചെലവുണ്ടാക്കാനും ഇത് കാരണമായിത്തീർന്നിരുന്നു. ഇപ്പോൾ അപകടഭീഷണി മുഴക്കുന്ന ബാർഡാർബുൻഗ എന്ന അഗ്‌നിപർവതം പൊട്ടിത്തെറിച്ചാലും ഇതുപോലുള്ള ബുദ്ധിമുട്ടുകളുണ്ടാകുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ഐസ്ലാൻഡിലെ 130 അഗ്‌നിപർവതങ്ങളിൽ ഏറ്റവും സക്രിയമായ വൊൽക്കാനോ ആണിത്.
2014ൽ ബാർഡാർബുൻഗയിൽ പൊട്ടിത്തെറികളുണ്ടായതിനെ തുടർന്ന് വൻതോതിൽ ലാവയും ചാരവും ഐസ്ലാൻഡിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് ആറ് മാസത്തോളം പ്രവഹിച്ചിരുന്നു. 240 വർഷങ്ങൾക്കിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ലാവ പുറന്തള്ളലായിരുന്നു ഇത്. രണ്ട് ക്യൂബിക്ക് കിലോമീറ്ററിൽ വൊൽക്കാനിക് മെറ്റീരിയൽ പുറന്തള്ളപ്പെടാൻ ഇത് കാരണമായിരുന്നു. കഴിഞ്ഞ ആഴ്ചയിലുണ്ടായ നാല് പ്രധാനപ്പെട്ട ഭൂകമ്പങ്ങളാണ ്ഇപ്പോൾ ബാർഡാർബുൻഗയിൽ കടുത്ത പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. കാൽഡെറ പ്രദേശത്തെ പിടിച്ച് കുലുക്കിയ ഈ ഭൂകമ്പങ്ങൾ റിച്ചർ സ്‌കെയിലിൽ 3.9, 3.2, 4.7, 4.7 എന്നിങ്ങനെയാണ് പ്രകമ്പനങ്ങൾ സൃഷ്ടിച്ചിരുന്നത്. ഇതിനെ തുടർന്ന് ഭൗമോപരിതലത്തിനടിയിൽ വൻ തോതിൽ മാഗ്മ ഉണ്ടാകാൻ കാരണമാവുകയും ഈ അഗ്‌നിപർവതം ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലെത്താൻ കാരണമായിരിക്കുകയുമാണ്.