- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.സി.എഫ് സാന്ത്വനം: ഫസ്റ്റ് എയ്ഡ് ട്രൈനിങ് നൽകി
മക്ക: ഐ.സി.എഫ് സൗദി നാഷനൽ സാന്ത്വനം സഫ്വാ വളണ്ടിയേഴ്‌സിന് ഫയർ & സേഫ്റ്റി ഫസ്റ്റ് എയ്ഡ് ട്രൈനിങ് സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ ആകസ്മികമായി സംഭവിച്ചേക്കാവുന്ന അപകടങ്ങളെ നേരിടുന്നതിനും ആത്മധൈര്യത്തോടെ ജീവൻ രക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഫസ്റ്റ് എയ്ഡുകളെ കുറിച്ചാണ് ട്രെയിനിങ് നടത്തിയത്.
ഐ.സി.എഫിന്റെ കീഴിൽ സാന്ത്വന രംഗത്ത് പ്രവർത്തിക്കുന്ന സൗദിയിലെ അറുനൂറിൽപരം ഇ.ആർ.ടി സ്വഫ്വ അംഗങ്ങൾക്കാണ് സൂം വീഡിയോ കോൺഫെറൻസ് വഴി പ്രഥമ ക്‌ളാസ് ഒരുക്കിയിരുന്നത്. ജോലിക്കിടയിലും യാത്രക്കിടയിലും വിശ്രമ വേളകളിലും എപ്പോഴും സംഭവിച്ചേക്കാവുന്ന അപകടങ്ങളോ രോഗാവസ്ഥയോ നേരിടാനറിയാതെ ജീവ നഷ്ട്ടം സംഭവിക്കുന്നത് തടയിടാനും കൃത്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കാനും
സഹജീവികളുടെ ജീവസുരക്ഷക്ക് ആത്മ ധൈര്യത്തോടെ കർമനിരതാരാവേണ്ടവളണ്ടിയേഴ്‌സിനെയാണ് സ്വഫ്വ ഇ.അർ.ടി യിലൂടെ രൂപകൽപ്പന ചെയ്യുന്നത്. തുടർ ട്രൈനിംഗുകളിലൂടെ സഫ്വാ വിംഗിനെ കൂടുതൽ പരിശീലനം നൽകി ശക്തമാക്കുവാനും ഐ.സി എഫ് സർവീസ് സമിതി കർമ്മ പദ്ധതി തയ്യാർചെയ്തിട്ടുണ്ട്.
ഒമാനിലെ പ്രശസ്ത ഫയർ & സേഫ്റ്റി ഫസ്റ്റ് എയ്ഡ് ട്രൈനർ ഡോ. മുഹമ്മദ് സാഹിർ പരിശീലനത്തിന് നേതൃത്വം നൽകി. ഇ.ആർ.ടി പ്രവർത്തനങ്ങളുടെ മുഖവുര മുജീബ് എ.അർ.നഗർ വിശദീകരിച്ചു. സയ്യിദ് ഹബീബ് അൽബുഖാരി ട്രെയിനിങ് ഉത്ഘാടനം നിർവ്വഹിച്ചു. അബൂസ്വാലിഹ് മുസ്ലിയാരുടെ അധ്യക്ഷതയിൽ അബ്ദുൽറഷീദ് സഖാഫി മുക്കം സ്വാഗതവും സിറാജ് കുറ്റ്യാടി നന്ദിയും പറഞ്ഞു. നാഷണൽ ക്യാബിനറ്റ് അംഗങ്ങളായ ബഷീർ എറണാകുളം അബുബക്കർ അൻവരി സുബൈർ സഖാഫി നിസാർ കാട്ടിൽ ബഷീർ ഉള്ളണം മുഹമ്മദലി വേങ്ങര അബ്ദുൽഖാദർ മാസ്റ്റർ അശ്രഫലി, സലീം പാലച്ചിറ എന്നിവർ സംബന്ധിച്ചു.