- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസ്ലൻഡിലെ കാറപകടം; ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയും കുഞ്ഞും നാത്തൂനും കൊല്ലപ്പെട്ടു; ഭർത്താക്കന്മാരും നാല് മക്കളും അതീവ ഗുരുതരാവസ്ഥയിൽ; രാജശ്രീക്കും ശ്രീ പ്രഭയ്ക്കും കുശ്ബുവിനും ആദരാജ്ഞലികളുമായി ഇന്ത്യൻ സമൂഹം
ലണ്ടൻ: ക്രിസ്മസ് അവധി ആഘോഷിക്കാൻ ഐസ്ലൻഡിലേക്ക് പോയ ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ കാറപകടത്തൽ കൊല്ലപ്പെട്ടു. ലണ്ടനിൽ താമസിക്കുന്ന കുടുംബത്തിലെ ഇന്ത്യൻ യുവതിയും കുഞ്ഞും നാത്തൂനുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്ശ്രീ ലാതുറിയ(36) അവരുടെ 11 മാസം പ്രായമുള്ള കുട്ടി ശ്രീ പ്രഭ രാജ്ശ്രീയുടെ നാത്തൂനായ കുശ്ബു(33) എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരുടെ ഭർത്താക്കന്മാരും സഹോദരന്മാരുമായ ശ്രീരാജ്(39), സുപ്രീം ലാതുറിയ(37) എന്നിവരും നാല് മക്കളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. മരിച്ചവർക്ക് ആദരാജ്ഞലികളുമായി ലണ്ടനിലെ ഇന്ത്യൻ സമൂഹം രംഗത്തുണ്ട്. എപ്പോഴും അപകടമുണ്ടാക്കുന്നുവെന്ന് കുപ്രസിദ്ധി നേടിയതും 45 വർഷം പഴക്കമുള്ളതുമായ പാലത്തിൽ നിന്നാണ് കാർ അപകടത്തിൽ പെട്ടിരിക്കുന്നത്. ഏഴ് സീറ്റുകളുള്ള ടൊയോട്ട ലാൻഡ് ക്രൂയിസർ പാലത്തിൽ മറിഞ്ഞ് കിടക്കുന്നതാണ് കണ്ടതെന്നും അപകടകാരണം ഇനിയും വെളിപ്പെട്ടിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. റോഡിന്റെ പരിതാപകരമായ അവസ്ഥയായിരിക്കാം അപകടകാരണമെന്ന് വിലയിരുത്തപ്പെടുന്നു.ലണ്ടനിൽ തെയിം
ലണ്ടൻ: ക്രിസ്മസ് അവധി ആഘോഷിക്കാൻ ഐസ്ലൻഡിലേക്ക് പോയ ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ കാറപകടത്തൽ കൊല്ലപ്പെട്ടു. ലണ്ടനിൽ താമസിക്കുന്ന കുടുംബത്തിലെ ഇന്ത്യൻ യുവതിയും കുഞ്ഞും നാത്തൂനുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്ശ്രീ ലാതുറിയ(36) അവരുടെ 11 മാസം പ്രായമുള്ള കുട്ടി ശ്രീ പ്രഭ രാജ്ശ്രീയുടെ നാത്തൂനായ കുശ്ബു(33) എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരുടെ ഭർത്താക്കന്മാരും സഹോദരന്മാരുമായ ശ്രീരാജ്(39), സുപ്രീം ലാതുറിയ(37) എന്നിവരും നാല് മക്കളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. മരിച്ചവർക്ക് ആദരാജ്ഞലികളുമായി ലണ്ടനിലെ ഇന്ത്യൻ സമൂഹം രംഗത്തുണ്ട്.
എപ്പോഴും അപകടമുണ്ടാക്കുന്നുവെന്ന് കുപ്രസിദ്ധി നേടിയതും 45 വർഷം പഴക്കമുള്ളതുമായ പാലത്തിൽ നിന്നാണ് കാർ അപകടത്തിൽ പെട്ടിരിക്കുന്നത്. ഏഴ് സീറ്റുകളുള്ള ടൊയോട്ട ലാൻഡ് ക്രൂയിസർ പാലത്തിൽ മറിഞ്ഞ് കിടക്കുന്നതാണ് കണ്ടതെന്നും അപകടകാരണം ഇനിയും വെളിപ്പെട്ടിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. റോഡിന്റെ പരിതാപകരമായ അവസ്ഥയായിരിക്കാം അപകടകാരണമെന്ന് വിലയിരുത്തപ്പെടുന്നു.ലണ്ടനിൽ തെയിംസിന്റെ കരയിലുള്ള 1.5 മില്യൺ പൗണ്ട് വിലയുള്ള അപാർട്ട്മെന്റിലാണ് ഇവരെല്ലാം താമസിച്ച് വന്നിരുന്നത്.
അപകടത്തിൽ പെട്ട കുടുംബങ്ങളിലുള്ളവരെല്ലാം ബാങ്കിങ്, ഫിനാൻസ് രംഗങ്ങളിൽ ജോലി ചെയ്യുന്നവരാണ്. നാല് ദിവസത്തെ ഐസ്ലാൻഡ് സന്ദർശനത്തിന്റെ അവസാന ദിവസത്തിലാണ് അപകടം ഇവരെ തേടിയെത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു കാറപകടം സംഭവിച്ചത്. നാഷണൽ റൂട്ട് 1ലൂടെ ഇവർ സഞ്ചരിച്ച വാഹനം കടന്ന് പോകുമ്പോൾ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാർ മറിയുകയായിരുന്നു. മരിച്ചവരെല്ലാം കാറിന്റെ പുറകിലത്തെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇവർ അപകടസ്ഥലത്ത് വച്ച് തന്നെ തൽക്ഷണം മരിച്ചിരുന്നു.
പരുക്കേറ്റ സഹോദരന്മാരെയും ഏഴ് വയസുള്ള ആൺകുട്ടി, ഒമ്പത് വയസുള്ള പെൺകുട്ടി എന്നിവരെയും സംഭവസ്ഥലത്ത് നിന്നും എയർആംബുലൻസിലാണ് ഐസ്ലാൻഡിന്റെ തലസ്ഥാനമായ റെയ്ക്ജാവികിലെ ആശുപത്രിയിലെത്തിച്ചിരുന്നത്. വെള്ളിയാഴ്ച യുകെയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഇവരുടെ ബന്ധുക്കളിൽ ചിലർ ഐസ്ലാൻഡിലെത്തിയിരുന്നു. മരിച്ച രാജ്ശ്രീ 2015ൽ മോർഗൻ സ്റ്റാൻലെയിൽ ജോലി ചെയ്തിരുന്നു. അവരുടെ ഭർത്താവായ ശ്രീരാജ് ആർബിസി കാപിററൽ മാർക്കറ്റ്സിൽ ട്രേഡറാണ്. കുശ്ബുവും ഭർത്താവ് സുപ്രീമും ഫിനാൻസ് മേഖലയിലാണ് ജോലി ചെയ്യുന്നത്.