ജിദ്ദ: പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അതികൃതരുടെ അവഗണക്കെതിരെ ഐ.സി.എഫ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സംഗമം ഇന്ന് (ശനി) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മലബാറിന്റെ വികസനത്തിനും അഭിമാനത്തിനു തിളക്കം വർധിപ്പിച്ച കരിപ്പൂർ വിമാനത്താവളം പ്രവർത്തന മികവിൽ രാജ്യത്തെ മറ്റു എയർപോർട്ടുകളിൽ മുന്നിലാണ്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നത് കരിപ്പൂരിന്റെ പരിസര ജില്ലകളിൽ നിന്നാണെന്നത് ഈ എയർപോർട്ടിന്റെ പ്രാധാന്യവും പ്രസക്തിയും വർധിപ്പിക്കുന്ന കാര്യമാണ്. എന്നാൽ കാലാകാലങ്ങളിലായി കരിപ്പൂർ എയർപോർട്ടിനെ തകർക്കാൻ വിവിധ തലങ്ങളിൽ ആസൂത്രിത നീക്കങ്ങൾ നടക്കുന്നു. അടുത്തിടെ നടന്ന അപകടത്തിന്റെ മറവിൽ വിമാനത്താവളത്തിന്റെ അസൗകര്യങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. ഇത്തരം കാര്യങ്ങൾ സമൂഹമധ്യത്തിൽ തുറന്നുകാണിക്കാനും അധികൃതരുടെ കണ്ണുതുറപ്പിക്കാനുമാണ് ഐ സി എഫ് സമര പരിപാടികളിലൂടെ ശ്രമിക്കുന്നത്

സോഷ്യൽ മീഡിയ പ്രചാരണം, പേർസണൽ കാമ്പയിൻ, ഓൺലൈൻ പ്രൊട്ടസ്‌ററ് വാൾ, കേന്ദ്ര സർക്കാറിന് ഒരു ലക്ഷം ഇമെയിൽ സന്ദേശം എല്ലാ ഗൾഫ് രാജ്യങ്ങളിലും 'സേവ് കരിപ്പൂർ മൂവ്' തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും. പരിപാടി sys സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂര് ഉൽഘാടനം ചെയ്യും വി.കെ റഊഫ് ,അശ്‌റഫ് വേങ്ങാട് ,ശരീഫ് കാരശ്ശേരി ,അസ്ലം പാലത്ത് ,കബീർ കോണ്ടോട്ടി ,കെ എം ബശീർ ,മൻസൂർ പള്ളൂര് ,തുടങ്ങി സാമൂഹിക ,രാഷ്ട്രിയ രംഗത്തെ പ്രമുഖർ സംബന്ധിക്കും .