- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങൾക്കെതിരെ മനസാക്ഷി ഉണരേണ്ട സമയമായി: ഐ.സി.എഫ് അൽ ഖോബാർ സെൻട്രൽ ചർച്ചാ സംഗമം 2020
അൽഖോബാർ : നീണ്ട സമര പോരാട്ടങ്ങളിലൂടെ വൈദേശികാധിപത്യത്തിൽ നിന്നും നാം നേടിയെടുത്ത സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങൾക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ് ഷറഫുദ്ദീൻ പറഞ്ഞു.
ഇന്ത്യയുടെ എഴുപതിനാലാമത് സ്വതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പുതിയ ഇന്ത്യ: മതം, മതേതരത്വം എന്ന വിഷയത്തിൽ ഐ. സി. എഫ് അൽ ഖോബാർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വർത്തമാന ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും നഷ്ടമായിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് സമീപകാലത്തെ അഡ്വ. പ്രശാന്ത് ഭൂഷന്റെ പേരിൽ സുപ്രീം കോടതിയുടെ ഇടപെടൽ, ഇന്ത്യൻ ജനത ഇന്ത്യയുടെ മതേതരത്വവും ഭരണഘടന മൂല്യങ്ങളും തകർക്കുന്ന ഭരണകൂട നയങ്ങളിൽ ആശങ്കയിലാണ്. നിരവധി ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം മുൻ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയം സങ്കല്പത്തിന്ററിയും കാവി വത്കരണത്തിന്റെയും ചരിത്ര വക്രതയുടെയും നയമായി നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥി സമൂഹത്തെ പാർശ്വവത്കരിക്കാൻ മാത്രമേ പുതിയ നയങ്ങൾ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു
ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കയ്യേറ്റങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദലിതരും ജനാധിപത്യ വിശ്വാസികളും ഭീതിയിലാണ് അക്രമങ്ങളും സ്ത്രീ പീഡനങ്ങളും രാജ്യത്ത് നിർലോഭം തുടർന്ന് കൊണ്ടിരിക്കുന്നു. ചരിത്രവും വിദ്യാഭ്യാസവും സാസ്‌കാരിക അധിനിവേഷത്തിന് വിധേയപ്പെടുകയാണ് രാജ്യത്തിന്റെ ആസ്ഥിയും സമ്പത്തും കോർപറേറ്റുകൾക്ക് തീറെഴുതി കൊണ്ടിരിക്കുമ്പോൾ ഉണ്ണാനും ഉടുക്കാനും മരുന്നിനും വേണ്ടി ജനത നെട്ടോട്ടമോടുകായനാണെന്നും ,ഇന്ത്യൻ ജനത ഇന്ത്യയുടെ മതേതരത്വവും ഭരണഘടന മൂല്യങ്ങളും തകർക്കുന്ന ഭരണകൂട നയങ്ങളിൽ ആശങ്കയിലാണ്. നിരവധി ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം മുൻ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയം സങ്കല്പത്തിന്ററിയും കാവി വത്കരണത്തിന്റെയും ചരിത്ര വക്രതയുടെയും നയമായി നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥി സമൂഹത്തെ പാർശ്വവത്കരിക്കാൻ മാത്രമേ പുതിയ നയം ഉപകരിക്കയുള്ളൂ വെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സെൻട്രൽ പ്രസിഡന്റ് സൈനുദീൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ഓൺലൈൻ വെർച്വൽ സംഗമം ലോക കേരളാ സഭ അംഗം ആൽബിൻ ജോസഫ് ഉത്ഘാടനം ചെയ്തു , രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ പ്രവർത്തകരായ ആലിക്കുട്ടി ഒളവട്ടൂർ, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, അറബി ഹനീഫ, അഡ്വ: ഇസ്മാഈൽ, നൂറുദീൻ സഖാഫി, നിസാർ കാട്ടിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ബഷീർഉള്ളണം മോഡറേറ്ററായിരുന്നു സുബൈർ സഖാഫി സന്ദേശപ്രമേയാവതരണം നടത്തി. ദാഈ സഅദ് അമാനി പ്രാർത്ഥന നടത്തി,അഷ്റഫ് തോട്ടട, ഹബീബ് ആലപ്പുഴ, അബ്ദുൽ ഹമീദ്, ഷഫീഖ് പാപ്പിനിശേരി, സകരിയ കണ്ണൂർ, സിദ്ധീഖ് പുള്ളാട്ട്, ബഷീർ അഹമ്മദ്, അഷ്റഫ് വാണിമേൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നാസർ ചിറയിൻകീഴ് സ്വാഗതവും അഡ്‌മിൻ സെക്രട്ടറി റിയാസ് മുസ്ലിയാർ നന്ദിയും പറഞ്ഞു.